വീട് നിർമാണത്തിന് ഏറ്റവും നല്ല ഓടുകൾ ഏതാണ്?

ആധുനിക വീടു നിർമാണത്തിന് വേറെ പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ് ഓടുകൾ. പലപ്പോഴും ഏതു ഓടുകളാണ് കൂടുതൽ ഉപകാരം ഉള്ളത് അല്ലെങ്കിലും ഉപദ്രവം ഉള്ളത് എന്ന് മനസ്സിലാക്കാൻ പലപ്പോഴും നമ്മൾ വിട്ടു പോകാറുണ്ടോ? പ്രധാനമായും നിലവിൽ മൂന്നു ഓടുകളാണ് വിറ്റഴിയുന്നത്. നാടൻ ഓട്, സെറാമിക് ഓട്, നാനോ സെറാമിക് ഓട്. ഇതിലെ മൂന്ന് ഓടുകൾ തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെ അതിൻറെ ഗുണങ്ങളും ദോഷങ്ങളെ കുറിച്ചും അറിഞ്ഞാൽ മാത്രമേ നിർമ്മിക്കുന്ന വീടിന് എങ്ങനെയൊക്കെ അത് ഉപകാരപ്പെടും എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

അതുപോലെ എത്ര സ്‌കോയർ നമുക്ക് പർച്ചേസ് ചെയ്യേണ്ടിവരും, അതിന് എത്ര ചിലവ് വരുകയും ചെയ്യും എന്നുള്ള കാര്യം ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. നിലവിലെ മാർക്കറ്റ് അനുസരിച്ച് ഇപ്പോഴത്തെ വീടുകൾക്ക് റൂഫിംഗ് പകരം ഓടുകൾ പാകിയാണ് പലപ്പോഴും വീടിനുള്ളിലെ ചൂടു നിയന്ത്രിക്കുന്നത്. അല്ലെങ്കിൽ വീടിന് ഭംഗി കൂട്ടുന്നത്. ആദ്യം നാടൻ ഓടിനെ കുറിച്ച് വിശദീകരിക്കാം. പ്രധാനമായും നാടൻ ഓട് പല സൈസിൽ ലഭിക്കുന്നതാണ്. എന്നാൽ സാധാരണ നമുക്ക് ലഭിക്കുന്ന ഓടിന് സൈസ് 40 സെൻറീമീറ്റർ നീളവും 20 സെൻറിമീറ്റർ വീതിയുമാണ്.

അതുപോലെ 30 സെൻറീമീറ്റർ നീളവും 20 സെൻറിമീറ്റർ വീതിയുമുള്ള ഓടുകളും ലഭിക്കും. സെറാമിക് ഓടുകൾ പുറം രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനാൽ ഇന്ത്യയിൽ പല കമ്പനികളാണ് വിതരണം ചെയ്യുന്നത്. അതിനാൽ പല സൈറ്റുകളിലാണ് ഈ സെറാമിക് ഓഡുകൾ ലഭ്യമാകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 40 സെൻറീമീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള സെറാമിക് ഓടുകളാണ്. അതുപോലെ നാനോ സെറാമിക് ഓഡുകൾക്കു 30.5 സെൻറീമീറ്റർ നീളവും 30.5 സെൻറീമീറ്റർ വീതിയുമാണ്. നാടൻ ഓടുകൾ ചുവന്ന മണ്ണ് കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിൽ ചൈനീസ് ക്ലേ ഉപയോഗിച്ചാണ് സെറാമിക് റോഡുകൾ നിർമിക്കുന്നത്.

അതുപോലെ സെറാമിക് ഓഡുകളുടെ ഉൾഭാഗത്ത് വെളുത്ത കളറാണ് ഉള്ളതെങ്കിൽ നിങ്ങൾക്ക് ഉറപ്പിക്കാം ഏറ്റവും കോളിറ്റി കൂടിയ നല്ല കമ്പനി ഇറക്കുന്ന സെറാമിക് ഓടുകളാണെന്ന്. എന്നാൽ അത്ര കോളിറ്റി നൽകാത്ത ഓടുകളാണ് ഒരു ബ്രൗൺ കളറിൽ സെറാമിക് ഓടുകളുടെ ഉൾഭാഗത്ത് കാണുന്നത്. കെ പി ജി, ലാമി, മോണി എന്നീ ബ്രാൻഡുകൾ ഏറെ പ്രശസ്തിയാർജ്ജിച്ചതും നല്ല കോളിറ്റി ഉള്ള ഓഡുകളാണ്. അതുപോലെ നാനോ സെറാമിക് ഓടുകൾ നിർമ്മിക്കുന്നത് ഫൈബർ ഉപയോഗിച്ചാണ്. വളരെ വെയിറ്റ് കുറവും അതുപോലെ സ്ക്രൂ ചെയ്തു പിടിപ്പിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Comment

Scroll to Top