“ചേച്ചി പോണ്ട..ചേച്ചിയെ ഞാൻ വിടില്ല”…കല്യാണപ്പെണ്ണിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന കുഞ്ഞനുജന്റെ വീഡിയോ വൈറൽ ആകുന്നു

സന്തോഷത്തിന്റെയും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്ന പ്രതീക്ഷയുടെയും വേദികൾ ആണ് വിവാഹം എങ്കിലും പലപ്പോഴും വിരഹത്തിന്റെയും നൊമ്പരത്തിന്റെയും ഇടം കൂടിയായി മാറാറുണ്ട് വിവാഹങ്ങൾ. 20 വർഷക്കാലം ഒരു വീടിന്റെ ചിരിയും സന്തോഷവും വിളക്കും ആയിരുന്ന ആ വീടിന്റെ മകൾ പടി ഇറങ്ങി പോകുന്ന ദിവസം വീട്ടുകാർക്ക് പറഞ്ഞറിയിക്കാൻ ആവാത്ത നൊമ്പരം തന്നെയാണ്.

അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ചുകൊണ്ട് കരയുന്ന വധു ചുറ്റുമുള്ളവരെയും കണ്ണീരിലാഴ്ത്തും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആഘോഷങ്ങളും ആർഭാടങ്ങളും എല്ലാം കഴിഞ്ഞ് കണ്ണീരിന്റെ വേദിയായ ഒരു വിവാഹ ചിത്രം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടുകൂടിയും തല്ലുകൂടിയും ഒപ്പമുണ്ടായിരുന്ന കൂടപ്പിറപ്പ് വിട പറയുന്ന നിമിഷം വാക്കുകൾക്കതീതമാണ്.

വിവാഹ പെണ്ണ് യാത്രയാകുമ്പോൾ ഉള്ള വികാരഭരിതമായ പല രംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ട് ഉണ്ടെങ്കിലും ഈ ചിത്രം അതിനെല്ലാം മുകളിൽ നിൽക്കും. സ്വന്തം കൂടപ്പിറപ്പിനെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു കുഞ്ഞനുജൻറെ ഹൃദയസ്പർശിയായ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

AIM ഫോട്ടോഗ്രാഫി ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് കണ്ണ് നിറയ്ക്കുന്ന ഈ വീഡിയോ പങ്കു വെച്ചത്. ഇല്ല ചേച്ചി പോകണ്ട, ചേച്ചിയെ ഞാൻ വിടില്ല എന്ന് പറഞ്ഞ് കരയുകയാണ് ആ കുഞ്ഞനുജൻ. ആ പറഞ്ഞത് അർത്ഥം ആകും വിധം വട്ടം പിടിച്ചാണ് കുഞ്ഞനുജൻ പൊട്ടിക്കരയുന്നത്. വധുവും ബന്ധുക്കളുമെല്ലാം ആ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും അമ്മയെപ്പോലെ സ്നേഹിക്കുന്ന ചേച്ചിയെ വിട്ടു പിരിയാൻ അനിയന് സാധിക്കുന്നില്ല.

ഈ വീഡിയോയിൽ അനിയനെ കുറിച്ചോ വധുവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല. നിരവധി പേരാണ് ഈ അനുജൻറെ സ്നേഹത്തിനെ വർണിച്ചും ഇഷ്ടം അറിയിച്ചും കമന്റുകൾ ഇടുന്നത്. ചേച്ചി പോകണ്ട എന്ന് ആവർത്തിച്ചു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പൊട്ടി കരയുന്ന കുഞ്ഞനിയന്റെ വീഡിയോ വേദനയോടെ അല്ലാതെ കണ്ടു നില്ക്കാൻ ആവില്ല. ആ കുഞ്ഞിന്റെ വേദന മനസ്സിലാകുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്.

Leave a Comment

Scroll to Top