പണ്ടത്തെ കാലത്തെ പോലെ ഇന്ന് പണം പിൻവലിക്കണം എങ്കിൽ ഇന്ന് നേരിട്ട് ബാങ്കുകളിലേക്ക് പോകേണ്ട കാര്യമില്ല. കയ്യിൽ ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ തന്നെ ഇന്ന് പണമിടപാടുകൾ വളരെ വേഗത്തിൽ നടക്കും. ബാങ്കുകളിൽ ക്യൂ നിൽക്കുകയോ എടിഎംമിന്റെ മുൻപിൽ വെയിൽ കൊണ്ടു നിൽക്കുകയോ ഒന്നും വേണ്ട. സാങ്കേതിക വിദ്യ വർദ്ധിച്ചതോടെ പണമിടപാടുകളും വലിയതോതിൽ തന്നെ സുതാര്യമായി എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇതുവരെ ഉണ്ടായിരുന്നത് പോലെ ഇനി മുതൽ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ഒന്നും ഇനി സാധിക്കില്ലന്നാണ് അറിയുന്നത്. കേന്ദ്ര നികുതി ബോർഡ് നിർദ്ദേശമനുസരിച്ചാണ് 26 മുതൽ രാജ്യത്തെ പണമിടപാടുകൾക്ക് നിയന്ത്രണം വരുന്നത്. ഇനി മുതൽ ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുമ്പോളും പിൻവലിക്കുമ്പോഴും ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറും നിർബന്ധമാക്കിയിട്ടുണ്ട്. ബാങ്കുകൾ വഴിയുള്ള ഇടപാടുകൾക്കും പോസ്റ്റ് ഓഫീസ് വഴിയും സഹകരണബാങ്കുകൾ വഴിയുള്ള ഇടപാടുകൾക്കും ഒക്കെ ഈ നിബന്ധന ബാധകമാണ് അറിയാൻ സാധിക്കുന്നത്.
ഒരു സാമ്പത്തിക വർഷത്തിൽ ഇരുപത് ലക്ഷത്തിൽ കൂടുതൽ ഉള്ള ഒരു നിക്ഷേപമോ അധികനിക്ഷേപങ്ങളോ നടക്കുകയാണെങ്കിൽ അതിൽ പാൻ കാർഡ്, ആധാർ വിവരങ്ങൾ അത്യാവശ്യമാണ്. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളിൽ നിന്നുള്ള ഇടപാടുകളും കണക്കാക്കാറുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ എന്നിവയ്ക്കും ഈ നിബന്ധനകൾ ബാധകമാകും. ഒരു സാമ്പത്തിക വർഷത്തിലെ ആകെ പണം പിൻവലിക്കൽ എന്നത് 20 വർഷത്തിൽ കൂടുമ്പോഴാണ്.
ഒറ്റത്തവണ ഇരുപത് ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുമ്പോഴാണ് ആധാർ പാൻ വിവരങ്ങൾ അത്യാവശ്യമായി വരുന്നത്. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളിൽ നിന്നുള്ള പിൻവലിക്കൽ കണക്കാക്കുകയും ചെയ്യും. ബാങ്ക്, പോസ്റ്റോഫീസ്, സഹകരണ ബാങ്കിലെ പിൻവലിക്കലുകൾ എന്നിവയ്ക്കും ഈ നിബന്ധന ബാധകമാണ്.
ബാങ്ക്, സഹകരണ ബാങ്ക്,പോസ്റ്റ് ഓഫീസിലെ കറണ്ട് അക്കൗണ്ട് ആരംഭിക്കുമ്പോഴും ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴും ഈ നിബന്ധന പിന്തുടരുക തന്നെ വേണം. എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരത്തിൽ ഒരു നിയന്ത്രണം പണത്തിന് കാര്യത്തിൽ കൊണ്ടുവന്നത് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. എങ്കിലും ഇത് ഇനിമുതൽ അനിവാര്യവും അത്യാവശ്യവുമാണ് എന്നാണ് മനസ്സിലാക്കുന്നത്.