താനും പച്ചയായ മനുഷ്യസ്ത്രീ – സ്നേഹത്തെക്കുറിച്ച് മാത്രമേ അവർക്ക് എപ്പോഴും സംസാരിക്കാൻ ഉണ്ടായിരുന്നുള്ളൂ!

നിരവധി ഗാനങ്ങൾ മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. അടുത്തകാലത്തായി ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയും അഭയ ഹിരണ്മയി തന്നെയാണ്. സംഗീതസംവിധായകനായ ഗോപീസുന്ദറും ഒരുമിച്ചുള്ള ജീവിതം അവസാനിച്ചതോടെയാണ് വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ അഭയ ഹിരണ്മയി നേരിടേണ്ടതായി വന്നത്. 10 വർഷക്കാലത്തോളം ഒരുമിച്ചു ജീവിച്ച ഇരുവരും വേർപിരിയാൻ തീരുമാനിച്ചു എന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു ഞെട്ടൽ ഉളവാക്കിയ സംഭവമായിരുന്നു ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ ഇവർ പുറത്ത് പറഞ്ഞിട്ടുമില്ല.

എന്നാൽ അമൃതയ്ക്ക് ഒപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് പലപ്പോഴും ഗോപിസുന്ദർ എത്താറുള്ളത്. തന്റെ പേഴ്സണൽ കാര്യങ്ങൾ ചർച്ച ആക്കുവാനോ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുവാനൊ ഒന്നും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിത്വത്തിനുടമയാണ് യഥാർത്ഥത്തിൽ അഭയ ഹിരണ്മയി. ഒമർ ലുലുവിന്റെ സിനിമയിൽ പാടാൻ എത്തിയപ്പോഴും തന്നോടു സംസാരിക്കാൻ മാധ്യമങ്ങളോട് ഗോപി സുന്ദറിനെക്കുറിച്ച് ചോദിച്ചപ്പോഴും എനിക്ക് അതിനെക്കുറിച്ച് പറയാൻ താൽപര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു. താരം ഇപ്പോൾ ജീവിതത്തിലാദ്യമായി തനിക്ക് ലഭിച്ച ഒരു പുസ്തകത്തെ കുറിച്ച് പറയുകയാണ്.

എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് എന്റെ കഥയാണ്. ആവേശത്തിന് അപ്പുറം പുസ്തകത്തിന്റെ കവർചിത്രം നോക്കിയിരുന്നിട്ടുണ്ട് ഞാൻ. കുറേസമയം കറുത്ത കുർത്തയും മുടി കാറ്റിൽ പാറി നമ്മളെ തന്നെ നോക്കി നിൽക്കുന്ന എക്കാലത്തെയും പ്രണയിനി.

സ്നേഹത്തെക്കുറിച്ച് മാത്രമേ അവർക്ക് എപ്പോഴും സംസാരിക്കാൻ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പും ഒക്കെ കാണിച്ചിരുന്നു. താനും പച്ചയായ മനുഷ്യസ്ത്രീ എന്ന് അവർ എപ്പോഴും പറയുമായിരുന്നു. അവര് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നത് തന്നെ ഒരു കുളിര് എന്നാണ് അഭയ ഹിരണ്മയി കുറിച്ചത്.

എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടിയുടെ പ്രണയം പോലെ ആരെങ്കിലും ഉണ്ടാവുമോ. അങ്ങനെ ചോദിച്ചുകൊണ്ടാണ് താരം കുറുപ്പ് പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ അത് ശ്രദ്ധനേടുകയും ചെയ്തു. അടുത്തകാലത്തായി പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ ഒക്കെ ആരോടോക്കെ ഉള്ള എന്തൊക്കെയോ മറുപടികൾ അഭയ ഒളിപ്പിക്കുന്നത് പോലെയാണ് ആരാധകർക്കും തോന്നുന്നത്.

Leave a Reply