നിരവധി പ്രശ്നങ്ങളെ തരണം ചെയ്ത് ഒരു വ്യക്തിയാണ് ജാസ്മിൻ മൂസ. ബിഗ്ബോസിൽ എത്തിയപ്പോൾ ജാസ്മിൻ തന്റെ ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. 2 വിവാഹ ജീവിതത്തിലും താരത്തിന് അനുഭവിക്കേണ്ടിവന്നത് വലിയ വേദനകൾ ആയിരുന്നു. വെല്ലുവിളികൾ മാത്രം നിറഞ്ഞ ജീവിതത്തിൽ നിന്നും താരം സ്വന്തമായി ഒരു ഐഡന്റിറ്റി കണ്ടെത്തുകയായിരുന്നു. മുക്കം സ്വദേശി കൂടിയായിരുന്നു താരം. ഗാർഹിക പീഡനങ്ങൾ മാത്രമായിരുന്നു വിവാഹജീവിതത്തിൽ താരത്തെ തേടിയെത്തിയത്.
ഈ നിലയിൽ എത്തി നിൽക്കാൻ കാരണം പരാജയപ്പെട്ട വിവാഹങ്ങളും താനനുഭവിച്ച ജീവിത പ്രയാസങ്ങളും ആയിരുന്നുവെന്ന് പലവട്ടം ജാസ്മിൻ തന്നെ തുറന്നു പറഞ്ഞിരുന്നു. താങ്ങും തണലുമായി ആരുമില്ലാതിരുന്ന അവസ്ഥയിലാണ് താൻ ജീവിതത്തിൽ പൊരുതി വിജയം കണ്ടത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നെസിലെ മികച്ച പരിശീലക കൂടിയാണ് താനെന്നും ജാസ്മിൻ പറയുന്നുണ്ട്.താൻ ഒരു ലെസ്ബിയൻ ആണ് എന്ന് താരം ബിഗ് ബോസ് വീടിനുള്ളിൽ വച്ച് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഇപ്പോൾ ജാസ്മിന്റെ പങ്കാളി മോണിക്ക ആണെന്നും ജാസ്മിൻ പറഞ്ഞിട്ടുണ്ടായിരുന്നു.
ബിഗ് ബോസ് വീട്ടിൽ വെച്ച് താരം പറഞ്ഞത് തനിക്ക് ബന്ധുവെന്ന് പറയാൻ തന്റെ നായയും മോണിക്കമാത്രമേ ഉള്ളൂ എന്നാണ്. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും ജാസ്മിൻ തിരിച്ചെത്തിയപ്പോൾ മോണിക്ക മറ്റൊരു പ്രണയത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ജാസ്മിൻ മോണിക്ക മറ്റൊരു പ്രണയത്തിലാണെന്നും തങ്ങൾ തമ്മിൽ ബ്രേക്കപ്പ് എന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഞാൻ ബിഗ് ബോസ് വീട്ടിൽ നിന്നും തിരിച്ച് എത്തിയപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെന്നും ആ വിമർശനങ്ങൾ ഒന്നും തന്നെ മോണിക്ക കേൾക്കണ്ട ആവശ്യമില്ല എന്നും അതുകൊണ്ടുതന്നെ തങ്ങൾ വേർപിരിയുന്നുവെന്നും ആണ് ജാസ്മിൻ പറഞ്ഞത്.
എന്നാൽ മോണിക്ക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രണയത്തെ കുറിച്ച് പ്രതികരിച്ചത്. തനിക്ക് മറ്റൊരു പ്രണയം ഉണ്ട് എന്ന ഒരു ചാറ്റ് സ്ക്രീൻഷോട്ട് ആയിരുന്നു മോണിക്ക പങ്കുവെച്ചിരുന്നത്. ഈ സ്ക്രീൻഷോട്ട് ആളുകളിൽ അമ്പരപ്പ് ഉണ്ടാക്കുകയും ചെയ്തു. ജാസ്മിൻ ബിഗ്ഗ്ബോസ് വീട്ടിലേക്ക് പോയ സമയത്ത് മോണിക്ക മറ്റൊരു പ്രണയത്തിലായി എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.