ഇത്രയ്ക്ക് സിമ്പിൾ ആയിരുന്നോ താരം ? വീഡിയോ കണ്ടു ഞെട്ടി ആരാധകർ – വീടും നാടും ചുറ്റികാണിച്ച വീഡിയോ വൈറൽ

കുടുംബപ്രേക്ഷകരുടെ ഇഷ്ട താരം ആണ് അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരം ആണ് അമൃത നായർ. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന ജനപ്രിയ പരമ്പര ആണ് “കുടുംബവിളക്ക്”. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മീര വാസുദേവൻ ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തിളങ്ങിയ കെ കെ മേനോൻ ആണ് സിദ്ധാർഥ് എന്ന നായക കഥാപാത്രമായി എത്തുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യത ആണ് കുടുംബപ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. പതിവ് പരമ്പരകളിൽ നിന്നും വിപരീതമായി ഉള്ള ഒരു കണ്ണീർ പരമ്പര അല്ല കുടുംബവിളക്ക്. ഇത് തന്നെയാണ് ഈ പരമ്പരയെ ഇത്ര ജനപ്രിയമാക്കുന്നതും. ഭർത്താവ് ഉപേക്ഷിച്ചിട്ടും തളർന്ന് കരഞ്ഞ് ഇരിക്കാതെ സ്വന്തം ജീവിതം വെട്ടിപിടിക്കുന്ൻ സുമിത്രയെ ആണ് പരമ്പരയിൽ കാണിക്കുന്നത്.

സുമിത്രയുടെ മൂന്ന് മക്കൾ ആയ അനിരുദ്ധ്, പ്രതീഷ്, എന്നിവർ ആയി എത്തുന്നത് ആനന്ദ്, നൂബിൻ എന്നിവർ ആണ്. ശീതൾ എന്ന മകളുടെ കഥാപാത്രമായി ആദ്യം എത്തിയിരുന്നത് നടി പാർവതി വിജയ് ആയിരുന്നു. പ്രശസ്ത സീരിയൽ താരം മൃദുല വിജയുടെ സഹോദരി ആണ് പാർവതി വിജയ്. പാർവതിക്ക് ശേഷം ശീതൾ ആയി എത്തിയ താരം ആണ് അമൃത നായർ. എന്നാൽ അടുത്തിടെ ആയിരുന്നു മറ്റു തിരക്കുകൾ കാരണം അമൃതയും പരമ്പരയിൽ നിന്നും പിന്മാറിയത്.

അമൃതയുടെ പിന്മാറ്റം കടുത്ത നിരാശയാണ് പരമ്പരയുടെ പ്രേക്ഷകർക്ക് ഉണ്ടാക്കിയത്. ഈ പരമ്പരയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു അമൃത. ആദ്യം വാശിയുള്ള ഒരു പെൺകുട്ടിയിൽ നിന്നും സ്നേഹമയി ആയ ഒരു മകളിലേക്ക് മികച്ച പ്രകടനം തന്നെ ആയിരുന്നു അമൃത കാഴ്‌ച വെച്ചത്. ഇപ്പോൾ മറ്റു പാരമ്പരകളിലും ഷോകളിലും സജീവ സാന്നിധ്യമാണ് അമൃത നായർ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കു വെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.

കുടുംബവിളക്ക് പരമ്പരയിലെ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ കാഴ്ചകളും നിമിഷങ്ങളും എല്ലാം ആരാധകർക്കായി അമൃത പങ്കു വെക്കാറുണ്ടായിരുന്നു. നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീടും പരിസരവും കാണിച്ചു തരികയാണ് അമൃത തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ. വീടിന്റെ മുറ്റവും പരിസരവും അടിച്ചുവാരുന്നതും താരം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

അടുപ്പിൽ തീ ഊതുന്നതും ചോറ് വെക്കുന്നതും അമൃത ആണെന്ന രീതിയിൽ ആണ് വീഡിയോ പങ്കു വെച്ചത്. സ്വന്തം വീടിന്റെ ദൃശ്യങ്ങളും വീട്ടിലെ വിശേഷങ്ങളും ആണ് അമൃത യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നത്. താര ജാഡകൾ ഒന്നും ഇല്ലാതെ സ്വന്തം വീടും നാടും എല്ലാം അതുപോലെ തന്നെ കാണിച്ചിരിക്കുകയാണ് അമൃത എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. വളരെ ലളിതമായ ജീവിതമാണ് അമൃത നയിക്കുന്നതെന്നും എത്ര ഉയർന്ന നിലയിൽ എത്തിയാലും വന്ന വഴി മറക്കാത്ത അമൃതയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.

യാതൊരു ജാഡയുമില്ലാതെ തന്റെ വീടും നാടും പ്രേക്ഷകർക്ക് കാണിച്ച അമൃതയ്ക്ക് കമന്റ് ബോക്സിൽ നിറയെ കയ്യടികൾ മാത്രമാണ്. ഇത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും നമ്മൾ വളർന്ന വീടും നാടും ഒന്നും മറക്കാൻ കഴിയില്ല എന്ന സന്ദേശം കൂടിയാണ് അമൃത ഏറ്റവും പുതിയ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. നാട്ടിൻപുറത്തെ ഒരിക്കലും വറ്റാത്ത കുളത്തെ കുറിച്ച് പറയുമ്പോൾ അമൃതയ്ക്ക് നൂറ് നാവാണ്. അമൃതയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Leave a Reply