നമ്മുടെ വീട് എന്നും നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. വീടുകൾ കേടുപാട് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്. അധിക വീടുകളിലെ പ്രധാനപ്രശ്നമാണ് ചോർച്ച എന്നത്. പലപ്പോഴും വീടിൻറെ പണി കഴിഞ്ഞ് വാട്ടർപ്രൂഫിങ് ചെയ്യാതിരുന്ന സാഹചര്യങ്ങളാണ്. ഇത്തരം ചോർച്ച ഉണ്ടാകുകയോ അല്ലെങ്കിൽ നിലവാരമില്ലാത്ത വാട്ടർപ്രൂഫിങ് ചെയ്താലും ഇത്തരത്തിലുള്ള ചോർച്ച ഉണ്ടാകാറുണ്ട്. കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് വീടിൻറെ ഉടമസ്ഥരായ നമ്മൾ തന്നെയാണ്.
വാട്ടർപ്രൂഫ് ചെയ്യുന്നതിനുമുമ്പ് ആദ്യം ശ്രദ്ധിക്കേണ്ടത് ചോർച്ച ഇല്ലാതെ വീട് എങ്ങനെ നിർമിക്കാം എന്നുള്ളതാണ്. പലപ്പോഴും വീട് പണിഞ്ഞു രണ്ടു വർഷം കഴിഞ്ഞാൽ വീടിന് ചോർച്ച ഉണ്ടാകുന്ന ഒരു സാഹചര്യമാണ് അധികവും കാണാറുള്ളത്. വീട് നിർമ്മാണം പൂർത്തിയാകുന്നതിനു തൊട്ടു മുമ്പ് തന്നെ വാട്ടർപ്രൂഫിങ് സുരക്ഷാ നൽകാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വീടു നിർമ്മിക്കാൻ വരുന്ന ജോലിക്കാരുടെ അശ്രദ്ധമൂലം ഉണ്ടായാലും ഇത്തരത്തിൽ രണ്ടു വർഷം കഴിയുമ്പോൾ വീടിനു ചോർച്ച ഉണ്ടാകാറുണ്ട്.
എന്നാൽ ഏറ്റവും സുരക്ഷിതമായ വാട്ടർപ്രൂഫിങ് ഏതൊക്കെയാണെന്ന് വീട്ടുടമസ്ഥൻ മനസ്സിലാക്കൽ നിർബന്ധമാണ്. പ്രധാനമായും നാല് രൂപത്തിലുള്ള വാട്ടർപ്രൂഫിങ് രീതിയാണ് വിവരിക്കാൻ പോകുന്നത്. ഒന്നാമതായി വിവരിക്കാൻ പോകുന്നത് cementitious waterproofing ആണ്. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത് ഏഷ്യൻ പെയിൻറ്. ബർഗർ എന്നിവയുടെ 4 ലിറ്റർ അല്ലെങ്കിൽ 10 ലിറ്റർ ബക്കറ്റിൽ വരുന്ന ലിക്വിഡ് ആയി വരുന്ന വാട്ടർപ്രൂഫിങ് സൊല്യൂഷൻസ് ആണ്. പെയിൻറ് ചെയ്യുന്നതുപോലെ 2 കോട്ടിംഗ് പെയിൻറ് ടെറസിന് മുകളിൽ ഉപയോഗിക്കുന്നതാണ് ഈ രീതി.
ഇത്തരത്തിലുള്ള വാട്ടർ ലിക്വിഡ് ചേർക്കുന്ന വസ്തുക്കൾ അനുസരിച്ച് ഇതിനെ രണ്ടായി തരം തിരിക്കാം. acrylic coating and elastomeric coating എന്നീ രണ്ട് രീതിയിലാണ് വാട്ടർ പ്രൂഫിങ് കോട്ടിംഗ്. ബാത്ത്റൂമുകൾ അല്ലെങ്കിൽ റൂമിലെ ചുമരുകൾ എന്നിവടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാട്ടർപ്രൂഫ് കോട്ടിങ്ങാണ് acrylic coating. എന്നാൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ടെറസ്സ് പോലുള്ള സ്ഥലങ്ങളിൽ elastomeric coating ഉപയോഗിക്കുന്നത് കാരണം ഇവ രണ്ടും രണ്ട് രീതിയിലാണ് ആണ് നിർമ്മിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക