അത് അവസാന കാഴ്ച ആണെന്ന് ഞാൻ അറിഞ്ഞില്ല. ഖാലിദിനെക്കുറിച്ച് വേദനയോടെ സ്നേഹ.

ചലച്ചിത്ര നടനായ ഖാലിദിന്റെ മരണവിവരം അറിഞ്ഞതോടെ പ്രേക്ഷകരെ പോലെ സഹപ്രവർത്തകരും വലിയതോതിൽ തന്നെ ദുഃഖത്തിലാണ്. ഇപ്പോഴിതാ പ്രിയപ്പെട്ട ഖാലിദിന്റെ മരണവാർത്തയെ കുറിച്ചാണ് സ്നേഹ ശ്രീകുമാർ പറയുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള അവസാന ഓർമ്മകളെ കുറിച്ച് പറയുകയാണ് സ്നേഹ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ ഒരു ഓർമക്കുറിപ്പ് സ്നേഹ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ സുമേഷ് ചേട്ടൻ പോയി, എന്ന് തുടങ്ങുന്ന കുറിപ്പാണ് പങ്കുവച്ചത്.

പ്രമുഖ ചാനൽ സംഘടിപ്പിച്ച മറിമായം എന്ന ജനപ്രിയ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഖാലിദ് എത്തിയത്. ഈ ഒരു കഥാപാത്രം ഹിറ്റായതോടെയാണ് ഖലീദിന് ആരാധകരേറിയത്. കാരണവർ സ്ഥാനത്ത് നിൽക്കുന്നത്. സഹപ്രവർത്തകൻ കൂടിയായ ഖലീദിന്റെ വേർപാട് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സ്നേഹ പറയുന്നത്. മിനിഞ്ഞാന്ന് തൃപ്പൂണിത്തറ ഞങ്ങളുടെ വീട്ടിൽ വന്ന് ശ്രീകുമാറിനെയും കൂട്ടിയാണ് വൈക്കത്ത് ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്. അന്ന് അവസാന കൂടിക്കാഴ്ച ആകും എന്ന് ഞാൻ കരുതിയില്ല.

ഇന്ന് രാവിലെ ശ്രീ വിളിച്ച് ഖാലിദിക്ക വീണു ഹോസ്പിറ്റലിൽ പോകുവാണ് എന്ന് പറഞ്ഞപ്പോൾ, കേട്ട ഉടനെ ഞാൻ റെഡിയായി വൈക്കത്തേക്ക് പുറപ്പെടാൻ നിന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദ് ഇക്ക പോയി എന്ന് പറഞ്ഞു. രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുത് എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. എനിക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ കാരണവർ സുമേഷേട്ടൻ പോയി കളഞ്ഞു. മറിമായം അവസാന ഷൂട്ടിങ്ങിന് എടുത്ത ഫോട്ടോയാണ് ഇത്. എന്നും അഭിനയത്തോടെ പ്രണയമായിരുന്നു അദ്ദേഹത്തിന്. വളരെ വികാരപരമായി നടനെ കുറിച്ചുള്ള ഓർമ ഇങ്ങനെയാണ് സ്നേഹ പങ്കുവെച്ചത്.

അതേസമയം ഖലീദിന്റെ സുഹൃത്ത് വലയത്തിൽ തോപ്പിൽ ഭാസിയും കെ പി ഉമ്മറും വരെ പറയുന്നത് എന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. സൈക്കിൾയജ്ഞതിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരനാണ് ഖാലിദ്. മേക്കപ്പിൽ പോലും അദ്ദേഹം ഒരു കൈ നോക്കിയിട്ടുണ്ട്.

Leave a Reply