നിവിൻ പോളി പറഞ്ഞ വാക്കും കേട്ട് സ്വപ്നം കണ്ട ആക്ഷൻ ഹീറോ ബിജു താരങ്ങൾ മേരിയും ബേബിയും പറയുന്നത് കേട്ടോ – ഉണ്ടായ പണിയും പോയെന്നു താരങ്ങൾ !

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ മലയാള സിനിമ കൊണ്ട് മലയാളികൾക്കിടയിൽ സുപരിചിതരായി മാറിയ താരങ്ങളാണ് ബേബിയും മേരിയും. ഇതു വരെ ചെയ്ത വേഷങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വേഷവും ആക്ഷൻ ഹീറോ ബിജുവിലേത് തന്നെയാണ് എന്നാണ് താരങ്ങൾ പറയുന്നത്. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതും ഇത്രയും അധികം പോപ്പുലാരിറ്റി ലഭിച്ചതും ആ ഒരു ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെയാണ് എന്ന് താരങ്ങൾ പറയുന്നു.

അതുകൊണ്ട് എന്നും ഒന്നാം സ്ഥാനം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് തന്നെയായിരിക്കും എന്ന് ഇരുവരും വ്യക്തമാക്കി. താൻ പുതിയതായി ലോട്ടറി വില്പന ആരംഭിച്ചിരിക്കുകയാണ് എന്നാണ് മേരി പറയുന്നത്. വർക്കൊന്നും ഇല്ലാത്ത സമയങ്ങളിൽ വെറുതെ വീട്ടിലിരുന്നാൽ അത് ശരിയാവില്ല എന്നും അതുകൊണ്ടു തന്നെ ലോട്ടറി വില്പനയുമായി പുറത്തിറങ്ങി എന്നും മേരി പറഞ്ഞു. ആദ്യമൊക്കെ പോകുമ്പോൾ ഇത്തിരി വിഷമം ഉണ്ടായിരുന്നുവെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റണമെങ്കിൽ ഇത്തരത്തിൽ എന്തെങ്കിലുമൊക്കെ പണികൾ ചെയ്യേണ്ടി വരും എന്നും മേരി കൂട്ടിച്ചേർത്തു.

എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് എന്നും അത് ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഒരു കുഴപ്പവും ഇല്ല എന്നും ബേബി പറയുന്നു. നേരത്തെ ആയിരുന്നുവെങ്കിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി പോകുമ്പോൾ ഒരു ദിവസം 500 രൂപയെങ്കിലും കിട്ടാറുണ്ടായിരുന്നു എന്നും എന്നാൽ പ്രശസ്തി വന്നതോടുകൂടി ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതോടുകൂടി ജൂനിയർ ആർട്ടിസ്റ്റുകളുടെ വേഷം കിട്ടാതെയായി എന്നും താരങ്ങൾ തുറന്നു പറയുന്നു. ഏഴു വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റായി വർക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്നും 200 രൂപയിൽ തുടങ്ങിയ വരുമാനം 500 രൂപയിൽ എത്തി നിൽക്കുമ്പോഴാണ് ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിക്കുന്നത് എന്നും ബേബി പറയുന്നു.

ജൂനിയർ ആർട്ടിസ്റ്റായി വർക്ക് ചെയ്യുമ്പോൾ സീനുകളിൽ നമ്മളെ അധികം കാണില്ല എങ്കിലും കൃത്യമായി വേതനം ലഭിക്കാറുണ്ടായിരുന്നു എന്നും എന്നാൽ ക്യാരക്ടർ റോളുകളിലേക്ക് വന്നപ്പോൾ വർക്ക് നന്നേ കുറയുകയാണ് ഉണ്ടായത് എന്നും ബേബി പറയുന്നു. ആക്ഷൻ ഹീറോയിലെ അഭിനയത്തിന് ശേഷം നിവിൻ പോളി സാറും ഷൈൻ സാറും ഞങ്ങളോട് പറഞ്ഞിരുന്നു ഇനി ജൂനിയർ ആർട്ടിസ്റ്റുകൾ ആയി പോകരുത് എന്നും താരങ്ങൾ പറയുന്നു.

അതുകൊണ്ടു തന്നെ തങ്ങളെ പിന്നീട് ജൂനിയർ അറസ്റ്റിസ്റ്റുകളായി ആരും വിളിച്ചിരുന്നില്ല എന്നും പഴയതുപോലെ ചേച്ചിക്കു പൈസ തരാൻ കഴിയില്ല എന്നായിരുന്നു അവരൊക്കെ പറഞ്ഞിരുന്നത് എന്നും ബേബി പറയുന്നു. എന്നാൽ സത്യത്തിൽ അത് ദോഷമായിട്ടാണ് തനിക്ക് മാറിയത് എന്നും ബേബി കൂട്ടിച്ചേർത്തു. ജൂനിയർ ആർട്ടിസ്റ്റായി പോകുന്ന സമയത്ത് എല്ലാ ദിവസവും വർക്കുണ്ടായിരുന്നു എന്നും ഇപ്പോൾ അത് ഇല്ല എന്നും ബേബി വ്യക്തമാക്കി.

Leave a Reply