5 രൂപ ആണെന്ന് കരുതി അബദ്ധത്തിൽ ബസ് കണ്ടക്റ്റർക്ക് കൊടുത്തത് സ്വർണനാണയം – വിലമതിപ്പുള്ള തന്റെ സമ്പാദ്യം നഷ്ടമാക്കി യാത്രക്കാരൻ

ചില ആളുകളെ ഭാഗ്യം കടാക്ഷിക്കാകാറുണ്ട്. എന്നാൽ ചില സമയത്ത് എങ്കിലും ഭാഗ്യം തേടി വരുന്നവർ അത് നഷ്ടപ്പെടുത്തി കളയുകയാണ് ചെയ്യാറുള്ളത്. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ഇവിടെ അറിയാൻ സാധിക്കുന്നത്. കുറ്റ്യാടിയിൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത്. അബദ്ധത്തിൽ നഷ്ടമായ സ്വർണനാണയം തിരിഞ്ഞു മറിഞ്ഞു വീണ്ടും തന്റെ കയ്യിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടെ തൊട്ടിൽപാലം സ്വദേശിയായ പ്രവാസി. അഞ്ചു രൂപ നാണയം ആണെന്ന് കരുതിയാണ് സ്വർണനാണയം ബസ് കണ്ടക്ടർക്ക് നൽകിയത്.

കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപാലം ഉള്ള യാത്രയിലാണ് തൊട്ടിൽപ്പാലം സ്വദേശി അറിയാതെ അഞ്ചു രൂപ നാണയം എന്ന് കരുതി കൈയിലുണ്ടായിരുന്ന സ്വർണനാണയം നൽകിയത്. വീട്ടിലെത്തിയപ്പോഴാണ് സ്വർണ്ണനാണയം മാറി നൽകിയ കാര്യത്തെക്കുറിച്ച് താൻ അറിയുന്നത്.

തുടർന്ന് ബസ് കണ്ടെത്തി ജീവനക്കാരനോട് സംഭവം പറഞ്ഞു അപ്പോഴേക്കും കണ്ടക്ടർ അഞ്ച് രൂപ ആണെന്ന് കരുതി ഏതോ യാത്രക്കാരന് സ്വർണ്ണനാണയം കൈമാറുകയും ചെയ്തിരുന്നു എന്നാണ് അറിയുന്നത്. പ്രവാസ ജീവിതത്തിനിടയിൽ താൻ നിധിയായി കാത്തുസൂക്ഷിച്ച ആയിരുന്നു ഒരു അഞ്ചു രൂപ നാണയം.

ആരുടെ കൈയിൽ കിട്ടിയിട്ടുണ്ടെങ്കിൽ തനിക്ക് തിരിച്ചുനൽകണമെന്ന് അപേക്ഷയുമായി ഫോൺ നമ്പർ സഹിതം സാമൂഹികമാധ്യമങ്ങളിൽ സന്ദേശം ആയി എത്തിരിക്കുകയാണ് ഇദ്ദേഹം.

വളരെ പെട്ടെന്ന് തന്നെ ഇത് വൈറൽ ആയി മാറുകയും ചെയ്തു. ചില ആളുകൾ ഇങ്ങനെ ജോലി ചെയ്യുന്ന സ്ഥലത്തെ ഓർമിപ്പിക്കുന്നതിനുവേണ്ടി അവിടെ നിന്നുള്ള എന്തെങ്കിലുമൊക്കെ കാര്യങ്ങൾ നാട്ടിലേക്ക് കൊണ്ടു വരുന്നത് പതിവാണ്. ഇത് സൂക്ഷിക്കാൻ സാധിക്കാതെ വന്നത് അദ്ദേഹത്തിന്റെ നിർഭാഗ്യമാണ്. അദ്ദേഹത്തിന് ഇത് ലഭിക്കണമെന്ന് തന്നെയാണ് കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത്.അതിനാൽ തന്നെ പലരും ഈ ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

Leave a Comment

Scroll to Top