നമുക്കറിയാം, കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും പടർന്ന് പിടിക്കുന്ന ഈ സമയത്ത് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ ആദ്യം രോഗികളുടെ എണ്ണം ഒരുപാട് കൂടിയിരുന്നു എങ്കിലും ഇപ്പോൾ ആശ്വാസമായി കുറയുന്നുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണും അത് കർശനമാക്കിയ പോലീസും അത് അനുസരിച്ച ജനങ്ങൾക്കും പിന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും കൂടാതെ സർക്കാരിനും കോവിഡ് 19 നെ ഒരു പരിധി വരെ പകർച്ച തടയാൻ കഴിഞ്ഞതിന് വലിയ പങ്കുണ്ട് .
ലോക്ക് ഡൌൺ സമയത്തെ നിരവധി കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. ലോക്ക് ഡൌൺ നിയമം ലംഖിക്കുന്നവരെ പോലീസ് പിടിക്കുന്നതും, മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്നവർ ഡ്രോൺ കണ്ട് ഭയന്ന് ഓടുന്നതും,വിശന്ന് തെരുവിൽ കഴിയുന്നവർക്ക് ആഹാരവുമായി എത്തുന്ന പോലീസിനെയും നമ്മൾ കണ്ടു.ഈ അടുത്തായി നമ്മളെ സന്തോഷിപ്പിച്ച മറ്റൊരു വീഡിയോ ആണ് കുരങ്ങിന് തീറ്റ കൊടുക്കുന്ന പോലീസിന്റേത്.
രണ്ടു കൈകളും ഇല്ലാതെ വിശന്നു വലഞ്ഞ കുരങ്ങിന് തൊലി ഉരിച്ചു പഴം വായിൽ വെച്ച് കൊടുക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ആനയുടെയും പാപ്പന്റെയും വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ലോക്കഡോൺ ആയത് കാരണം ഉത്സവങ്ങളും മാറ്റി വെച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആനകൾക്കും പാപ്പാന്മാർക്കും ഒന്നും ചെയ്യാനില്ല. പക്ഷെ ചെയ്യാനുണ്ട് എന്ന് കാണിക്കുന്ന വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്.
തന്റെ ഉടമസ്ഥനോടൊപ്പം പന്ത് തട്ടി കളിക്കുന്ന മനോഹരമായ വീഡിയോ, കാണുന്നവർക്ക് കണ്ണിന് കുളിർമ തരുന്ന ഒന്ന് തന്നെയാണ്. ആനകളെ ക്രൂരമായി മർദിക്കുകയും അടിക്കുകയും ചെയ്യുന്ന പാപ്പാന്മാർക്ക് ഇതൊരു മാതൃക തന്നെയാണ്. ഈ വീഡിയോ എല്ലാവര്ക്കും സ്നേഹത്തിന്റെ സന്ദേശം നൽകുന്നത് കൊണ്ട് തന്നെയാണ് ഇത്രയും വൈറലായതും. വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.