അമ്മയ്ക്ക് ബോയ്‌ഫ്രണ്ട്‌ ഉണ്ട് എന്ന് പപ്പു മാർച്ചിലെ കണ്ടു പിടിച്ചു. അമ്മയുടെ പ്രണയം കണ്ടുപിടിച്ച വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന ഒരു കാര്യം എന്നത് അമൃത സുരേഷ് ഗോപി സുന്ദർ പ്രണയമാണ്. ഗോപിസുന്ദറിന്റെ പിറന്നാൾ ദിനമായ ഇന്ന് എന്റേത് എന്ന രീതിയിൽ മൈൻ എന്ന് കുറിച്ചു ഗോപിസുന്ദറിന് ഒപ്പമുള്ള ഒരു ചിത്രം അമൃത സുരേഷ് പങ്കുവയ്ക്കുകയും ചെയ്തു. അതോടെ ആളുകൾക്ക് മനസ്സിലായിരിക്കുകയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന്.നിരവധി താരങ്ങളും ആരാധകരും ഒക്കെ ഇതിനു താഴെ ആശംസകൾ നേർന്നു.

ഇപ്പോൾ മകൾ പാപ്പുവിന് ഒപ്പം അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ ചെയ്ത ഒരു പ്രവചന വീഡിയോയാണ് ആരാധകരെല്ലാം വൈറൽ ആക്കിയിരിക്കുന്നത്. 2022 പുതുതായി എന്ത് സംഭവിക്കുമെന്നാണ് വീഡിയോ. അതിന് ഇൻസ്റ്റഗ്രാം നൽകുന്ന ഉത്തരം പുതിയൊരു കാമുകൻ ഉണ്ടാകും എന്നാണ്. ഏതായാലും ഈ വീഡിയോയ്ക്ക് താഴെയാണ് ഇപ്പോൾ കമെന്റുകളുമായി ആരാധകർ എത്തിയിരിക്കുന്നത്.

ആ പ്രവചനം കൃത്യമാണല്ലോ എന്നും എല്ലാം റെഡിയായല്ലോ എന്നുമാണ് ആളുകൾ കമന്റുകളായി പറയുന്നത്. ഈ വീഡിയോയിൽ മകൾ അവന്തിക പറയുന്ന ഡയലോഗ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുന്നു. ബോയ്ഫ്രണ്ട് ഞാൻ അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും എന്നാണ് പാപ്പു പറയുന്നത്.

ഇപ്പോൾ നീയാണോ എന്റെ പുതിയ ബോയ്ഫ്രണ്ട് എന്ന് അമൃത ചോദിക്കുന്നുണ്ട്. ആ സമയത്ത് സന്തോഷത്തോടെ യെസ് യെസ് എന്ന് പറയുന്ന പാപ്പുവിനെ കാണാം. മമ്മിയുടെ പുതിയ ബോയ്ഫ്രണ്ടിനായി പാപ്പു തയ്യാറാണ് എന്ന കുറിപ്പോടെ അമൃത സുരേഷ് വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പിറന്നാൾ ദിവസം അമൃതയും അഭിരാമിയും ഒരുപോലെ ആശംസകൾ നേർന്നു. ഗോപിസുന്ദറിനൊപ്പം ഉള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഒരായിരം പിറന്നാൾ ആശംസകൾ എന്റേത് എന്നാണ് അമൃത കുറിച്ചത്.

ഇരുവരും തമ്മിൽ വിവാഹിതരായി എന്ന രീതിയിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ ഇപ്പോൾ പൂർണമായും പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി താരങ്ങളുടെ ഭാഗത്തുനിന്നും ഇതുവരെ വിവാഹിതരായി എന്ന രീതിയിലുള്ള യാതൊരു സ്ഥിതീകരണങ്ങളും നടന്നിട്ടില്ല എന്നതാണ് കൂടുതലായും ആളുകൾ പറയുന്ന ഒരു കാര്യം.. അമൃത ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവം തന്നെയാണ്. എന്നാൽ ഈ കാര്യങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾക്ക് ഒന്നും തന്നെ അമൃത മറുപടി പറയുന്നില്ല.

Leave a Comment

Scroll to Top