15 ലക്ഷം രൂപ താഴെ ചിലവ് വരുന്ന കുഞ്ഞു ഭവനം!

15 ലക്ഷം രൂപയിൽ താഴെ ബഡ്ജറ്റിൽ പണിയാൻ ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ രണ്ടു കിടപ്പുമുറികൾ മാത്രമുള്ള മനോഹരമായ ഒരു കുഞ്ഞു വീട് പണിയാൻ ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ ഭാവിയിൽ ഒരു നില കൂടി ഉൾപ്പെടുത്തി മനോഹരമായ ഭവനം നിർമ്മിക്കാൻ വേണ്ടിയുള്ള പരമാവധി പ്ലോട്ടിന്റെ നീളം എന്ന് പറയുന്നത് 13.4 മീറ്റർ മീറ്റർ വീതിയും 7.2 മീറ്റർ നീളവും ആണ്. ഈ അളവ് ഗവൺമെൻറിൻറെ നിയമപരമായ അളവുകൾ കഴിഞ്ഞതിനു ശേഷമുള്ള അളവാണ് പറഞ്ഞിരിക്കുന്നത്.

ഈ വീടിൻറെ താഴെ നിലയിലെ ഡീറ്റെയിൽസ് പരിശോധിച്ചാൽ രണ്ടു കിടപ്പുമുറികളും അതുപോലെ സിറ്റൗട്ട്, ഡൈനിങ്, ടോയ്ലറ്റുകൾ, കിച്ചൻ, സ്റ്റെയർ ഏരിയ എന്നിവ ഉൾപ്പെടുത്തി 850 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു പ്ലാൻ ആണ്. ഇനി ഈ പ്ലാനിലെ അളവിലേക്ക് കടന്നു വന്നാൽ 3.3 മീറ്റർ വീതിയും 1.2 മീറ്റർ നീളവുമാണ് സിറ്റൗട്ട് വേണ്ടി വരുന്നത്. സിറ്റൗട്ട് കടന്ന് മെയിൻ ഡോർ വഴി അകത്തേക്ക് കടന്നാൽ മൂന്നു മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള മനോഹരമായ ഒരു ഹാൾ ആണ്. സ്ഥലത്തിന് കൂടുതൽ മെച്ചപ്പെടുത്തി കൊണ്ട് ഹാളിന്റെ സൈഡ് ഭാഗത്തായി ഒരു സോഫാ സെറ്റ് ക്രമീകരിക്കാനും നൽകിയിട്ടുണ്ട്.

ഹാളിനോട് ചേർന്നുള്ള ഡൈനിങ് ഏരിയ വെർട്ടിക്കൽ നിശസ് കൊണ്ട് വേർതിരിച്ചിരിക്കുന്നത്. ഇവ രണ്ടും കൂടി ചേർന്ന് വലിയൊരു ഹാൾ തോന്നിക്കുകയും ചെയ്യും. ഈ ഡൈനിങ് ഹാളിൽ എട്ടുപേർക്ക് വിശാലമായി ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും. 3.3 മീറ്റർ വീതിയും മൂന്നു മീറ്റർ നീളവും ഡൈനിങ് ഹാളിനോട് ചേർന്ന് മൂന്ന് മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള അടുക്കളയും സെറ്റ് ചെയ്തിട്ടുണ്ട്. അടുക്കള പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും കിച്ചൻ ക്യാബിനുകൾ ചെയ്തിരിക്കുന്നത് അതിൻറെ സൈഡ് ഭാഗത്തായി ആയി റഫ്രിജറേറ്റർ വെക്കാനുള്ള സ്പേസും കൊടുത്തിട്ടുണ്ട്.

ഈ കിച്ചനോട് ചേർന്നുള്ള വർക്ക് ഏരിയ കൂടി വേണമെന്നുള്ളവർക്ക് പ്ലാനിൽ അതും കൂടി ചേർക്കാൻ സാധിക്കുന്നതാണ്. കിടപ്പുമുറിയിലേക്ക് വന്നാൽ താഴെ നിലയിൽ രണ്ട് കിടപ്പുമുറികൾ ആണ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിടപ്പുമുറികൾ 3.3 മീറ്റർ നീളവും വീതിയും നൽകിയിട്ടുണ്ട്. അത്യാവശ്യത്തിന് വെളിച്ചത്തിനും കാറ്റിനും വേണ്ടി ഇതിലേക്ക് 2 കോർ ventilation നൽകിയിട്ടുണ്ട്. അതുപോലെ 1.3 മീറ്റർ വീതിയും 1.3 മീറ്റർ നീളവുമുള്ള ഉള്ള അറ്റാച്ച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് താഴെ വീഡിയോ കാണുക

Leave a Reply