വേണമെങ്കിൽ എനിക്ക് ലോകപ്രശസ്ത ആകാം.സിനിമയില്ലെങ്കിലും ജീവിക്കാൻ ഉള്ള മാർഗം കണ്ടു വച്ചിട്ടുണ്ട്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നായികയായിരുന്നു ഗായത്രി സുരേഷ്. എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു താരത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. എന്നാൽ അത് താരത്തിന് തന്നെ വിനയായി മാറിയിട്ടുമുണ്ട്. താരം പറയുന്ന പലകാര്യങ്ങളും പലപ്പോഴും വൈറൽ ആയി മാറുകയും അതിന് വലിയ തോതിൽ തന്നെ ട്രോളുകൾ ഏൽക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോൾ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് തന്റെ ജീവിതത്തെക്കുറിച്ച് കൂടുതലായി സംസാരിച്ചു കൊണ്ടിരിക്കുന്നത്.

താനിതുവരെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനു വേണ്ടി ചാൻസ് ചോദിച്ചു നടന്നിട്ടില്ല എന്നാണ് താരം പറയുന്നത്. ആരുടെയും പിന്നാലെ നടന്ന് അവസരം ചോദിക്കാറില്ല,തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കിൽ തന്നാൽ മതി എന്നും നടി വ്യക്തമാക്കിയിരുന്നു. സിനിമയില്ലെങ്കിലും ജീവിക്കുവാനുള്ള ഒരു വഴി താൻ കണ്ടിട്ടുണ്ട് എന്നാണ് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്. സിനിമയിലെങ്കിലും ഞാൻ വേറെ വഴി കണ്ടു വച്ചിട്ടുണ്ട്. ഞാൻ യൂട്യൂബ് ചാനൽ തുടങ്ങും നല്ല കണ്ടന്റ് ചെയ്യും. യൂട്യൂബ് തുടങ്ങിയാൽ നമ്മൾ ആണ് അവിടെ രാജാവ്. നമുക്ക് ഇഷ്ടമുള്ള കണ്ടന്റ് നമുക്കുണ്ടാക്കാം.

വേണമെങ്കിൽ നമുക്ക് ലോകപ്രശസ്തർ വരെയാകാം. സിനിമയാണെങ്കിൽ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മൾ കാത്തു നിൽക്കണം. പലരുടെയും താളത്തിനനുസരിച്ച് നിൽക്കണം. ഇന്റിമേറ്റ് സീൻ ചെയ്യണം. അങ്ങനെ പ്രശ്നങ്ങളൊന്നും തന്നെ നമുക്ക് ഇവിടെ വരുന്നില്ല. സിനിമയിൽ കോംപ്രമൈസ് ചെയ്താൽ തനിക്ക് അവസരം ചെയ്തു തരാം എന്ന് ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്.

അവരോടൊക്കെ താല്പര്യമില്ലന്ന് താൻ പറഞ്ഞിട്ടുള്ളത്. ട്രോൾ ചെയ്യുന്ന പോലെ തന്നെയാണ് ആൾക്കാർക്ക് എപ്പോൾ വേണേലും എന്തും ചോദിക്കാം. ഇതിൽ താല്പര്യമില്ലന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അല്ലാതെ എന്നോട് അങ്ങനെ ഒന്നും ചോദിക്കാൻ പാടില്ല എന്നൊന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ എന്നും ഗായത്രി പറയുന്നുണ്ട്.

ഗായത്രി പറയുന്ന പലകാര്യങ്ങളും പലപ്പോഴും ട്രോളുകൾക്ക് കാരണമാകാറുണ്ട് എങ്കിലും ഗായത്രി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ വളരെ കൃത്യമായ കാര്യങ്ങളാണ് എന്ന് ട്രോളന്മാർ പോലും സമ്മതിച്ചു തരുന്ന കാര്യമാണ്.

Leave a Reply