ദിലീപ് അന്ന് പറഞ്ഞത് എഡിറ്റർക്ക് ഇറച്ചി വെട്ടുകാരുടെ മനസ്സ് ആയിരിക്കണം എന്നാണ് – ദിലീപ് തന്നെ ഒത്തിരി ദ്രോഹിക്കുന്നതായി പല ഇടങ്ങളിൽ നിന്നും താൻ അറിഞ്ഞിട്ടുണ്ട് എന്ന് കൂട്ടിക്കൽ ജയചന്ദ്രൻ

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് കൂട്ടിക്കൽ ജയചന്ദ്രൻ. മിമിക്രി കലാകാരൻ ആയിട്ടായിരുന്നു ഇദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനായി താരം മാറി. ശേഷം സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന ‘ജഗതി വിഎസ് ജഗതി’ എന്ന പരിപാടിയുടെയും ‘കോമഡി ടൈം’ എന്ന ഷോയുടെയും അവതാരകനായി താരം മാറി. കേരളത്തിലെ കോട്ടയം സ്വദേശിയാണ് കൂട്ടിക്കൽ ജയചന്ദ്രൻ.

‘ചിരിക്കുടുക്ക’ എന്ന മലയാള സിനിമയിൽ നായക വേഷം കൈകാര്യം ചെയ്ത് താരം തന്റെ സിനിമ ലോകത്തേക്ക് കടന്നു. പിന്നീട് ചാന്തുപൊട്ട്, വർഗ്ഗം, ഡിറ്റക്റ്റീവ്, എന്റെ മുതലാളി, ഓർമ്മകൾ, ഏഴാമത്തെ വരവ്, നാടോടിമന്നൻ, ദൃശ്യം തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചുകൊണ്ട് താരം സജീവമായി തുടർന്നു. ഇപ്പോഴിതാ താരം നടൻ ദിലീപിനെ കുറിച്ച് നടത്തിയ ഒരു പരാമർശമാണ് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ ആദ്യചിത്രമായ ചിരിക്കുടുക്ക മുതൽ സൂപ്പർ താരമായ ദിലീപ് തന്നെ ഒത്തിരി ദ്രോഹിക്കുന്നതായി പല ഇടങ്ങളിൽ നിന്നും താൻ അറിഞ്ഞിട്ടുണ്ട് എന്നാണ് ജയചന്ദ്രൻ പറഞ്ഞത്. ചിരിക്കുടുക്ക് ശേഷം ഒത്തിരി നല്ല കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു എന്നും എന്നാൽ അതിന്റെ അണിയറ പ്രവർത്തകർ എല്ലാം തന്നോട് പറഞ്ഞത് ദിലീപ് പറഞ്ഞിട്ടാണ് തങ്ങൾ ഇതെല്ലാം കട്ട് ചെയ്തു കളയുന്നത് എന്നും മറ്റൊന്നും തങ്ങളോട് തോന്നരുത് എന്നുമായിരുന്നു എന്നും ജയചന്ദ്രൻ വ്യക്തമാക്കി.

പാപ്പി അപ്പച്ച എന്ന സിനിമയുടെ എഡിറ്ററായ വി ടി ശ്രീജിത്ത് ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദിലീപേട്ടൻ തന്റെ കൂടെയിരുന്ന് എഡിറ്റ് ചെയ്യുമ്പോൾ തന്നോട് ഒരു എഡിറ്റർക്ക് ഇറച്ചി വെട്ടുകാരുടെ മനസ്സ് ആയിരിക്കണം എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. പാപ്പി അപ്പച്ചാ എന്ന ചിത്രത്തിൽ കൂട്ടിക്കൽ ജയചന്ദ്രൻ ഒരു മുഴുനീള ക്യാരക്ടർ ആയിരുന്നു എന്നും എന്നാൽ ചിത്രത്തിൽ ഒരു പാട്ടിന്റെ രംഗങ്ങളിൽ അവിടെ ഇവിടെ മാത്രമാണ് അദ്ദേഹത്തെ നമ്മൾ കണ്ടിട്ടുള്ളൂ എന്നും എഡിറ്റർ ആയ വി ടി ശ്രീജിത്ത് പറയുന്നുണ്ട്.

അന്ന് തനിക്ക് അത്ര എക്സ്പീരിയൻസ് ഒന്നുമില്ലായിരുന്നു എന്നും എല്ലാം ദിലീപേട്ടന്റെ ബ്രില്യന്റ് ഗെയിം ആയിരുന്നു എന്നും ഇദ്ദേഹം പറയുന്നു. താൻ ചലച്ചിത്ര മേഖലയിൽ ഉണ്ടായിരുന്നുവെങ്കിൽ വളരെ ശ്രദ്ധ നേടുന്ന ഒരു കലാകാരനായി മാറിയേനെ എന്നും അതുകൊണ്ടു തന്നെ ദിലീപിനെ പോലെ ഇത്രയും കഴിവുള്ള ഒരു നടൻ തന്നോട് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്തിട്ടുണ്ട് എങ്കിൽ അത് തന്റെ കഴിവിനെ ബഹുമാനിക്കുന്നത് കൊണ്ടും അംഗീകരിക്കുന്നത് കൊണ്ടും മാത്രമാണ് എന്ന് താൻ വിശ്വസിക്കുന്നു എന്നും കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു.

Leave a Reply