നമ്മളിൽ അധികവുംഇരു ചക്രവാഹനം ഓടിക്കുന്നവരാണ്. എന്നാൽ ബൈക്കിൽ ഇടക്കിടക്ക് മാറ്റേണ്ട മാറ്റങ്ങൾ പലപ്പോഴും നാം അറിയാതെ പോകുന്നു. ഇരുചക്രവാഹനം വാങ്ങിയതിനുശേഷം പലപ്പോഴും കിലോമീറ്ററുകൾ താണ്ടുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി മാറ്റിയില്ലെങ്കിൽ വണ്ടിയുടെ മൈലേജ് അതുപോലെ പോലെ വണ്ടിയുടെ എൻജിൻ മുതലായവ കംപ്ലൈൻറ് ആകാൻ സാധ്യത കൂടുതലാണ്. പ്രധാനമായും ഇരുചക്ര വാഹനമോടിക്കുമ്പോൾ എപ്പോഴും ഉപയോഗിക്കുന്ന ബ്രേക്ക് പാഡ് തന്നെ.
കൃത്യസമയങ്ങളിൽ ബ്രേക്ക് പാഡ് മാറാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. കാരണം ബ്രേക്ക് പാഡ് ഡിസ്കിൽ പ്രസ് ചെയ്യുമ്പോഴാണ് നമുക്ക് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇരുചക്രവാഹനം കൃത്യമായി നിർത്താൻ സാധിക്കുന്നത്. എന്നാൽ കുറേ അധികം കഴിയുമ്പോൾ സ്വാഭാവികമായും ബ്രേക്ക് പാഡ് തേഞ്ഞുതീരുന്നതാണ്. തുടർന്നുണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതാണ്. നമ്മൾ ഉദ്ദേശിക്കുന്ന സമയങ്ങളിൽ വണ്ടി നിർത്താൻ സാധിക്കില്ല മാത്രമല്ല ഡിസ്ക് പോലുള്ള വസ്തുക്കൾ പെട്ടെന്ന് നശിക്കാനും കാരണമാകും. ചെറിയ ചെലവുകൾക്ക് പകരം വലിയ തുകകൾ നൽകി ഇരുചക്രവാഹനം നന്നാക്കേണ്ട അവസ്ഥ ഉണ്ടാകും.
കൃത്യമായി കിലോമീറ്റർ കണക്കനുസരിച്ച് ആയിരിക്കില്ല ബ്രേക്ക് പാഡ് മാറ്റേണ്ടി വരുന്നത്. നിങ്ങളുടെ ഉപയോഗത്തിന് അടിസ്ഥാനത്തിലായിരിക്കും മാറ്റേണ്ടി വരുന്നത്. പക്ഷേ നിങ്ങൾ ബ്രേക്ക് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രതിസന്ധി നേരിടുകയാണെങ്കിൽ ഉടൻതന്നെ ബ്രേക്ക് പാഡ് തേഞ്ഞുട്ടുണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുക. പിന്നെ പ്രധാനമായും ഇരുചക്ര വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാത്തത് ഓയിൽ മാറ്റുന്നതിനെക്കുറിചാണ്. എൻജിന്റെ അകത്തുള്ള മൂവിങ് മെറ്റീരിയൽസ് കൂടുതൽ മയം ആക്കാനും അതുപോലെ എഞ്ചിനെ കൂടുതൽ കൂൾ ആക്കി നിർത്താനും ഉപയോഗിക്കുന്ന ഓയിൽ കൃത്യമായ മാറ്റേണ്ടതുണ്ട്.
2000 അല്ലെങ്കിൽ അതിൽ കൂടുതൽ കിലോമീറ്ററുകൾ കടക്കുമ്പോൾ കൃത്യമായ ഓയിലുകൾ മാറ്റേണ്ടതുണ്ട്. ഓരോ വാഹനത്തിനും കിലോമീറ്റർ കണക്കുകൾ നൽകിയിട്ടുമുണ്ട്. അതിനനുസരിച്ച് മാറ്റാൻ ശ്രമിക്കുക. ഓയിൽ മാറ്റാതെ കൊടുക്കുകയാണെങ്കിൽ എൻജിൻ പണി ആവുകയും തുടർന്ന് വലിയ തുക നൽകി എഞ്ചിൻ ക്ലീൻ ചെയ്യേണ്ടിവരും. ഓരോ എൻജിൻ ഓയിലുകൾ അനുസരിച്ച് എൻജിൻ ഓയിൽ മാറ്റേണ്ടതുണ്ട്. ചെലവുകൾ ചില വാതിലുകൾ ഉപയോഗിച്ചാൽ 2000, 2500 കിലോമീറ്റർ വരെ ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക