കുട്ടികൾക്ക് വേണ്ടി തൊഴിൽ ചെയ്ത ജീവിച്ചു മരിക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് മലയാളികൾ എന്ന് തോന്നിയിട്ടുണ്ട്. അതിഭയങ്കരമായ ചൂടിലും അതിശൈത്യത്തിലും മലയാളികൾ പിടിച്ചുനിൽക്കുന്നത് കുടുംബത്തിന് വേണ്ടിയാണ്. പ്രത്യേകിച്ചും കുട്ടികൾക്ക് വേണ്ടി തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ കുട്ടികൾ അനുഭവികരുത് എന്ന് നിർബന്ധം ഉള്ളവരുമാണ്. അതോടൊപ്പം തന്നെ മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോൾ കുട്ടികൾ പിടിവിട്ട് പോകുമോ എന്നുള്ള കാര്യം ഒരുവശത്തുണ്ട്. വളരെ വ്യത്യസ്തമായ അമേരിക്ക പോലുള്ള ഒരു രാജ്യത്ത് പ്രത്യേകിച്ച് ഒരു വ്യത്യസ്തമായ സംസ്കാരത്തിലേക്ക് കുട്ടികൾ വളർന്നുവരുമ്പോൾ.
അമേരിക്കൻ സ്കൂളുകൾ മൂന്നുതരത്തിലുള്ള സ്കൂളുകളാണ്. 87% കുട്ടികൾ പഠിക്കുന്ന ഇവിടത്തെ പബ്ലിക് സ്കൂളിലാണ്. 10 ശതമാനം കുട്ടികൾ പ്രൈവറ്റ് സ്കൂളുകൾ. മൂന്ന് ശതമാനം കുട്ടികൾ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. സ്കൂളിൻറെ ആനുകൂല്യത്തിന് വേണ്ടി 1.3 ട്രില്യൺ തുകയാണ് അമേരിക്കയിൽ മാറ്റി വെച്ചിരിക്കുന്നത്. ഇവിടുത്തെ സ്കൂളുകൾക്ക് ഏറ്റവും മികച്ച സ്ഥാനം നൽകുന്നത് ഗ്രേഡുകൾ അനുസരിച്ചാണ്. മലയാളികൾ എപ്പോഴും അമേരിക്കയിൽ വീടുവയ്ക്കുമ്പോൾ നല്ല വീടുകൾ നോക്കിന്നത് സ്കൂളിന് ചേർന്നായിരിക്കും വീടുവയ്ക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് അവിടുത്തെ വീടിൻറെ സ്ഥലത്തിനും വില കൂടുന്നതാണ്.
ഇവിടുത്തെ പ്രത്യേകത എന്ന് പറഞ്ഞാൽ കുട്ടികൾക്ക് അല്ലെങ്കിൽ അധ്യാപകന്മാർകോ പ്രത്യേകമായി യൂണിഫോം ഫോം ഇല്ല. അത്പോലെ സ്കൂളുകളിൽ കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടുള്ള അച്ചടക്ക നടപ്പുരീതി ഇല്ല. അതുപോലത്തെ പ്രശ്നങ്ങൾ വീടുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും നേരിടുന്നുണ്ടോ എന്നും ക്ലാസ് റൂമിൽ നിരീക്ഷിക്കുന്നുണ്ട്. ഡിപ്രഷൻ പോലുള്ള അവസ്ഥകൾ കുട്ടികൾക്ക് ഉണ്ടെങ്കിൽ അവിടെ കുട്ടികൾക്ക് വേണ്ടി ഇൻവെസ്റ്റിഗേഷൻ നടത്തുകയും പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും.
കുട്ടികൾ ക്ലാസിൽ വരുമ്പോൾ അടികൊണ്ട അടയാളം കാണുകയോ അല്ലെങ്കിൽ വീട്ടിൽ അടിച്ചു എന്ന് കുട്ടി ക്ലാസിൽ റിപ്പോർട്ട് ചെയ്താൽ ഇൻവെസ്റ്റിഗേഷൻ നടക്കും. പല മലയാളി വീടുകളിലും ഇതുപോലുള്ള ഇൻവെസ്റ്റിഗേഷൻ എത്തിയിട്ടുണ്ട്. അങ്ങനെ ഉപദ്രവിക്കുന്നണ്ടെങ്കിൽ കുട്ടിയെ മാതാപിതാക്കൾ നിന്ന് മാറ്റി നിർത്തുകയോ അല്ലെങ്കിൽ കുട്ടികളിൽനിന്ന് ഏതെങ്കിലും മാതാപിതാക്കളെ മാറ്റി നിർത്താൻ കോടതി ഉത്തരവ് ഇടുന്നതാണ്. ഇവിടുത്തെ ലൈബ്രറിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നാൽ കുട്ടികളെ ആകർഷിപ്പിക്കുന്ന വിവിധതരം പരിപാടികൾ ഇവിടെ സജ്ജീകരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ