നല്ല ഉറക്കം ലഭിക്കാൻ 20 ഡോക്റ്റർമാരുടെ 20 തന്ത്രങ്ങൾ!

നല്ല ആരോഗ്യം ലഭിക്കാൻ ഒരു മനുഷ്യന് ലഭിക്കേണ്ട അത്യാവശ്യ കടകം ഉറക്കം തന്നെയാണ്. എന്നാൽ അത് അമിതമായാലും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒരു പ്രായപൂർത്തിയായ മനുഷ്യന് ആറ് മുതൽ ഏഴു മണിക്കൂർ വരെ ഉറങ്ങുക അത്യാവശ്യമാണ്. കടുപ്പമേറിയ ജോലികൾ ചെയ്യുന്ന ഒരു മനുഷ്യന് പ്രധാനമായും വേണ്ടത് എട്ടു മണിക്കൂർ ഉറക്കമാണ്. എന്നാൽ ഒരു മനുഷ്യന് ആവശ്യമായ ഉറക്കം കിട്ടുക എന്നത് വളരെ പ്രയാസം ഉള്ള കാര്യമാണ്. തടസ്സമില്ലാത്ത നല്ല ഉറക്കം ലഭിക്കാൻ വിദഗ്ധർ അഭിപ്രായപ്പെടുന്ന കുറച്ചു കാര്യങ്ങൾ പരിശോധിക്കാം.

മനുഷ്യൻറെ സ്വഭാവത്തെയും ആരോഗ്യത്തെയും ഒരുപാട് സ്വധീനിക്കുന്ന ഒരു കടകമാണ് ഉറക്കം. മനുഷ്യൻറെ ആരോഗ്യം നഷ്ടപ്പെടാനുള്ള പ്രധാന കാരണം അവന്റെ ആഹാരരീതിയിലും ജീവിത ശൈലിയിലും വന്ന മാറ്റമാണ്. ഇന്റർനെറ്റും സ്മാർട്ട്ഫോണുകളുടെ കണ്ടുപിടിത്തവും ഉറക്കമില്ലായ്മക്ക് ആക്കം കൂട്ടി. എല്ലാ ദിവസവും ഏഴു മണിക്കൂറിൽ താഴെയാണ് നിങ്ങൾ ഉറങ്ങുന്നത് എങ്കിൽ ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെ ദീർക്കനേരമുള്ള ഉച്ചയുറക്കവും നിങ്ങൾ ഉപേക്ഷിക്കുക. അത് നിങ്ങളുടെ രാത്രിയുള്ള ആവശ്യമായ ഉറക്കത്തെ കാര്യമായി ബാധിക്കും.

നല്ല ഉറക്കം ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ട ഒരു പ്രധാന കാര്യമാണ് എല്ലാ ദിവസവും ഒരേസമയം ഉറങ്ങാൻ നോക്കുക. അത് തടസ്സമില്ലാത്ത നല്ല ഉറക്കം കിട്ടാൻ സഹായിക്കും. മനുഷ്യ ശരീരത്തിന്റെ പ്രവർത്തനം സൂര്യോദയത്തിനും സൂര്യസ്തമനത്തിലും ബന്ധപ്പെട്ടാണ് കിടക്കുന്നത്. പിന്നെ നിങ്ങൾ ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ കിടപ്പുമുറി എത്രത്തോളം അടുക്കും ചിട്ടയും ഉണ്ട് എന്നതും നല്ല ഉറക്കം കിട്ടാൻ കാരണമാകും. അത് മാത്രമല്ല നിങ്ങളുടെ റൂമിൽ ടീവിയോ ടെലഫോണോ ഉണ്ട് എങ്കിൽ അതും ഒഴിവാക്കുക.

കിടപ്പുമുറിയിലെ താപനിലയും നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്ന ഒരു കടകമാണ്. റൂമിലെ താപനില ഇരുപത് സെൽഷ്യസായി കുറക്കുവാൻ നോക്കുക. ഇനി ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വൈകി ആഹാരം കഴിക്കാതിരിക്കുക. വൈകി ഭക്ഷണം കഴിക്കുന്നത്കൊണ്ട് ഉറക്കത്തിന്റെ നിലവാരവും മനുഷ്യൻറെ വളർച്ച ഹോർമോണായ എച് ജി എച് ,മെലാടോണിൻ എന്നിവയുടെ സ്വഭാവിക പ്രകാശനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ശ്രെദ്ധിച്ചാൽ തടസ്സമില്ലാത്ത നല്ല ഉറക്കം ലഭിക്കാൻനിങ്ങൾക് സാധിക്കും. കൂടുതൽ അറിവുകൾക്കായി ഈ വീഡിയോ നിങ്ങൾക് ഉപകാരപ്പെടുന്നതാണ്.

Leave a Reply