എന്റെ കൂടെ ഇപ്പോഴും കണ്ടമാനം സ്ത്രീകൾ ഉണ്ട് -എനിക്ക് ഒപ്പമുള്ള സ്ത്രീകൾ ഇപ്പോഴും എനിക്കൊപ്പം ഉണ്ട് വിനായകൻ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് വിനായകൻ.കഴിഞ്ഞദിവസം ഒരുത്തി എന്ന ചിത്രത്തിന്റെ ഭാഗമായി വിനായകൻ ഒരു പ്രസ് മീറ്റിൽ എത്തുകയും സ്ത്രീകളെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വിനായകൻ വലിയ തോതിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടിവന്നത്. കഴിഞ്ഞദിവസം തന്നെ പുതിയ ചിത്രത്തിന് വിനായകൻ മാധ്യമപ്രവർത്തകരുമായി വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോൾ വിനായകന്റെ ഒരു അഭിമുഖമാണ് ശ്രെദ്ധ നേടുന്നത്. മാധ്യമപ്രവർത്തകയായ സ്ത്രീയോട് വളരെ മോശമായ രീതിയിൽ സംസാരിക്കുന്ന വിനായകനെ ആണ് കാണാൻ സാധിക്കുന്നത്. സിനിമയെപ്പറ്റി എന്താണ് പ്രേക്ഷകരോട് ചോദിക്കാനുള്ളത് എന്ന് ചോദിക്കുമ്പോൾ പോലും വളരെ വിമർശനാത്മകമായ രീതിയിലാണ് സംസാരിക്കുന്നത്. ഞാൻ പോയി കാണണം എന്ന് പറഞ്ഞാൽ ആരെങ്കിലും സിനിമ കാണുമോ എന്നും വിനായകൻ ചോദിക്കുന്നുണ്ട്. സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോഴും വിനായകന് ഇപ്പോഴും തന്റെ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ചെയ്യുന്നത്.

വിനായകൻ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ പറയുന്നത് എനിക്ക് ഒപ്പമുള്ള സ്ത്രീകൾ ഇപ്പോഴും എനിക്കൊപ്പം ഉണ്ട് എന്ന് തന്നെയാണ്. കണ്ടമാനം സ്ത്രീകളുണ്ട് എന്നും പറയാൻ മറക്കുന്നില്ല വിനായകൻ. വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്തു. ക്യാമറ ഒഴിച്ചുള്ള സിനിമയുടെ ബാക്കി കാര്യങ്ങൾ എല്ലാം തന്നെ താൻ തന്നെ കൈകാര്യം ചെയ്യുമെന്നും ഒരിക്കൽ താരം പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ഈ വിമർശനങ്ങൾക്കിടയിൽ താൻ രണ്ട് സിനിമകളുടെ തിരക്കഥ എഴുതി എന്നാണ് വിനായകൻ പറയുന്നത്. മൂന്നുമാസം വിമർശനങ്ങൾ ബാധിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ തനിക്ക് ഈ വിമർശനങ്ങൾ ഒന്നും ഒന്നുമല്ലെന്നും ശരീരത്തിൽ ഒരു രോമത്തിന് വില പോലും താൻ ഇതിന് നൽകുന്നില്ലന്ന രീതിയിലായിരുന്നു സംസാരിച്ചിരുന്നത്.

വിനായകന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്തു. വിമർശനം നിറയുന്ന കമന്റുകൾ തന്നെയാണ് താരത്തിന്റെ അഭിമുഖങ്ങൾക്ക് താഴെയും വന്നുകൊണ്ടിരിക്കുന്നത്. അവതാരികയൊടെ വീണ്ടും വിനായകൻ മീറ്റു എന്താണെന്നും മീറ്റു എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നും ചോദിക്കുന്നുണ്ടായിരുന്നു. മാനസികവും ശാരീരികവുമായ പീഡനത്തിനെ ആണ് താൻ മീറ്റു എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും മീറ്റു എന്ന വാക്ക് താനല്ല കണ്ടുപിടിച്ചത് എന്നുമൊക്കെ പരിഹാസ്യമായ രീതിയിൽ വിനായകൻ സംസാരിക്കുന്നത് കാണാം.

Leave a Reply