ബാലയെ പിരിയുമ്പോൾ ഒരു സീറോ ബാലൻസ് അക്കൗണ്ടും 2 വയസുള്ള ഒരു മകളും മാത്രമായിരുന്നു ഒപ്പം. പിന്നീട് നേടിയതെല്ലാം സ്വയ പ്രയ്തനത്തിൽ

സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഇപ്പോൾ അമൃത സുരേഷ് എന്ന് പറയുന്നതാണ് സത്യം. 2010 ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ എത്തിയ അമൃത അവിടെവച്ചാണ് നടൻ ബാല പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സിനിമാ ലോകം മുഴുവൻ ആഘോഷമാക്കിയിരുന്നു അവരുടെ വിവാഹം. പുതിയ മുഖം എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ ഇവർ 2016 വിവാഹമോചിതരായി.

പിന്നീട് അമൃത പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും മോഡലിങ്ങിലും ഒക്കെയായി സജീവം ആയി മാറുകയും ചെയ്തിരുന്നു. ഡിഗ്രി പഠിക്കാൻ പൈസയില്ലാതെ കരഞ്ഞു നിന്ന ഒരു അമൃതാ സുരേഷിനെ നിങ്ങൾക്കാർക്കും അറിയില്ലെന്നാണ് ഒരു അഭിമുഖത്തിൽ അമൃത പറഞ്ഞത്. വർഷങ്ങൾക്ക് മുൻപുള്ള അമൃതസുരേഷ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയുന്ന നാണക്കേടും ചമ്മലും ഉള്ള ഒരു പെൺകുട്ടിയായിരുന്നു. തന്റെ ശക്തി സ്വയം കണ്ടെത്തി ജീവിതം മാറ്റിമറിച്ച അമൃത സുരേഷ് എന്ന പെൺകുട്ടി മലയാളികൾക്ക് അറിയില്ല.

തെറ്റുകൾ ഉണ്ടാക്കുന്നതല്ല അവ തിരുത്താതെ ഇരിക്കുമ്പോഴാണ് നമ്മൾ പരാജയപ്പെട്ട് പോകുന്നതെന്നാണ് അമൃതയുടെ വാക്കുകൾ. സംഗീതത്തോടുള്ള പാഷൻ പ്ലസ് ടു മുതൽ തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ പ്ലസ്ടു പഠനം അവസാനിപ്പിച്ചു സംഗീതത്തിന് പിന്നാലെ പോയി.. ബാലയുമായുള്ള വിവാഹശേഷം തനിക്ക് എല്ലാം മാറി മറിഞ്ഞു.

എന്തിനു വേണ്ടിയാണോ പഠനമുപേക്ഷിച്ചത് അത് തുടരാൻ കഴിയാതെ വന്നതോടെയാണ് വിവാഹ ജീവിതത്തോട് വിടപറഞ്ഞത്. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും അമൃത പറയുന്നുണ്ടായിരുന്നു. വിവാഹബന്ധം വേർപെടുത്തി അവിടെ നിന്നും ഇറങ്ങുമ്പോൾ ഒരു സീറോ ബാലൻസ് അക്കൗണ്ടും 2 വയസുള്ള ഒരു മകളും മാത്രമായിരുന്നു തന്റെ കയ്യിൽ ഉണ്ടായിരുന്നത്.

എവിടേയ്ക്കു പോകണമെന്നറിയാതെ പകച്ചു നിന്ന അമൃതാ സുരേഷിനെ ആരും അറിഞ്ഞിട്ടില്ല. പിന്നെ വീട്ടിൽ വന്നു ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അവളെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവർക്ക് താൻ റിയാക്ട് ചെയ്തപ്പോൾ അഹങ്കാരിയായി മാറി. ജീവിക്കാൻ തനിക്ക് സാധിച്ചു. അതിന് കാരണം താൻ ആരാണെന്ന് താൻ മനസ്സിലാക്കിയത് ആണ്. ഇനി ഞാനെങ്ങനെ എന്റെ കുഞ്ഞിനെ വളർത്തും. എങ്ങനെ മുൻപോട്ടു പോകും. ഇതിനെപ്പറ്റിയൊക്കെ ഞാൻ ചിന്തിച്ചു. ആ സമയത്താണ് ഞാൻ ശക്തിയായ ഒരു സ്ത്രീയായി മാറിയത് എന്നും അമൃത പറയുന്നുണ്ട്. പെൺകുട്ടികൾക്കും വലിയ പ്രചോദനമാണ് അമൃത നൽകുന്നത്.

Leave a Reply