ഇനിമുതൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ അഡ്മിൻമാർ ശ്രദ്ധിച്ചില്ലെങ്കിൽ ജയിലിലാകും എന്നുള്ളത് സത്യം തന്നെ. ഈ കോവിഡ് സാഹചര്യത്തിൽ ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിയമവിരുദ്ധമായ പ്രവർത്തികൾ ഉണ്ടാകുകയോ സമാനമായ എന്തെങ്കിലും സംഭവവികാസങ്ങൾ അരങ്ങേറിയാലോ ഗ്രൂപ്പ് അഡ്മിൻ ജയിലിലാകും എന്നുള്ളത് ഉറപ്പാണ്. അതിനാൽ ഗ്രൂപ്പ് അഡ്മിൻ ശ്രദ്ധിക്കേണ്ടത് ഇനി ഏതു തരം മെസ്സേജുകളാണ് അയക്കേണ്ടത് എന്നും വ്യക്തിഹത്യ നടത്തുന്ന മെസ്സേജുകൾ നിരുപാധികം ഒഴിവാക്കണമെന്നുമുള്ള അജണ്ടകൾ എടുക്കേണ്ട സമയമായിരിക്കുന്നു.
ദേശവിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ കുറിപ്പുകളോ അല്ലെങ്കിൽ വീഡിയോകൾ പങ്കിടുന്ന വ്യക്തിയും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിൽ ആകാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ദേശ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടാണ് ഉത്തർപ്രദേശിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ കസ്റ്റഡിയിലെടുത്തത്. ദേശവിരുദ്ധ ഉള്ളടക്കം ഷെയർ ചെയ്യുന്നതിലൂടെ ജയിൽവാസം വരെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്തതായി ശ്രദ്ധിക്കേണ്ടത് വ്യക്തിഗത ചിത്രങ്ങളും വീഡിയോകളുമാണ്. ഒരു വ്യക്തിയുടേയോ അല്ലെങ്കിൽ ഒരു വ്യക്തിയെ അവഹേളിക്കുകയും ചെയ്യുന്ന രൂപത്തിൽ അദ്ദേഹത്തിൻറെ സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വാട്സാപ്പിൽ ഷെയർ ചെയ്താലും അറസ്റ്റ് ചെയ്യുന്നതാണ്.
ഒരാളുടെ സ്വകര്യതയാണ് അദ്ദേഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും. അവയെ വാട്സാപ്പിലൂടെ പങ്കിടുന്നതിലൂടെ ഒരു തെറ്റായ പ്രവർത്തനത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ഗ്രൂപ്പിൽ സ്വകാര്യ ചിത്രങ്ങൾ ഷെയർ ചെയ്യുന്നയാളും ഗ്രൂപ്പ് അഡ്മിനും ജയിൽവാസത്തിന് ഇര ആയേക്കാം. അതുപോലെ അക്രമങ്ങളും മറ്റു വിശ്വാസങ്ങളെ അവഹേളിക്കുന്ന രൂപത്തിലുള്ള ട്രോളുകൾ ചിത്രങ്ങൾ മുതലായവ ഗ്രൂപ്പിൽ ഷെയർ ചെയ്താലും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതാണ്. തൻറെ മതം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരിക്കും. മതത്തെ അവഹേളിച്ചാൽ സമൂഹത്തിൽ നൽകുന്ന വിപത്ത് വളരെ വലുതാണ്.
അതുപോലെതന്നെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുള്ള അശ്ലീല സന്ദേശങ്ങൾ അല്ലെങ്കിൽ അശ്ലീല ഉള്ളടക്കങ്ങൾ ഉള്ള വീഡിയോകൾ അതുപോലെ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്ന ആയ സന്ദേശങ്ങൾ എന്നിവ പങ്കിടുന്നതും നിയമവിരുദ്ധമാണ്. ഇനിമുതൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്ന അഡ്മിന്മാർ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങൾ ഏറെ ഗൗരവത്തിൽ തന്നെ എടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ വരുംകാലങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ച് ജീവിതം പാഴായി പോകുംഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വാട്സാപ്പ് അഡ്മിന്മാർ ജയിലിലായേക്കും