എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന മടക്കുന്ന സൈക്കിൾ

എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന സൈക്കിളിനെ കുറിച്ച് അറിവുണ്ടോ? മാത്രമല്ല നമ്മൾ യാത്ര ചെയ്യുകയാണെങ്കിൽ സൈക്കിൾ മടക്കി വണ്ടിയുടെ ഡിക്കിയിൽ വെച്ചുകൊണ്ട് യാത്ര ചെയ്യാം. ഈ സൈക്കിൾ നിർമിച്ചിരിക്കുന്നത് മലയാളിയായ നാസർ എന്ന വ്യക്തിയാണ്. ഈ സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത ഇലക്ട്രിക് സൈക്കിൾ ഒപ്പം പെഡലിങ് സംവിധാനം ചെയ്തിരിക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ വരെ അനായാസം ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഈ സൈക്കിളിനെ മോട്ടോർ യഥാർത്ഥത്തിൽ റിയർ മോട്ടോർ സംവിധാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ സാധാ സൈക്കിളിൽ നിന്ന് ഏകദേശം 10 കിലോ വെയിറ്റ് കുറവാണ്. നിലവിൽ കാണുന്ന ഇലക്ട്രിക് സൈക്കിളുകൾക്ക് പലപ്പോഴും നല്ല വെയിറ്റ് ഉണ്ടാകാറുണ്ട്. എന്നാൽ നാസർ നിർമ്മിച്ച ഈ സൈക്കിളിന് 18 കിലോ മാത്രമാണ് വെയ്റ്റ് വരുന്നത്. ഇതിൻറെ വില വരുന്നത് 16900 മാത്രമാണ്. മറ്റു പ്രത്യേകതകൾ എടുത്താൽ മൽഗാർഡ് അതുപോലെ ഫ്രണ്ട് ബാസ്ക്കറ്റ് ബോക്സ് എന്നിവകൾ പോലുള്ള ആക്സസറീസ് വാങ്ങാൻ ലഭിക്കുന്നതാണ്.

ഈ സൈക്കിളിൽ സംവിധാനിച്ചിരിക്കുന്നു ബാറ്ററി 5.8 ആമ്പിയർ ആണ് വരുന്നത്. എന്നാൽ പവർ ബൂസ്റ്റേഴ്‌സ് സൈക്കിളിൽ ഇൻസ്റ്റാൾ ചെയ്താൽ സാധാരണ ലഭിക്കുന്ന 35 കിലോമീറ്റർ മൈലേജിനേക്കാൾ ഏകദേശം 100 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുന്നതാണ്. ആറടി ഉയരം ഉള്ളവർക്ക് വരെ ഈ സൈക്കിൾ വളരെ അനായാസം ഉപയോഗിക്കാൻ സാധിക്കും. അതുപോലെ സ്കൂട്ടർ ഓടിച്ചു പോകുന്നത് പോലെ ഉപയോഗിക്കാൻ പറ്റിയ മോഡ് ഈ സൈക്കിൾ സെറ്റ് ചെയ്തിട്ടുണ്ട്.

ഇതിൻറെ ഉപകാരങ്ങൾ പറഞ്ഞാൽ നല്ല തിരക്കുള്ള നഗരങ്ങളിൽ കാറുകൾ പോകാൻ പറ്റാത്ത സ്ഥലങ്ങളിൽ ഒക്കെ സൈക്കിൾ ഡിക്കിയിൽ നിന്ന് എടുത്തു നഗരത്തിൻറെ ഏതു തിരക്കുള്ള ഭാഗത്തൂടെ അനായാസം പോകാൻ സാധിക്കും. ഓഫീസിൽ പോകുന്നവർക്ക് വിയർക്കാതെ തന്നെ ഓട്ടോമാറ്റിക് മോഡിൽ ഓടിച്ചു കൊണ്ടുപോകാൻ സാധിക്കും. ഏറ്റവും കൗതുകകരമായ കാഴ്ച ബാറ്ററി ചാർജ് ചെയ്യുന്നത് തന്നെയാണ്. സീറ്റ് ബാർ ഇളക്കിയെടുത്ത് പ്ലഗിൽ കൊണ്ടു കുത്തി വയ്ക്കാൻ പറ്റുന്ന രൂപത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Reply