കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ആരോഗ്യപ്രദമായ ഒരു ചിക്കൻ സാലഡ്!

ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിത വണ്ണം. വണ്ണം കുറയ്ക്കുവാനായി ഡയറ്റും വ്യായാമവും ചെയ്തു കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ വിരസത കാരണം വീണ്ടും ഭക്ഷണം കഴിക്കുന്ന ആളുകളുണ്ട്. പട്ടിണി കിടന്ന് ആവരുത് വണ്ണം കുറയ്ക്കുന്നത്. രുചിയുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും.

അത്തരത്തിലൊരു ആരോഗ്യപ്രദമായ വിഭവമാണ് ചിക്കൻ സാലഡ്. പച്ചക്കറികളും വേവിച്ച ചിക്കനും അടങ്ങിയിട്ടുള്ള ചിക്കൻ സാലഡ് പൂർണമായും ആരോഗ്യപ്രദമായ ഒരു വിഭവം ആണ്. ഒരുപാട് ആളുകൾക്ക് സാലഡ് കഴിക്കാൻ ഇഷ്ടമാണ്. ഒരു ചിക്കൻ സാലഡ് കൂടിയാണെങ്കിൽ കൂടുതൽ ഇഷ്ടമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഈ സലാഡിൽ ചിക്കനൊപ്പം പച്ചക്കറികളും ഉൾപ്പെടുത്തുന്നു.

അത് കൊണ്ട് പച്ചക്കറി ഇഷ്ടമല്ല എന്ന് പറഞ്ഞ് മാറ്റി വെക്കുന്ന കുട്ടികൾ പോലും ഇഷ്ടത്തോടെ ഇത് കഴിക്കും. ഈ രുചികരമായ ചിക്കൻ സാലഡ് ഉണ്ടാക്കുവാനായി ആദ്യം ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതു പോലെ വേവിച്ചെടുക്കണം. സാലഡിന് വേണ്ടിയിട്ടുള്ള പച്ചക്കറികൾ നീളത്തിൽ അരിഞ്ഞു വെക്കുക. നല്ലതു പോലെ വെന്ത ചിക്കനും ഇതേ പോലെ നീളത്തിൽ അരിഞ്ഞെടുക്കുക. സാലഡിന് വേണ്ടി തക്കാളിയുടെ ഉള്ളിലെ പൾപ്പ് കളഞ്ഞതിനു ശേഷം നീളത്തിൽ അരിയുക.

ഇനി ഒരു ബൗളിലേക്ക് ഈ പച്ചക്കറികളും ചിക്കനും ചേർത്ത് നല്ലതു പോലെ യോജിപ്പിക്കുക. മറ്റൊരു ബൗളിൽ കുറച്ച് ഒലിവ് ഓയിൽ ചേർത്ത് ഒരു മുക്കാൽ ടേബിൾ സ്പൂൺ തേൻ ഒഴിച്ച്, ഒരു സ്പൂൺ പെപ്പർ പൗഡർ കൂടി ചേർത്ത്, നാരങ്ങയുടെ നീര് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതു പോലെ ഇളക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചിക്കനും ചേർത്ത് എല്ലാം കൂടി നല്ലതു പോലെ യോജിപ്പിക്കുക.

എരിവും ഉപ്പും തേനിന്റെ അല്പം മധുരവും ചേർന്ന് രുചികരമായ ഹെൽത്തി ചിക്കൻ സാലഡ് നിമിഷങ്ങൾ കൊണ്ട് തന്നെ തയ്യാറാക്കാൻ സാധിക്കും. ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ഇതിൽ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സാലഡ് എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. കുട്ടികൾ പച്ചക്കറി കഴിക്കുന്നില്ല എന്ന രക്ഷിതാക്കളുടെ പരാതി ഇതോടെ അവസാനിപ്പിക്കാനും സാധിക്കും.

Leave a Reply