മീശ വെച്ച് നടക്കുന്ന ഒരുത്തൻ സ്ത്രീധനം വാങ്ങരുത് എന്ന് രാഹുൽ പശുപാലന്റെ – വാക്ക് ! അപ്പൊ നിന്നെ പോലെ നടക്കണോ എന്ന് കമന്റ്

ചുംബന സമരത്തിലൂടെ കേരളത്തിലെ ആളുകൾക്ക് പരിചിതമായ വ്യക്തികളാണ് രാഹുൽ പശുപാലനും ഭാര്യ രശ്മി നായരും. കേരളത്തിൽ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് രശ്മി നായർ. മോഡലിങ്ങിലൂടെ രശ്മി നായർ സമ്പാദിക്കുന്ന വരുമാനം കേട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ മുഴുവനാളുകളും ഞെട്ടിപ്പോയിരുന്നു. പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം വ്യക്തമായി പറയുന്ന ആളുകളാണ് രശ്മി നായരും രാഹുൽ പശുപാലനും.

ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ച ലക്ഷ്മി നായരുടെ ഭർത്താവായ രാഹുൽ പശുപാലൻ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. മീശ വെച്ച് നടക്കുന്ന ഒരുത്തൻ സ്ത്രീധനം വാങ്ങരുതെന്നാണ് രാഹുലിന്റെ നിലപാട്. അങ്ങനെ വാങ്ങുന്നവർ എന്തിനാണ് അത് വെച്ച് നടക്കുന്നതെന്നും രാഹുൽ ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു രാഹുൽ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

രാഹുലിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. പുരോഗമനവാദം പറഞ്ഞു നടക്കുന്ന പലരും ഇന്നും ഉള്ളിനുള്ളിൽ സ്ത്രീധനം ആഗ്രഹിക്കുന്നുണ്ട് എന്ന് തന്നെയാണ് രാഹുൽ പശുപാലന്റെ വാക്കുകളിൽനിന്ന് ആണെങ്കിലും മനസ്സിലാക്കാൻ സാധിക്കുന്നത്.

സ്ത്രീ തന്നെയാണ് ധനം എന്ന് പറയുമെങ്കിലും കണക്കുപറഞ്ഞ് സ്ത്രീധനം വാങ്ങുന്ന ഒരു കാലഘട്ടത്തിൽ തന്നെയാണ് ഇപ്പോഴും നമ്മൾ ജീവിക്കുന്നത്. പല കാര്യങ്ങൾക്കും മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്നും യാതൊരു പരിഷ്കാരവും തൊട്ടുതീണ്ടാത്ത നിൽക്കുന്ന ഒരു കാര്യം എന്നത് സ്ത്രീധനം തന്നെയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ് എന്ന് എല്ലാവർക്കും അറിയാം. എങ്കിലും തങ്ങളുടെ ആഡിത്വം കാണിക്കുവാൻ വേണ്ടി പലരും സ്ത്രീധനം നൽകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സ്ത്രീധനം നൽകാതെ ഇരിക്കുന്നതും തങ്ങളുടെ അഭിമാനത്തിന് കോട്ടം തട്ടും എന്നാണ് കൂടുതലാളുകളും കരുതുന്നത്.

എത്ര രൂപ സ്ത്രീധനം മുടക്കി എന്നും എത്രത്തോളം സ്വർണം കഴുത്തിലിട്ടിട്ടുണ്ട് എന്നും അനുസരിച്ചാണ് ഓരോ വ്യക്തിയുടെ അഭിമാനം നിശ്ചയിക്കുന്നത് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. സമൂഹത്തിന് തന്നെ വളരെ വിപത്തായി മാറാവുന്ന ഒരു കാര്യമാണ് സ്ത്രീധനമെന്ന അറിയാമെങ്കിലും കൂടുതൽ ആളുകളും ഇതിനെ പിന്തുണ ചെയ്യുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. പലരും നേരിട്ടല്ലാതെയും സ്ത്രീധനം നൽകുവാനും വാങ്ങാനും ആഗ്രഹിക്കുന്നവരും ആണ്.

Leave a Reply