ഇപ്പോൾ ബന്ധം ഒഴിയണം എന്ന് പറഞ്ഞു കോടതിയിൽ എത്തിയ ദമ്പതികൾ ഒരു കുപ്പി മിനറൽ വാട്ടറിൽ അലിഞ്ഞു തീർന്ന ഈഗോ…ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു

സ്നേഹ ബന്ധങ്ങളെ തകർത്തെറിയാൻ കഴിയുന്ന വലിയൊരു പ്രശ്നം തന്നെയാണ് ഈഗോ. ഈഗോ തലയ്ക്കു പിടിച്ചാൽ വിട്ടുകൊടുക്കാനോ, തെറ്റ് ചെയ്താൽ പോലും സമ്മതിച്ചു കൊടുക്കാനോ അവർ തയ്യാറാകില്ല. അങ്ങനെ ഈഗോ കാരണം വിവാഹമോചനം നേടാൻ എത്തിയ ദമ്പതികളുടെ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും കടക്കാൻ ഒരു തരി പോലും സ്ഥലമില്ലാത്ത വിധം അവരുടെ തലച്ചോറിൽ ഈഗോ പടർന്നുപന്തലിച്ചിരുന്നു.

എന്നാൽ അതിനിടയിൽ സ്നേഹത്തിന്റെ വിത്തുകൾ പാകിയ ആ മുഹൂർത്തത്തെ കുറിച്ച് ഷാജി അഴിക്കോട് പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു കുപ്പി മിനറൽ വാട്ടറിൽ വീണ്ടും തളിർത്ത ദാമ്പത്യം എന്ന തലക്കെട്ടോടെയാണ് ഷാജി അഴീക്കോട് തന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചത്. ഈ സംഭവത്തിന് മൗന സാക്ഷികളായത് കണ്ണൂരിലെ പ്രശസ്തമായ ഒരു വക്കീൽ ഓഫീസും കണ്ണൂരിലെ തന്നെ പ്രസിദ്ധമായ ഒരു സ്പെഷാലിറ്റി ഹോസ്പിറ്റലും ആണ്.

ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ കാരണം അസ്വസ്ഥതകൾ പുകയുന്ന വിവാഹ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കരായ ദമ്പതികൾ ആണ് ഈ കുറിപ്പിലെ കേന്ദ്രകഥാപാത്രങ്ങൾ. അങ്ങനെ കുടുംബ കോടതി ഇവരുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി. അവസാനം അവർ ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജോയിന്റ് ഡിവോഴ്സ് പെറ്റിഷൻ നൽകുന്നതിനും അതിൽ എത്തിച്ചേരുന്നതിനുമായി ഒരു വിശദമായ എഗ്രിമെന്റ് എഴുതുവാൻ അവർ തീരുമാനിച്ചു.

എഗ്രിമെന്റിൽ ഉൾക്കൊള്ളിക്കുന്ന പോയിന്റ്കൾ സസൂക്ഷ്മം പഠിച്ചത് ഒരു കുറിപ്പ് ആക്കി വക്കീൽ ഓഫീസിലേക്ക് അവരെത്തി. വക്കീൽ നിർദ്ദേശിച്ച യാഥാർത്ഥ്യ ബോധമുള്ള നിർദേശങ്ങളെല്ലാം അവഗണിച്ച് അവരുടെ മനസ്സിൽ പിറവിയെടുത്ത പോയിന്റുകൾ ചേർക്കാൻ ഭാര്യ നിർദ്ദേശിക്കുമ്പോൾ ആയിരുന്നു ശരീരം ഒന്ന് വിയർത്തു അവർ കുഴഞ്ഞു വീണത്. വിളിച്ചിട്ട് യാതൊരു അനക്കവുമില്ല. പരിഭ്രാന്തരായ അഭിഭാഷകർ അവിടെ ചുറ്റുമുള്ളവരുടെ സഹായത്തോടെ അവരെ ആശുപത്രിയിലേക്ക് എത്തിച്ചു.

അവിടുന്ന് നേരെ ഐസിയുവിലേക്ക്. അതിനിടയിൽ അഭിഭാഷക അവരുടെ ഭർത്താവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. രണ്ടു പെൺമക്കൾ അവർക്ക് ഉണ്ടായിരുന്നെങ്കിലും പാഞ്ഞെത്തിയത് ഭർത്താവ് മാത്രമായിരുന്നു. ഭർത്താവിനെ കണ്ടതും ഭാര്യയുടെ പരവേശം ഒന്ന് ശമിച്ചു. ബോധം തെളിഞ്ഞു. വെള്ളത്തിന് ആവശ്യപ്പെട്ടപ്പോൾ നല്ലവരായ അഭിഭാഷക ഭർത്താവിനോട് ഒരു കുപ്പി വെള്ളം വാങ്ങിക്കാൻ പറഞ്ഞു.

വെള്ളം വാങ്ങി കൊണ്ടു വന്നപ്പോൾ ഭർത്താവിനോട് തന്നെ അത് ഭാര്യയ്ക്ക് നൽകുവാൻ ആവശ്യപ്പെട്ടു. ആശുപത്രി കിടക്കയിൽ നിന്നും തന്റെ പ്രിയതമയെ എടുത്ത് ഹൃദയത്തോട് ചാരിനിർത്തി അയാൾ വെള്ളം ചുണ്ടിൽ ഒഴിച്ചു കൊടുക്കുമ്പോൾ അവരുടെ തലയിൽ നിന്ന് പതുക്കെ ഈഗോ ഇറങ്ങിപ്പോകുന്നത് ദൂരെനിന്ന് അഭിഭാഷകയ്ക്ക് കാണാമായിരുന്നു. ഒന്നു സാവകാശത്തിൽ ചിന്തിച്ച്, വിഷയങ്ങൾ സമാധാനത്തോടെ സമീപിച്ച്, പരസ്പര ബഹുമാനത്തോടെ സംസാരിച്ചാൽ തീരാവുന്ന ഈഗോ മാത്രമാണ് മനുഷ്യർക്കിടയിൽ ഉള്ളൂ.

മറ്റുള്ളവർ തങ്ങളുടെ ജീവിതത്തിൽ അനാവശ്യമായ ഇടപെടുന്നത് നിയന്ത്രിച്ച്, സ്വന്തം ബുദ്ധി മറ്റുള്ളവർക്ക് പണയം വെക്കാതിരുന്നാൽ, പിടിവാശികൾ ഉപേക്ഷിച്ചാൽ, ജീവിതം വളരെ മനോഹരമായിരിക്കും. ജീവിതം വളരെ ചെറുതാണ് എന്നൊരു ചിന്ത മാത്രം മതി. സ്നേഹവും ക്ഷമയും കൊണ്ട് മറികടക്കാൻ പറ്റാത്ത ഒരു ഈഗോയും ഇന്ന് വരെ ലോകത്ത് ഉണ്ടായിട്ടില്ല. അനാവശ്യമായി ജീവിതത്തോട് യുദ്ധം ചെയ്യുമ്പോൾ തോറ്റു പോകുന്നത് നമ്മൾ തന്നെയാണ് എന്ന തിരിച്ചറിവുണ്ടാവുക. അതു വഴിയുണ്ടാകുന്ന നഷ്ടങ്ങളും നമ്മൾക്ക് മാത്രമാണ്. ഹൃദയഹാരിയായ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ..

Leave a Comment

Scroll to Top