കല്യാണ ശേഷമാണ് ആദ്യമായി കണ്ടത് – പിന്നീട് ആ സ്നേഹം വളർന്നു ! ഓർമ്മകൾ പങ്കു വെച്ച് താരം

മലയാളസിനിമയിൽ വ്യത്യസ്തവും ശക്തവുമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്ത ചുരുക്കം ചില നടികളിൽ ഒരാളാണ് മഞ്ജു വാര്യർ. വളരെ കുറച്ചുകാലം കൊണ്ട് മലയാളികളുടെ മനസ്സിൽ പകരക്കാരില്ലാത്ത സ്ഥാനം നേടുവാൻ മഞ്ജുവിന് സാധിച്ചു. വളരെ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തി അതിശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ.

പതിനാല് വർഷങ്ങൾക്ക് ശേഷമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമയിലൂടെ മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ മഞ്ജുവിനെ തേടി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ എത്തുകയായിരുന്നു. ഈ രണ്ടാം വരവിലാണ് താൻ കഥാപാത്രത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചു തുടങ്ങിയത് എന്ന താരം വെളിപ്പെടുത്തുന്നു .

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഉള്ള സിനിമകളുടെ ഭാഗമാകുവാനും ബയോപിക് സിനിമയിൽ അഭിനയിക്കാൻ ഒക്കെയുള്ള അവസരം മഞ്ജുവാര്യർക്ക് ഈ തിരിച്ചുവരവിൽ ലഭിച്ചു. കമൽ സംവിധാനം ചെയ്ത “ആമി” എന്ന സിനിമയിലൂടെ മാധവിക്കുട്ടി ആയും കമലാസുരയ്യ ആയും മഞ്ജു അഭിനയിച്ചു. ഇപ്പോളിതാ മാധവിക്കുട്ടിയെ നേരിൽ കണ്ടതിനെ കുറിച്ച് തുറന്നു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മഞ്ജുവിന്റെ വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ആ കൂടിക്കാഴ്ച. കയ്യൊക്കെ പിടിച്ചു കുറെ നേരം സംസാരിക്കുകയും ഊണൊക്കെ കഴിച്ചിട്ടുമാണ് അവിടെ നിന്നും മടങ്ങിയത് എന്നും സന്തോഷത്തോടെ മഞ്ജുവാര്യർ ഓർത്തെടുക്കുന്നു. “കണ്ണെഴുതി പൊട്ടും തൊട്ട്” എന്ന സിനിമയിൽ ജൂറി അവാർഡ് ലഭിച്ചപ്പോൾ മാധവിക്കുട്ടി മഞ്ജുവിന് ബൊക്ക കൊടുത്തയച്ചിരുന്നു.എന്നും ആനന്ദത്തോടെ മഞ്ജു ഓർക്കുന്നു .

Leave a Reply