ഏഴു വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന നിമിഷം ഇന്നലെ സംജാതമാവുക ആയിരുന്നു. നയൻതാരയും വിഘ്നേശും വിവാഹിതരായി. ചെന്നൈയ്ക്ക് അടുത്ത് മഹാബലിപുരത്ത് ഉള്ള ഒരു ആഡംബര റിസോർട്ടിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്. ഹൈന്ദവാചാരപ്രകാരം ആയിരുന്നു ചടങ്ങുകൾ നൽകിയിരുന്നത്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കമലഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്ത്, വിജയ് സേതുപതി, ശിവകാർത്തികേയൻ, ദിലീപ് തുടങ്ങിയവരൊക്കെ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് അറിയുന്നത്.
താരങ്ങൾക്കായി മഹാബലിപുരത്ത് 129 മുറികളോടു കൂടി റിസോർട്ട് മുഴുവനായി ബുക്ക് ചെയ്യുകയായിരുന്നു ചെയ്തത്. വിവാഹ റിസപ്ഷൻ ഇതേ ഹോട്ടലിൽ വച്ചാകുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. റിസോർട്ട് ബുക്ക് ചെയ്തിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ ദിനത്തിൽ വിഘ്നേശിന്റെ കുടുംബാംഗങ്ങൾക്ക് ഒക്കെ ലേഡി സൂപ്പർ സ്റ്റാർ സമ്മാനിച്ചത് വിലപിടിപ്പുള്ള സമ്മാനങ്ങൾ തന്നെയായിരുന്നു. ഈ സമ്മാനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹസമ്മാനമായി വിഘ്നേശ് നയൻതാരയ്ക്ക് സമ്മാനിച്ചത് 20 കോടിയുടെ ബംഗ്ലാവാണ്. വിഘ്‌നേശിന്റെ പേരിൽ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗ്ലാവിന്റെ ഡോക്യൂമെന്റഷൻ വർക്കുകൾ ഒക്കെ പൂർത്തിയാകുന്നതേയുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. അതുപോലെ വിഗ്നേഷ് അഞ്ചുകോടി രൂപ വരുന്ന ഡയമണ്ട് മോതിരം നയൻതാരയ്ക്ക് സമ്മാനമായി നൽകി എന്നും അറിയാൻ സാധിക്കുന്നുണ്ട്. വിവാഹചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഘ്നേഷ് വാങ്ങി നൽകിയതാണ് എന്നാണ് പുറത്തുവരുന്ന വിവരം. രണ്ടര മുതൽ മൂന്ന് കോടി വരെ വരുന്ന ആഭരണങ്ങളായിരുന്നു നയൻതാര ധരിച്ചിരുന്നത്. വിഘ്‌നേഷിന്റെ സഹോദരിക്കും സമ്മാനങ്ങൾ നൽകാൻ മറന്നില്ല നയൻതാര.
30 പവൻ വരുന്ന സ്വർണമാണ് നയൻതാര സമ്മാനിച്ചത്. വിഗ്നേഷിന്റെ അടുത്ത ബന്ധുക്കൾക്കും വിലപിടിപ്പുള്ള ആഡംബരം നിറഞ്ഞ സമ്മാനങ്ങൾ താരം നൽകിയെന്നാണ് അറിയാൻ സാധിക്കുന്നത്. ആഡംബരം വിളിച്ചോതുന്ന വിവാഹമായിരുന്നു എങ്കിലും കാരുണ്യപ്രവർത്തനം താരം മറന്നില്ല. വിവാഹദിവസം 18,000 ത്തോളം കുട്ടികൾക്കാണ് നയൻകാര സദ്യ നൽകിയത്.
ഇതൊക്കെ നയൻതാരയുടെ വളരെയധികം മികച്ച തീരുമാനങ്ങളായിരുന്നു എന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളെ ഇരുവരും കാണുകയും ചെയ്തിരുന്നു. ഡോക്യുമെന്റ് രീതിയിലാണ് വിവാഹം ചിത്രീകരിക്കുന്നത്.