ഇവിടെ വിവരിക്കാൻ പോകുന്നത് വെറും 30 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് 50 ലക്ഷം രൂപ വായ്പ ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിചാണ്. ഫെഡറൽ ബാങ്ക് പരിചയപ്പെടുത്തുന്ന പുതിയ വായ്പ പദ്ധതിയാണ് കേവലം 30 മിനിറ്റ് കൊണ്ട് 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതി. ഇന്ത്യയിൽ അധികവും ജീവിക്കുന്നത് ചെറുകിട സംരംഭങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സാധാരണക്കാരാണ്. എന്നാൽ പലപ്പോഴും വലിയൊരു തുക നേടാനോ വലിയൊരു സംരംഭം തുടങ്ങാൻ ഓരോ ചെറുകിട സംരംഭകർക്ക് സാധിക്കുന്നില്ല.
എന്നാൽ നാമറിയാതെ പോകുന്ന ഒരുപാട് വായ്പ പദ്ധതികൾ പലതരം ബാങ്കുകളിൽനിന്നു ലഭ്യമാണ്. എന്നാൽ ഓരോ ബാങ്കുകൾക്കും അവരുടേതായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുകയുള്ളൂ. പ്രധാനമായും ഒരു ബാങ്കിൽ നിന്ന് ലോൺ ലഭിക്കണമെങ്കിൽ സിവിൽ സ്കോർ ഏറെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. മാത്രമല്ല ഈട് നൽകാതെ ഒരു വായ്പ ലഭിക്കുന്നത് ഏറെ പ്രയാസമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ ഇത്തരത്തിൽ എല്ലാം ശരിയാക്കിയാൽ മാത്രമാണ് നമുക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാറുള്ളൂ.
എന്നാൽ ഈ ബാങ്ക് വായ്പ അപേക്ഷ നൽകിയാൽ 30 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് വായ്പ ലഭിക്കുന്നതാണ്. ഫെഡറൽ ബാങ്ക് ആണ് കുറഞ്ഞ സമയത്തിനുള്ളിൽ വലിയൊരു തുക വായ്പ നൽകുന്നതിൽ മുന്നോട്ട് വന്നിരിക്കുന്നത്. പ്രധാനമായും ഈ അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴിയാണ്. www.federalinstaloans.com എന്ന വെബ്സൈറ്റിലൂടെയാണ് തുടർന്ന് അപേക്ഷ സമർപ്പിക്കണം. ഈ വെബ്സൈറ്റിൽ കയറി പേര് ഇമെയിൽ അഡ്രസ്സ് മൊബൈൽ നമ്പർ ഒടിപി എന്നിവ നൽകി sign ചെയ്യേണ്ടതുണ്ട്.
ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി ഇത്തരത്തിലുള്ള ഒരു വായ്പ നൽകുന്നത്. ഏകദേശം 50 ലക്ഷം രൂപ വരെയാണ് ഈ വായ്പയിലൂടെ ലഭിക്കുന്നത്. മാത്രവുമല്ല അപേക്ഷകൻറെ ആദായനികുതി, ബാങ്ക് സ്റ്റേറ്റ്മെൻറ്, ജി എസ് ടി വിവരങ്ങൾ എന്നിവ നൽകി വെരിഫിക്കേഷൻ പൂർത്തിയായാൽ നിങ്ങൾക്ക് 30 മിനിറ്റിനുള്ളിൽ വായ്പ ലഭിക്കുന്നതാണ്. ഇതുപോലെ ഉചിതമായ നിങ്ങൾക്ക് ഉതകുന്ന വായ്പാപദ്ധതിയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ സെലക്ട് ചെയ്യാൻ സാധിക്കും. നിങ്ങളുടെ വിവരങ്ങൾ വച്ച് നിങ്ങൾക്ക് അർഹതയുള്ള തുക ലഭിക്കുന്നതാണ്
തൊട്ടടുത്തുള്ള ഫെഡറൽ ശാഖയിൽ അന്വേഷിചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്