ഇനിമുതൽ നാലുചക്ര വാഹനങ്ങൾക്ക് പെട്രോൾ അടിക്കാതെ തന്നെ ഓടിക്കാനുള്ള സംവിധാനമാണ് കൊല്ലം ലിയോ മോട്ടോർ ഗ്യാരേജ് ഒരുക്കുന്നത്. നിലവിൽ 100 രൂപയോളം നൽകിയാണ് ഒരു ലിറ്റർ പെട്രോൾ വാഹനത്തിൽ അടിക്കുന്നത്. സ്വാഭാവികമായും സാധാരണക്കാർക്ക് ഏറെ പ്രയാസകരമായ ഒരു അവസ്ഥയാണ് ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി നൂറു രൂപ നൽകി സഞ്ചരിക്കുന്നത്. എന്നാൽ ഈ പെട്രോൾ കൂടിയ അവസരത്തിൽ ഇലക്ട്രിക് കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് ഏകദേശം 15 ലക്ഷം മുടക്കി വാഹനം വാങ്ങേണ്ടിവരും.
എന്നാൽ പെട്രോൾ അടിക്കാതെ വളരെ കുറഞ്ഞ നിരക്കിൽ ഓട്ടോ ഗ്യാസ് എന്ന സംവിധാനം ഉപയോഗിച്ച് നമുക്ക് വാഹനം ഓടിക്കാവുന്നതാണ്. എന്നാൽ ഓട്ടോ ഗ്യാസിനെക്കുറിച്ച് അധിക ജനങ്ങൾക്കും ധാരണ ഇല്ലാത്തതിനാൽ വാഹനത്തിന് ഓട്ടോ ഗ്യാസിലേക്ക് മാറ്റാതെ ഇരുന്നത് എന്നാൽ നിലവിൽ നിരവധി ആളുകൾ ഓട്ടോ ഗ്യാസിനു വേണ്ടി തിരയുന്നുണ്ട്. ഒരു ലിറ്ററിന് ഏകദേശം 46 രൂപ നൽകി ഓട്ടോ ഗ്യാസ് നിറച്ചുകൊണ്ട് മുൻപ് കിട്ടുന്ന അതേ മൈലേജിൽ തന്നെ വാഹനമോടിക്കാൻ സാധിക്കുന്നതാണ്.
സാധാരണ ആൾട്ടോ 800 പോലുള്ള വാഹനങ്ങൾക്ക് 17, 18 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുണ്ട്. ഏകദേശം 4000 കിലോമീറ്ററുകൾ കഴിഞ്ഞാൽ അടുത്ത സർവീസിനുള്ള സമയം ആകുകയും ചെയ്യും. 20 വർഷത്തോളം ഓട്ടോ ഗ്യാസ് എന്ന സംവിധാനം നിലനിൽക്കുന്നുണ്ട്. അതുപോലെ പെട്രോളിന് അളവ് കാണിക്കുന്നതുപോലെ ഗ്ലാസിൻറെ അളവ് കാണിക്കുന്ന മീറ്റർ കൂടി വണ്ടിയുടെ ഉൾഭാഗത്ത് നൽകിയിട്ടുണ്ട്. അതുപോലെ ഗ്യാസ് സിലിണ്ടർ വെച്ചിരിക്കുന്നത് ഡിഗ്രിയുടെ സ്റ്റെപ്പിനി ഭാഗത്തായി വാഹനത്തിൽ സിലിണ്ടർ ഇല്ലാത്ത രൂപത്തിലാണ് വെച്ചിരിക്കുന്നത്.
ഗ്യാസ് സംബന്ധിയായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ബോണറ്റ് തുറന്നാൽ യു എസ് ബി വഴി ലാപ്ടോപ്പിൽ കണക്ട് ചെയ്യാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതുപോലെ ഗ്യാസ് നിറക്കേണ്ട രീതി പെട്രോൾ ടാങ്കിന് ചേർന്നു കൊണ്ട് തന്നെയാണ് ഗ്യാസ് നിറയ്ക്കാനുള്ള സ്ലോട്ട് നൽകിയിരിക്കുന്നു. പൂർണ്ണമായി ഗ്യാസ് ആണെന്ന് പറയാൻ സാധിക്കില്ല എന്നാലും വളരെ കുറഞ്ഞ രൂപത്തിൽ പെട്രോൾ ഉണ്ടായിരിക്കേണ്ടതുണ്ട് കാരണം പെട്രോളിന് സഹായത്തോടുകൂടി വണ്ടി സ്റ്റാർട്ട് ആകുകയുള്ളൂ. സ്റ്റാർട്ട് ആയതിനുശേഷം ഗ്യാസിൻറെ സഹായത്തോടുകൂടിയാണ് വണ്ടി ഓടുന്നത്
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക