ഒടുവിൽ അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു സഹോദരി അഭിരാമി സുരേഷ് !

കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് അമൃതാ സുരേഷിനെയും ഗോപിസുന്ദറിനെയും കുറിച്ചായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു സോഷ്യൽ മീഡിയ വലിയതോതിൽ തന്നെ ഇരുവരെയും കുറിച്ച് ചർച്ച ചെയ്തിരുന്നത്. പിന്നീട് ഇരുവരും മാലയിട്ട് നിൽക്കുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. അതോടെ ഇവർ തമ്മിൽ വിവാഹിതരായി എന്നും വാർത്തകൾ വന്നു. എന്നാൽ ഇവരുടെ ഭാഗത്ത് നിന്നും ഔദ്യോഗികം ആയിട്ടുള്ള ഒരു സ്ഥീതീകരണങ്ങളും ഈ കാര്യത്തിൽ എത്തിയിരുന്നില്ല.

ഇപ്പോൾ ശ്രദ്ധനേടുന്നത് അമൃത സുരേഷ് ഗോപി സുന്ദറിന്റെ പിറന്നാളിന് പങ്കുവച്ച ഒരു ചിത്രമാണ്. മൈൻ എന്ന എഴുതിയതിനു ശേഷം അതിനൊപ്പം ഒരു ലൗ ചിഹ്നം കൂടിയായിരുന്നു അമൃത പങ്കുവെച്ചിരുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് ആരാധകർക്കും വ്യക്തമായിരിക്കുകയാണ്. അതിനോടൊപ്പം തന്നെ ഇപ്പോൾ ശ്രദ്ധനേടുന്നത് ഒരു കുറിപ്പാണ്. അഭിരാമി സുരേഷ് ആണ് ഈ കുറിപ്പ് പങ്കുവെച്ചത്. അഭിരാമി പങ്കുവച്ച കുറിപ്പ് ഇപ്പോൾ ആരാധകർക്കിടയിൽ ഉള്ള സംശയങ്ങൾക്കെല്ലാം മറുപടി നൽകുന്ന രീതിയിലുള്ളതാണ്.

“സോഷ്യൽ മീഡിയയിലെ ജീവിതത്തിന് മുകളിലും അതിനപ്പുറവും നുണകൾ ഒരു സത്യമാണ്. നമ്മൾ സാധാരണ മനുഷ്യരായി ജീവിക്കുന്നു. നമ്മൾ സ്നേഹിക്കുന്നു. പോരാടുന്നു. അതിജീവിക്കുന്നു. വിജയിക്കുന്നു. ഒന്നും ശാശ്വതമല്ല. ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർ കോസ്റ്റർ ജീവിതയാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി. മാന്ത്രിക സംഗീതം നൽകുന്നവൻ. എന്റെ സഹോദരിയെ പുഞ്ചിരിപ്പിക്കുന്നവൻ. എന്നെ അവന്റെ മൂത്തമകൾ എന്ന് വിളിക്കുന്നു. ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്നവർ. സ്നേഹവും ബഹുമാനവും ഒപ്പം എന്റെ ദാർശനിക ആമുഖത്തോടെ ഞാൻ ആശംസകൾ നേരുന്നു സഹോദരാ എന്നു പറഞ്ഞുകൊണ്ടാണ് ഗോപിസുന്ദറിനെ ടാഗ് ചെയ്തിരിക്കുന്നത്.

നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആർക്കെങ്കിലും അറിയുമോ.? ആർക്കും അറിയില്ല അതുകൊണ്ട് നമുക്ക് ആളുകളെ വിശ്വസിക്കാം. സ്നേഹിക്കാം, പോസിറ്റിവിറ്റി പ്രചരിപ്പിക്കാം. ഏറ്റവും പ്രധാനമായി നമുക്കെല്ലാവർക്കും ജീവിക്കാം. മനോഹരമായി നമുക്കു പുഞ്ചിരിക്കാൻ പഠിക്കാം. സുന്ദരമായ മനസ്സോടെ മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകളും സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന കാര്യങ്ങളോ അന്വേഷിക്കരുത്.

പ്രതീക്ഷിക്കാതെ നാളുകളിലേക്ക് ഒത്തിരി പ്രാർഥനകളോടെ എല്ലാവരോടും സ്നേഹത്തോടെ കൂടി ഗോപിച്ചേട്ടന് വേണ്ടി ഹൃദയം നിറഞ്ഞ കുറിപ്പ് സമർപ്പിക്കുന്നു എന്നായിരുന്നു ഈ ഒരു വാക്കുകൾ പങ്കുവെച്ചുകൊണ്ട് അഭിരാമി കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. അഭിരാമി പറയുന്ന ഈ വാക്കുകൾ ഗോപീസുന്ദറും അമൃതയും തമ്മിലുള്ള ബന്ധം എന്താണെന്ന് പൂർണ്ണമായും പുറംലോകത്തിന് കാണിച്ചുതരുന്നത് തന്നെയാണ്.

Leave a Reply