14 ലക്ഷം രൂപയുടെ അതിമനോഹരമായ കേരളീയ ചുറ്റുപാടിലുള്ള ഉള്ള ഒരു ഒരു വീടിനെ കുറിച്ച് പരിചയപ്പെട്ടാലോ. ആലപ്പുഴ ജില്ലയിലെ ചേർത്തല അടുത്ത് കണിച്ചുകുളങ്ങരയിൽ അധ്യാപകനായ ഉന്മേഷ് ദേവി സീതയുടെയും മാപ്പിളശേരി എന്ന ഈ വീട്. ഗൃഹനാഥനായ ഉന്മേഷ് ആണ് ഈ വീടിൻറെ ഡിസൈൻറെ പുറകിലും. നല്ല കേരളീയ ശൈലിയിലാണ് ആണ് ഈ തറവാട് നിർമ്മിച്ചിരിക്കുന്നത്. അധിക മലയാളികളുടെയും സങ്കൽപ്പത്തിലുള്ള കേരളീയ തനിമയിൽ ഉള്ള ഒരു വീട് തന്നെയാണ് ആണ് ഈ തറവാട്.
കയറിവരുമ്പോൾ തന്നെ മനോഹരമായ തുളസിത്തറയും അതിനെ അഭിമുഖീകരിച്ച് നിൽക്കുന്ന മനോഹരമായ നീളത്തിലുള്ള വരാന്തയും അതിലേക്ക് നടന്നടുക്കുന്നു ചെറിയ പടികളുമാണ് തറവാടിനെ വരവേൽക്കുന്നത്. ഈ വീടിന് ചെലവു കുറയ്ക്കാൻ സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം നിർമ്മാണ വസ്തുക്കളുടെ പുനരുപയോഗം തന്നെയാണ്. തറവാടിന് അടിസ്ഥാനം ചെങ്കല്ലു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിൻറെ മുകളിൽ ബെൽറ്റ് നൽകിയിട്ടുണ്ട് ഉണ്ട്. ബെൽറ്റ്ന് മുകളിൽ നിന്നാണ് ബാക്കിയുള്ള രൂപകല്പന നൽകിയിരിക്കുന്നത്
തറവാടിനെ ഭിത്തികൾ ചെങ്കല്ലു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അത് സമീപ സ്ഥലങ്ങളിൽനിന്നും കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയ ചെങ്കല്ല് 12 രൂപ ചെലവിൽ ഈ തറവാട്ടിലെ ഉടമസ്ഥർക്ക് ലഭിച്ചു. ബാക്കി തയ്യാറായി വന്ന ചെങ്കല്ല് മാത്രമാണ് പുറത്തുനിന്ന് വാങ്ങിച്ചത്. നീളത്തിലുള്ള വരാന്തയുടെ തൂണുകൾ എല്ലാം കോൺക്രീറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മേൽക്കൂരകൾ ജി എ സ്ട്രക്ചറിൽ നിർമ്മിച് അതിൻറെ മുകളിൽ ഓടിട്ടാണ് തറവാട് രൂപത്തിൽ ആക്കിയിരിക്കുന്നത്.
ഒരു രൂപ നിരക്കിൽ സമീപ സ്ഥലത്തുനിന്ന് തന്നെയാണ് ആണ് ഓടും ലഭിച്ചത്. പാരമ്പര്യ രീതിയിൽ നിർമ്മിച്ച മേൽക്കൂര ഏകദേശം നടു ഭാഗത്തായി മനോഹരമായാണ് മുൻവശത്തെ അഭിമുഖീകരിച് നിർത്തിയിരിക്കുന്നത്. നല്ല നീളത്തിലുള്ള വരാന്തയിൽ ഇരിക്കാൻ വേണ്ടി നീളത്തിൽ തന്നെ പടി കൂടി നിർമ്മിച്ചിട്ടുണ്ട്. അതിനുമുകളിൽ ടൈലുകൾ പാകിയിട്ടുമുണ്ട്. വരാന്തയുടെ മുകളിൽ തന്നെ തടികൊണ്ടുള്ള മനോഹരമായ മച് നിർമ്മിച്ചിരിക്കുന്നു. ഈ വീട് ഏകദേശം 1500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പുറമേ നിന്ന് നോക്കുമ്പോൾ വളരെ വലിപ്പം തോന്നിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക