ഷൂട്ടിങും സീരിയലും എല്ലാം നല്ലതിനല്ല എന്ന് ഉപദേശം – ഒടുവിൽ ഇടവേളകളിൽ പഠിച്ച് പ്ലസ്ടുവിന് ഗാഥ നേടിയെടുത്ത മാർക്ക് കണ്ടോ ?

സീരിയൽ ഷൂട്ടിംഗ് ഇടവേളകളിൽ പഠിച്ച് പ്ലസ്ടുവിന് മികച്ച വിജയം നേടിയ ഗാഥാ സജി ആണ് ഇപ്പോൾ താരം. കഴിഞ്ഞദിവസം പ്ലസ്ടു ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് സ്വന്തമാക്കിയാണ് ഗാഥ വിജയം ഉറപ്പിച്ചിരിക്കുന്നത്. സ്റ്റഡി ലീവിന്റെ സമയത്ത് മകളെ സീരിയലിൽ അഭിനയിപ്പിക്കാൻ വിട്ടു എന്ന് പറഞ്ഞവർക്ക് ആണ് എപ്ലസ് കൊണ്ട് ഗാഥ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. വരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഗാഥ. വരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ആണ് ഗാഥ വിജയം നേടിയിരിക്കുന്നത്.

പത്താം ക്ലാസിലും മികച്ച വിജയം തന്നെയായിരുന്നു നേടിയത്. സ്കൂളിലെ എല്ലാ പാഠ്യേതര വിഷയങ്ങളിലും സജീവവുമാണ് ഗാഥ. സംവിധായകന്റെ കട്ട് ആക്ഷൻ ഇടവേളകളിലാണ് കുറഞ്ഞ സമയം കൊണ്ട് പഠനം ഗാഥ പൂർത്തീകരിച്ചത്. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന സീരിയലിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗാഥ അവതരിപ്പിക്കുന്നത്.

കെ കെ രാജീവാണ് സംവിധാനം. മഞ്ജു പത്രോസ്,ലിഷോയി, ശൈലജ, റിച്ചാർഡ്,സ്വാതി,മഞ്ജു സതീഷ് തുടങ്ങിയ പ്രമുഖരാണ് അഭിനേതാക്കൾ. സീരിയലിൽ നിന്നും ഇപ്പോൾ സിനിമയിലേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് ഗാഥ. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെയാണ് ഗാഥ അവതരിപ്പിക്കുന്നത്.

ഒരു മാസം 15 ദിവസം ആയിരിക്കും ഷൂട്ട് ഉണ്ടായിരുന്നത്. ഇതിനിടയിൽ പ്രത്യേക അനുവാദം വാങ്ങി പഠിക്കാൻ സമയം കണ്ടെത്തുകയായിരുന്നു സഹപ്രവർത്തകർ. ഷൂട്ടുകൾക്കിടയിൽ അണിയറ പ്രവർത്തകരും പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ പരീക്ഷയും ഷൂട്ടും അടുത്ത ദിവസങ്ങളിൽ വന്ന സമയത്തും സമയം ക്രമീകരിച്ചാണ് ഗാഥ പഠിച്ചത്.

സീരിയൽ കഥാപാത്രം പൂജ ബിരുദ വിദ്യാർത്ഥിയാണ്. എറണാകുളം ആലുവ സെന്റ് സേവ്യേഴ്സിലോ മറ്റോ ആർട്ട് വിഷയത്തിൽ ഡിഗ്രിക്ക് ചെയ്യണമെന്നതാണ് ഗാഥയുടെ ആഗ്രഹം. പഠനത്തോടൊപ്പം തന്നെ അഭിനയവും കൊണ്ടു പോകണമെന്ന് ആഗ്രഹിക്കുന്ന ഈ താരം സിവിൽ സർവീസിൽ ഒരു കൈ നോക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply