നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം. നീ ഇല്ലാതാക്കുന്നതിലും വലുതല്ല വിവാഹിതയായി നീ തിരിച്ചു വന്നാൽ ഉണ്ടാകുന്ന കുശുകുശുപ്പുകൾ. ഈ അച്ഛന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

നമ്മുടെ നാട്ടിൽ പലതരത്തിലുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ പണ്ടുകാലം മുതൽ ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്ന ഒരു പ്രശ്നമാണ് സ്ത്രീ ധ ന പീ ഡ ന പരാതികൾ. ഈ പേരിൽ ഒരു മുഴം കയറിലോ ഒരു തുള്ളി വിഷത്തിലോ ജീവനൊടുക്കിയ പെൺകുട്ടികൾ നിരവധിയാണ്. വിവാഹ സ്വപ്നങ്ങളുമായി മറ്റൊരു വീട്ടിലേക്ക് കയറി ചെന്ന് അവിടെ വേദനകൾ മാത്രം അനുഭവിക്കേണ്ടി വന്ന ചില പെൺകുട്ടികൾ.

ഇത്തരത്തിലുള്ള പെൺകുട്ടികൾക്ക് പിന്തുണയേകാൻ വേണ്ടത് സ്വന്തം കുടുംബം തന്നെയാണ്. ഇപ്പോഴിതാ മകളുടെ വിവാഹം എങ്ങനെയായിരിക്കണമെന്ന് ഒരു അച്ഛൻ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അഭിഭാഷകനായ ജയറാം സുബ്രമണി എഴുതിയതാണ് ഈ കുറിപ്പ്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

” അവന്തിക.. ഞാൻ നിന്നെ വളർത്തുന്നത് ഏതോ ഒരുത്തൻ നിന്റെ ജീവിതം വച്ച് പന്താടാൻ നിന്നെ ഏൽപ്പിക്കാനല്ല. ഏതോ ഒരുത്തൻ ചെലവഴിക്കാൻ വേണ്ടി ഞാൻ ഒരു രൂപപോലും സേവ് ചെയ്യുകയും ഇല്ല. ഞാൻ നിനക്ക് വിദ്യാഭ്യാസം തരും. സ്വയം സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനും നിന്നെ ഞാൻ പ്രാപ്തയാക്കാം.നിന്നെ വിവാഹിതയാകാൻ ഞാനായിട്ട് പ്രേരിപ്പിക്കുകയും ഇല്ല. കല്യാണപ്രായം എന്നൊരു പ്രായം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അത് കവർ ചെയ്തു വിവാഹിതയാകാതെ നീ നിൽക്കുന്നതുകൊണ്ട് എന്ന ചോദ്യം ചെയ്യാൻ വരുന്നവരെ ഞാൻ ആട്ടും. കുടുംബത്തിന്റെ സൽപ്പേരിന് പറ്റി പ്രസംഗിക്കുന്നവരെ ഞാൻ അകറ്റും.

അതിൽ കുറഞ്ഞ സൽപ്പേര് മതി നമുക്ക്. നിനക്ക് നിന്റെതായ വഴി തിരഞ്ഞെടുക്കാൻ ചോയ്സ് എടുക്കുവാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. നിനക്ക് തോന്നി നിന്റെ ഇഷ്ടപ്രകാരം നീ വിവാഹിതയായെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോളൂ. നിനക്ക് നിന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമായി ഒത്തുപോകുന്നിത് അല്ല ജീവിതമെങ്കിൽ ഒരു നിമിഷം മുൻപേ തിരിച്ചുപോവുക. നീ തിരഞ്ഞെടുത്ത ഒരു ബന്ധത്തിലേ അടിയും പീഡനങ്ങളും ജീവിതകാലം മുഴുവൻ സഹിക്കേണ്ടത് ഇല്ല. നമ്മുടെ വീടിന്റെ വാതിൽ നിനക്ക് മുന്നിൽ എന്നും തുറന്നു തന്നെ കിടക്കും. തിരിച്ചുപോകാൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുകയാണ് എങ്കിൽ എന്നെ വിവരമറിയിക്കുക. അടുത്ത നിമിഷം ഞാൻ അവിടെ എത്തും.

ഇനി അറിയിക്കാൻ ആവാത്തവിധം ആണ് നിന്റെ സ്ഥിതിയെങ്കിൽ പോലും അത് ഞാനായിട്ട് അറിഞ്ഞോളാം. അതിനുള്ള വഴികൾ ഒക്കെ എനിക്കറിയാം. വിവാഹിതയായി എന്നുവെച്ച് നീ എന്റെ മകൾ ആകാതെ ആകുന്നില്ല. അച്ഛനും അമ്മയും വിഷമിക്കും എന്ന് കരുതി നീ യാഥാർത്ഥ്യങ്ങൾ മറച്ചു വെക്കുമ്പോൾ ഓർക്കുക നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം. നീ ഇല്ലാതാക്കുന്നതിലും വലുതല്ല വിവാഹിതയായി നീ തിരിച്ചു വന്നാൽ ഉണ്ടാകുന്ന കുശുകുശുപ്പുകൾ. ഒരു കാരണവശാലും വ്യക്തിത്വവും സ്വാതന്ത്ര്യവും ബലികൊടുത്ത് നീയൊരു കുലസ്ത്രീ പട്ടം അണിയേണ്ടതില്ല . തല ഉയർത്തി നടുനിവർത്തി നിൽക്കുക. നിന്റെ ജീവിതം നിന്റെ മാത്രമാണ്. vyk വ്യക്തിത്വത്തോട് കൂടി ജീവിക്കുക. നീ എനിക്ക് വിലപ്പെട്ടതാണ്.

ഓരോ അച്ഛനമ്മമാരും ഇങ്ങനെ പറയാൻ തുടങ്ങുകയാണെങ്കിൽ ഒരുപാട് പെൺകുട്ടികളുടെ ജീവിതം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരും എന്നുള്ളത് ഉറപ്പാണ്.

Leave a Comment

Scroll to Top