ഞങ്ങൾ പാവം ആളുകളാണ് നിങ്ങളെപ്പോലെ വലിയ ഫാമിലി ഒന്നുമല്ല ഞാൻ പൊന്നുപോലെ നോക്കിക്കോളാം, പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി അനുശ്രീ

ഒരുപാട് മികച്ച നായികമാരെ മലയാളത്തിന് പരിചയപ്പെട്ടിട്ടുള്ള സംവിധായകനാണ് ലാൽജോസ്. അത്തരത്തിൽ മലയാള സിനിമയ്ക്ക് ലാൽജോസ് സമ്മാനിച്ച ഒരു മലയാള തനിമയുള്ള നടി ആയിരുന്നു അനുശ്രീ. ലാൽജോസിന്റെ ഡയമണ്ട് നെക്ലൈസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അഭിനയത്തിന്റെ ആദ്യാക്ഷരം അനുശ്രീ കുറിക്കുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങളുമായി അനുശ്രീ മലയാള സിനിമയിൽ തന്റെസ്ഥാനം ഉറപ്പിക്കുകയായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും ഒപ്പം അഭിനയിക്കുവാൻ അനുശ്രീക്ക് സാധിച്ചു. ഇപ്പോൾ പന്ത്രണ്ടാമത് മാൻ എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ തന്നെയാണ് അനുശ്രീ എത്തിയിരിക്കുന്നത്. ലഭിക്കുന്ന കഥാപാത്രം ചെറുതാണെങ്കിലും വലുതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ അനുശ്രീയ്ക്ക് ഒരു പ്രത്യേകമായ കഴിവുണ്ടെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഇപ്പോഴിതാ കല്യാണം കഴിക്കുന്നില്ലേ എന്ന നാട്ടുകാരുടെ പതിവ് ചോദ്യം അവസാനിച്ചെന്ന് തുറന്നു പറയുകയാണ് അനുശ്രീ. സിനിമയിൽ ആയതുകൊണ്ട് ഇനി വിവാഹം ചെയ്യില്ലെന്ന് അവർ വിധിയെഴുതിയിട്ടുണ്ടാവും. അതുകൊണ്ടായിരിക്കും നാട്ടിൻപുറത്തെ ക്‌ളീഷേ ചോദ്യം ഒക്കെ തന്നിൽ നിന്നും അകന്നു നിൽക്കുന്നത് എന്നാണ് അനുശ്രീ പറയുന്നത്. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഒരു ആരാധകനെ കുറിച്ചും അനുശ്രീ പറയുന്നുണ്ട്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സുതുറന്നത്. കല്യാണം കഴിക്കണം എന്ന് പറഞ്ഞു വരുന്ന ഫാൻസ് ഒക്കെ ഉണ്ട്. പേര് എനിക്ക് അറിയില്ല. ഒരു ദിവസം വലിയൊരു എസ്എ വന്നു കിടക്കുന്നതാണ് ഞാൻ കണ്ടത്. അയ്യോ എനിക്ക് ഒരു ദിവസം പോലും അനുശ്രീ കാരണം ഉറക്കം ഇല്ല എന്നൊക്കെയാണ് പറയുന്നത്. അത് കണ്ട് ഞാൻ ചിരിക്കുകയാണ് ചെയ്തത്. ഞങ്ങൾ പാവം ആളുകളാണ് നിങ്ങളെപ്പോലെ വലിയ ഫാമിലി ഒന്നുമല്ല പക്ഷെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞു.

എനിക്കറിയാം ആ ഇഷ്ടം രണ്ടുമണിക്കൂർ എന്നെ നേരിട്ട് കണ്ടാൽ തീരാവുന്നത് മാത്രമേ ഉള്ളൂ എന്ന്. നാട്ടുകാർ ഒന്നും ഞാൻ വിവാഹം ചെയ്യുന്നില്ലേന്ന് ഇപ്പോൾ ചോദിക്കാറില്ല. സിനിമയിൽ ആയത് കൊണ്ട് തന്നെ അവർ എന്റെ കാര്യത്തിൽ ഒരു വിധിയെഴുതിയിട്ടുണ്ട് എന്നും അനുശ്രീ പറയുന്നുണ്ട്. മലയാളതനിമ നിറഞ്ഞ കഥാപാത്രങ്ങളാണ് താരം ചെയ്തത്.

ഗ്ലാമറിന്റെ അതിപ്രസരമുള്ള ചിത്രങ്ങളൊന്നും തന്നെ താരം ചെയ്തിട്ടില്ല എന്നത് താരത്തിന്റെ ഒരു പ്രത്യേകതയായി തന്നെ പറയാവുന്നതാണ്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ട്വൽത്ത് മാൻ എന്ന ചിത്രമാണ് അനുശ്രീയുടെ പുതിയ ചിത്രം.

Leave a Reply