സ്ത്രീകൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തരുത് എന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. പകലന്തിയാവുന്നതുവരെ വീട്ടിൽ ജോലി ചെയ്യേണ്ടവളാണ് സ്ത്രീയെന്ന രീതിയിലാണ് ഇപ്പോഴും പലരും ഇടപെട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ശിവദാസൻ എന്നൊരു വ്യക്തി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കഥയാണ് ശ്രദ്ധനേടുന്നത്. പകൽ സമയം മുഴുവൻ വീട്ടിൽ ജോലി ചെയ്ത ഒരു പെൺകുട്ടിക്ക് ഒരു ദിവസം ഒരു ബുദ്ധിമുട്ട് വരികയും അസുഖം വന്നു ഒന്ന് കിടക്കുകയും ചെയ്തപ്പോൾ അവളുടെ കുടുംബത്തിലുള്ള ആരും അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.
എന്താണ് നിനക്ക് പറ്റിയതെന്നോ ആശുപത്രിയിൽ ഒപ്പം വരണമോ എന്ന ഒരു ആശ്വാസവാക്ക് പോലും ചോദിച്ചില്ല. അതിന് തലേദിവസം പോലും ആ വീട്ടുകാർക്ക് വേണ്ടി ആയിരുന്നു അവളുടെ ആരോഗ്യം മുഴുവൻ അവൾ കളഞ്ഞത്. രാത്രിയിൽ തീരെ വയ്യാതെ കിടന്നവളെ ഭർത്താവ് തന്റെ ഇംഗിതത്തിന് പോലും നിർബന്ധിച്ചിരുന്നു.
തന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകൾ പറഞ്ഞിട്ട് അയാൾക്ക് മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല. ആഗ്രഹിക്കുന്ന സമയത്ത് അയാൾക്ക് വഴങ്ങി കൊടുക്കണമെന്നതായിരുന്നു അയാളുടെ നിയമം. അയാളുടെ ഓരോ പ്രവർത്തികളും കഴിഞ്ഞ് മാറി കിടക്കുമ്പോൾ അവൾക്ക് തന്നെ കരച്ചിൽ വന്നിട്ടുണ്ടായിരുന്നു. രാത്രിയിലെ പരാക്രമങ്ങളുടെ ക്ഷീണവും ശരീരത്തിന്റെ അസുഖവും അവളെ കുറച്ചോന്നുമായിരുന്നില്ല ബാധിച്ചത്.
ഒന്ന് ഉണരാൻ വൈകിയപ്പോൾ രാവിലെ ഭർത്താവിന്റെയും അമ്മയുടെ ദുർമുഖമാണ് അവളെ വരവേറ്റത്. പിന്നീട് ആശുപത്രിയിൽ പോയി തിരികെ വന്നവൾക്ക് സുഹൃത്താണ് ഒരു ജോലിയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്. താൽക്കാലികമെങ്കിലും ആ ജോലിക്ക് പോകാം എന്ന് ആ പെൺകുട്ടി തീരുമാനിക്കുകയാണ്. ഭർത്താവിനോട് പറഞ്ഞപ്പോൾ തന്റെ ഇഷ്ടങ്ങൾക്കും തന്റെ വീടിനും വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും ജോലിക്ക് പോകാനാണ് തീരുമാനം എങ്കിൽ അത് ഇവിടെ നടക്കില്ല എന്നായിരുന്നു അയാളുടെ മറുപടി.
എന്നാൽ അത് അംഗീകരിക്കാൻ സാധിക്കില്ലന്നും ഇനി ഇങ്ങനെയാണ് പറയുന്നത് എങ്കിൽ നമുക്ക് ബാക്കി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാം എന്നുമായിരുന്നു അയാൾ. മര്യാദയ്ക്ക് ആണെങ്കിൽ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം എന്ന് സ്ത്രീ പറയുന്നുണ്ട്. അവളുടെ ഉറച്ച ശബ്ദത്തിൽ അയാൾ ഒന്നുലഞ്ഞു എന്ന് പറയുന്നതാണ് സത്യം.
കൂടുതൽ വാദപ്രതിവാദങ്ങൾക്ക് നിൽക്കാതെ അവൾ പറഞ്ഞതനെ അംഗീകരിച്ചു കൊടുക്കുകയായിരുന്നു ഇയാൾ ചെയ്തത്. മൊത്തത്തിൽ കുടുംബത്തിൽ ഒരു അഴിച്ചുപണി ആവശ്യമാണെന്ന് അയാൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു.