ഓൺലൈൻ ഷോപ്പിംഗ് ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട ആപ്പുകൾ ആണ് ഫ്ലിപ്കാർട്ടും ആമസോണും. സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ വിലക്കുറവിൽ ഓഫറുകളോടെ അതേ സാധനങ്ങൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നത് തന്നെയാണ് ഇതിനു പ്രധാന കാരണം. പലപ്പോഴും വമ്പിച്ച ഓഫറുകളുമായി ആണ് ആമസോണും ഫ്ലിപ്പ്കാർട്ടും എത്താറുള്ളത്. ഇങ്ങനെ ഓഫറിൽ സാധനങ്ങൾ വിൽക്കുമ്പോൾ കമ്പനികൾക്ക് എങ്ങനെയാണ് ലാഭം ഉണ്ടാവുക എന്ന് ആളുകൾ പലപ്പോഴും അന്വേഷിക്കാറുണ്ട്.
ഇക്കാലത്തു ആളുകൾ എന്തുവാങ്ങാണമെങ്കിലും കടയിൽ കണ്ട പ്രൈസും ഓൺലൈൻ പ്രൈസും തമ്മിൽ താരതമ്മ്യം ചെയ്യും, കൂടുതൽ സുതാര്യത നേരിട്ട് കടയിൽ നിന്നാണെങ്കിലും വലിയ ഓഫറുകൾ കണ്ടു എത്ര ആയാലും അറിയാതെ ഓൺലൈൻ സെലക്ട് ചെയ്യുന്ന ലോകമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് ജനങ്ങൾ. വമ്പൻ ഓഫറുകൾ മിക്കപ്പോഴും അതേപടി തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്
ആകർഷകമായ ഓഫറിൽ ഓൺലൈൻ കമ്പനികൾ കച്ചവടം നടത്തിയാൽ മറ്റു സാധാരണ കടകൾ നടത്തുന്നവർ പൂട്ടേണ്ടി വരുമെന്നുള്ള പരാതികൾ ഉയർത്തി കോടതിയിൽ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വമ്പൻ ഓഫറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഫ്ലിപ്കാർട്ട്. വിവിധ കമ്പനികൾ അവരുടെ ഉൽപ്പന്ന വില കുറക്കുന്നതിനാൽ ആണ് ഉപഭോക്താക്കൾക്ക് വലിയ ഇളവുകൾ നൽകാൻ സാധിക്കുന്നത് എന്ന് ഫ്ലിപ്കാർട്ട് തുറന്നുപറയുന്നു. അങ്ങനെ വിൽപ്പന കമ്പനികൾ നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
വിൽപ്പനയുടെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ഓഫറുകൾ നൽകുന്നതെന്ന് ആമസോണും ഫ്ലിപ്പ്കാർട്ടും വ്യക്തമാക്കി. ആന്റി ട്രസ്റ്റ് അന്വേഷണം പുനരാരംഭിക്കുന്നതിന് എതിരെ വാദിച്ച ഫ്ലിപ്കാർട്ട് അഭിഭാഷകൻ ഹരീഷ് സാൽവെ കർണാടകയിലെ കോടതിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ചില നിക്ഷേപകരെ സ്വാധീനിച്ചും ഉൽപ്പന്നങ്ങളെ നല്ലപോലെ പരസ്യപ്പെടുത്തിയും വിദേശനിക്ഷേപ നിയമത്തെ ഓൺലൈൻ ഭീമന്മാർ മറികടക്കുന്നു എന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആക്ഷേപം. എന്നാൽ ഒരു കമ്പനിക്കും പ്രത്യേക പ്രാധാന്യം നൽകാറില്ല എന്നും വിൽപ്പനക്കാരനാണ് വില നിശ്ചയിക്കുന്നത് എന്നും ആമസോൺ തീർത്തും വ്യക്തമാക്കി.