പെട്ടെന്ന് താൻ ഗർഭിണിയായോ എന്ന് പോലും സംശയിച്ചു – അതിനു ശേഷം ആനിചേച്ചിയെ വിളിച്ചിട്ടുമില്ല !

അമൃതയിൽ നടി ആനി അവതരിപ്പിച്ചിരുന്ന ആനീസ് കിച്ചൺ എന്ന പരിപാടി ആരാധകരേറെയാണ്. എന്നാൽ പരിപാടിയിൽ പല വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. നിമിഷ സജയൻ നവ്യ നായർ തുടങ്ങിയവരൊക്കെ എത്തിയ എപ്പിസോഡുകളുടെ ട്രോളുകൾ ഇപ്പോഴും യൂട്യൂബിലും വാട്സ്ആപ്പിലും ഒക്കെ കാണുകയും ചെയ്യാം.അത്തരത്തിൽ നവ്യ എത്തിയപ്പോൾ ഉള്ള ഒരു വിഡിയോ വൈറൽ ആയിരുന്നു.

ആ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോൾ നവ്യാ നായർ പറയുന്നത്. അതിന് ശേഷം ചേച്ചിയെ താൻ വിളിച്ചിട്ടില്ല എന്നും പുതിയ ചിത്രമായ ഒരുത്തിയുടെ പ്രമോഷൻ പരിപാടിക്കിടയിൽ നവ്യാ നായർ മനസ്സ് തുറന്നു. ഒരു ഓണ അവധിക്ക് നാട്ടിലെത്തിയത് ആയിരുന്നു നവ്യ.വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്ന നടിയുടെ വിശേഷങ്ങളൊക്കെ ആനി ചോദിക്കുകയും ചെയ്തു. എല്ലാത്തിനും ഒരു നിലപാടിൽ നിന്ന മറുപടിയായിരുന്നു നവ്യ നൽകിയത്. നല്ല വീട്ടമ്മമാർ നന്നായി പാചകം ചെയ്യും എന്ന് ആനി പറഞ്ഞപ്പോൾ ആയിരുന്നു നവ്യ പ്രതികരിച്ചത്. നല്ല വീട്ടമ്മയാകാൻ നന്നായി പാചകം ചെയ്യണമെന്നുണ്ടോ എന്നായിരുന്നു നവ്യയുടെ ചോദ്യം.

പാചകം സ്ത്രീകളുടെ മാത്രം ബാധ്യതയല്ല, പാചകം ഇഷ്ടപ്പെടുന്നവർ അത് ചെയ്യട്ടെ. ഇഷ്ടമില്ലാത്തവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകണം. നവ്യക്ക് ഒരു നല്ല കുട്ടി ഇമേജ് നൽകാനുള്ള ആനിയുടെ ശ്രമം പരാജയപ്പെട്ട വീഡിയോ ആയിരുന്നു വൈറൽ ആയി മാറിയത്. അത്‌ വൈറൽ ആയത് താൻ അറിഞ്ഞിട്ടില്ല എന്ന് പറയുന്നു നവ്യ.

സോഷ്യൽ മീഡിയയിൽ തന്നെ മെൻഷൻ ചെയ്തു കൊണ്ട് കുറേ പോസ്റ്റുകൾ വന്നതാണ് കാണുന്നത്. അതോടൊപ്പം കുറേ അഭിനന്ദനങ്ങളും. പെട്ടെന്ന് താൻ ഗർഭിണിയായോ എന്ന് പോലും താൻ സംശയിച്ചു പോയിരുന്നു. പിന്നീട് ഒരു സുഹൃത്തിനെ വിളിച്ച് കാര്യം തിരക്കി. അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ വൈറലാവുന്നുണ്ട് എന്ന് തനിക്ക് മനസ്സിലായത്. അതിനു ശേഷം താൻ ആണേൽ ചേച്ചിയെ വിളിച്ചിട്ടുമില്ല.

ചേച്ചിക്ക് ഇപ്പോൾ എന്നോട് ദേഷ്യം ആണോ എന്നൊരു തോന്നൽ. ചേച്ചി എന്നെ ശരിക്കും സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്. ഞാൻ പറയുന്നത് കേട്ട് ആരെങ്കിലും എന്തെങ്കിലും പറയുമോ എന്ന് പേടിച്ച് ഞാൻ നല്ല കുട്ടിയാണ് എന്ന് പറയാൻ ആയിരുന്നു ചേച്ചി ശ്രമിച്ചത്. പക്ഷേ അവസാനം സംഭവം എൻറെ കയ്യിൽ നിന്ന് പോയി എന്നും നവ്യാനായർ പറയുന്നുണ്ട്.

അടുത്തകാലത്ത് നവ്യയുടെ എല്ലാ അഭിമുഖങ്ങളും വളരെ പെട്ടെന്നായിരുന്നു വൈറലായി മാറിയിരുന്നത്. പ്രണയം ഉണ്ടായിരുന്നല്ലോ അത് മറന്നു പോയോ എന്നും ഉള്ള ചോദ്യത്തിനും വളരെ വ്യക്തമായി മറുപടിയായിരുന്നു നവ്യ പറഞ്ഞത്. ജീവിതത്തിലുണ്ടായിട്ടുള്ള ഒരു പ്രണയങ്ങളും ഞാൻ മറന്നിട്ടില്ല പ്രണയം ആർക്കും മറക്കാൻ സാധിക്കുന്നത്, പ്രണയം മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടുമില്ലന്ന് നവ്യയുടെ മറുപടി.

Leave a Reply