ഡോക്ടർമാരെ രോഗികൾ കാണുന്നത് ദൈവ തുല്യരായാണ്. ഒരു രോഗിയുടെ മനസ്സിൽ അദ്ദേഹത്തിന് നൽകുന്ന സ്ഥാനം എന്നും ദൈവത്തിന്റെ തന്നെയാണ്. അത്യാസന്ന നിലയിലുള്ള രോഗിയെ പരിശോധിക്കുവാൻ വേണ്ടി ഡോക്ടറെത്തിയത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. കട്ടപ്പനയിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിലെ ആശുപത്രിയിലാണ് ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചതായുള്ള സംഭവം അറിയാൻ സാധിച്ചിരിക്കുന്നത്. മഞ്ഞപ്പാറ താമസം ആയ ഗോപി കൊല്ലംപറമ്പിൽ ആണ് മരിച്ചത്. 68 വയസ്സായിരുന്നു അദ്ദേഹത്തിന്.
മൂന്നു ദിവസം മുൻപായിരുന്നു ശ്വാസംമുട്ടലും പനിയും ആയിട്ട് ഹോസ്പിറ്റലിൽ രോഗിയെ എത്തിയത്. ഉച്ചകഴിഞ്ഞ് അസുഖം മൂർച്ഛിച്ചപ്പോൾ രോഗിയെ നോക്കാൻ ഡോക്ടർ ഇല്ലായിരുന്നു. അങ്ങനെയാണ് ബന്ധുക്കൾ ഡോക്ടറേ വിവരം അറിയിക്കുന്നത്. എത്തിയ ഡോക്ടർ ആവട്ടെ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ. ഈ സമയത്ത് രോഗി മരിക്കുകയും ചെയ്തിരുന്നു. അനാസ്ഥ സംഭവിച്ചതായാണ് ആശുപത്രി അധികൃതർ സമ്മതിക്കുന്നത്.
പോലീസിൽ പരാതി നൽകുകയും ചെയ്തു. മദ്യപിച്ചെത്തിയ ഡോക്ടറെ ബന്ധുക്കളിൽ ഒരാൾ ചോദ്യം ചെയ്യുമ്പോൾ വളരെ മോശമായ രീതിയിലാണ് ഡോക്ടറുടെ പ്രതികരണവും.. ഞാൻ മദ്യപിച്ചാണ് എത്തിയത് എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യ ജീവന് യാതൊരു മൂല്യവും തരാത്ത കുറച്ച് ആളുകൾക്ക് ചുറ്റുമാണ് ആ രോഗി ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരുപക്ഷേ സമയോചിതമായ ഇടപെടൽ സംഭവിക്കുകയായിരുന്നു എങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചേനെ. തെറ്റ് ചെയ്തുവെന്ന് ആശുപത്രി അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും ഡോക്ടർ ആ നിമിഷവും തെറ്റ് അംഗീകരിക്കാത്ത നിലയിലാണ് പെരുമാറുന്നത്. വീഡിയോ എടുത്ത് രോഗിയുടെ മകന്റെ കൈയ്യിൽ നിന്നും അത് വാങ്ങാനുള്ള ശ്രമം ഒക്കെ ഡോക്ടർ കാണിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. നിങ്ങളെ ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് വീഡിയോയിലൂടെ ഒരു ചെറുപ്പക്കാരൻ സംസാരിക്കുന്നത് കേൾക്കാം. ഡോക്ടർക്ക് അത് കേട്ടിട്ടും യാതൊരു വിധത്തിലുമുള്ള കൂസലില്ല.
എന്തുവന്നാലും താൻ നേരിടാൻ തയ്യാറാണെന്ന രീതികളാണ് ഡോക്ടറുടെ രീതി. ഡോക്ടർ സംസാരിക്കുന്നതുപോലും നാക്ക് കുഴഞ്ഞ രീതിയിലാണ്. അത്രത്തോളം മദ്യപിച്ചെത്തിയ ഒരു വ്യക്തിയാണ് ആ രോഗിയെ ചികിത്സിച്ചത്. തീർച്ചയായും ഇത് പ്രതികരിക്കേണ്ട വിഷയം തന്നെയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഓരോരുത്തരും പറയുന്നത്. സാധാരണക്കാരന്റെ ജീവന് ഈ നാട്ടിൽ ഒരു വിലയുമില്ലേയെന്നും ആളുകൾ ചോദിക്കുന്നുണ്ട്.