നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത്.

സൈബർ ഇടങ്ങളിലെല്ലാം കുറച്ച് ദിവസമായി നിറഞ്ഞുനിൽക്കുന്നത് ഗോപിസുന്ദറും അമൃതാ സുരേഷും ആണ്. ഇരുവരും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയ നിമിഷം മുതൽ തന്നെ ഗോസിപ്പുകൾ ഇവരെ പിന്തുടരുകയാണ്. ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത് മുതലാണ് ഇവരെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവർ രംഗത്തുവന്നിരിക്കുന്നത്. അത്തരക്കാർക്ക് പുല്ലുവിലകൽപിച്ച് കൊണ്ടാണ് ഇവർ തങ്ങളുടെ ബന്ധം ആസ്വദിക്കുന്നത്. വിമർശകർക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകാനും ഇവർ മറക്കുന്നില്ല.

അതുകൊണ്ടാണ് വിമർശകർക്ക് മറുപടിയുമായി പ്രണയദിന ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ വീണ്ടും വിമർശകരുടെ വായടപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. കറുപ്പിൽ തിളങ്ങി ബെഡിലിരിക്കുന്ന ചിത്രങ്ങളാണ് അമൃത പങ്കുവെച്ചത്. ചിത്രത്തോടൊപ്പം അമൃത കുറിച്ചിരിക്കുന്നത് തലക്കെട്ടും ശ്രദ്ധ നേടുന്നു. നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത് വീണ്ടും ഒന്നും പറയണ്ട അവരവർക്ക് ഇഷ്ടമുള്ളത് പോലെ നമ്മളെ അവർക്ക് വിധിക്കാൻ വിടുന്നത് രസമാണ്. ഇങ്ങനെയാണ് ചിത്രത്തിനൊപ്പം അമൃത കുറിച്ചിരിക്കുന്നത്.

അമൃതാ സുരേഷിന് ഒപ്പമുള്ള പുതിയ സെൽഫി പങ്കുവെച്ചുകൊണ്ട് ഗോപിസുന്ദർ എത്തിയത്. പ്രണയം എന്നാണ് ഈ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഈ ചിത്രവും വളരെ പെട്ടെന്നുതന്നെ വൈറലായിരുന്നു. ഇരുവരും ഒരുമിച്ച് പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പലരും സഭ്യത ഒട്ടും ഇല്ലാത്ത രീതിയിലുള്ള കമന്റുകളുമായി എത്താറുണ്ട്.

ഇത്തരം കമന്റുകൾക്കും പലപ്പോഴും ഇവർ മറുപടി നൽകാറുണ്ട്. ഒരു പരിധിയിൽ കൂടുതൽ ആളുകൾ വിമർശിക്കുമ്പോൾ താരങ്ങൾ ആണെങ്കിൽ പോലും അവർക്കും അത് ബുദ്ധിമുട്ട് ആകാറുണ്ട്. മറ്റുള്ളവരുടെ വിമർശനങ്ങൾ ഏൽക്കാൻ ഇഷ്ടപ്പെടുന്നവരല്ല ആരും. സ്വകാര്യജീവിതത്തിൽ അവരുടേതായ തീരുമാനങ്ങളെടുക്കുമ്പോൾ എന്തിനാണ് സോഷ്യൽ മീഡിയ ഇങ്ങനെ ഇവരെ വിധിക്കുന്നത് എന്നാണ് ഇവരുടെ ആരാധകരിൽ പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്.

ജീവിതത്തിൽ ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചവർ ഇവർ മാത്രമാണോന്നും ഇവരെ ഇത്രത്തോളം ക്രൂശിക്കാൻ മാത്രമുള്ള തെറ്റ് ഇവർ ചെയ്തോന്നുമാണ് ചിലർ ഇവർക്ക് അനുകൂലമായ രീതിയിൽ സംസാരിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് ഒരു തെറ്റ് അല്ലാത്ത കാലത്തോളം ഇവർ ചെയ്തതിൽ സംസ്കാരസമ്പന്നമായ സമൂഹം എന്തിനാണ് ഒരു കുറ്റം കണ്ടുപിടിക്കുന്നത് എന്നും ഇത്രത്തോളം വിമർശന കമന്റുകൾ ഏറ്റുവാങ്ങേണ്ടി വരുന്ന കാരണമെന്താണ് എന്നുമാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply