കേന്ദ്രത്തിന്റെ അരിയും പയറും ലഭിക്കും.

ലോകോഡോൺ സമയമായ ഇപ്പോൾ നമ്മുടെ സംസ്ഥാന സർക്കാർ നിലവിൽ നമ്മുക്ക് വേണ്ടി ലഭ്യമാക്കിയ സജന്യ റേഷൻ വിഹിതം നമ്മളിൽ ഒരുപാട് പേർ കൈപ്പറ്റി കഴിഞ്ഞു.ഇനി കുറച്ചു പേർ കൂടി മാത്രേ ഇത് കൈപ്പറ്റാൻ ഉള്ളു.20 തീയതി വരെയാണ് റേഷൻ വിഹിതം കൈപ്പറ്റാൻ നമ്മുക്ക് സർക്കാർ തരുന്ന സ്ഥലം.ഒരുപാട് താമസിക്കാതെ ഇത് കൈപ്പറ്റാൻ എല്ലാരും ശ്രമിക്കുക.അതിനു ശേഷമാണ് സാധാരണക്കാരന് അവകാശപ്പെട്ട കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച ഭക്ഷ്യധാനം കൈപ്പറ്റാനുള്ള അവസരം.നിലവിൽ അത് എല്ലാവര്ക്കും ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.പക്ഷെ ഒരുപാട് പേരുടെ പ്രതീക്ഷക്ക് വക ഇല്ലാതെ ആക്കി.കാരണം എല്ലാവര്ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുകയില്ല.

രാജ്യം മുഴുവൻ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത് ദരിദ്രർക്ക് വേണ്ടിയുള്ള അരി വിഹിതങ്ങളും അത് പോലെ ചെറുകിട കച്ചവടക്കാർക്ക് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.ഏകദേശം ഒരു കോടി 70 ലക്ഷ൦ രൂപയാണ് സർക്കാർ ഇതിനു വേണ്ടി വകയെഴുതിയിരിക്കുന്നത്.അപ്പോൾ ഇതിന്റെ ആനുകൂല്യം നമ്മുടെ സംസ്ഥാനത്തിന് ലഭ്യമാകും.അത് കൊണ്ടാണ് ഏപ്രിൽ 20 ന് ശേഷം നൽകുന്ന അരിവിഹിതത്തിന്റെ വിതരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.തുടർന്ന് മൂന്ന് മാസങ്ങളിലേക്ക് ഈ ആനുകൂല്യം നമുക്ക് ലഭിക്കുന്നതാണ്.അപ്പോൾ ഈ ആനുകൂല്യ൦ കൂടി കൈപ്പറ്റാൻ വേണ്ടി സാധാരണക്കാർ ശ്രമിക്കുക.

ഏറ്റവും ഒടുവിൽ കിട്ടിയ വിവരം അനുസരിച്ചു മുൻഗണന വിഭാഗങ്ങൾ ആയ AY കാർഡുകൾ അത് പോലെ BPL കാർഡുടമകൾക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്.നിലവിൽ കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ വിഹിതം നൽകാനുള്ള ഈ ഒരു തീരുമാനം.അന്ന യോജന എന്നൊരു പദ്ധതിയിൽ ഉൾപ്പെടുന്നു.അന്ന യോജന പദ്ധതിയിൽ 80 കോടിയോളം വരുന്ന ദരിദ്ര കുടുംബങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്.അവർക്ക് ഉപജീവനം നിലച്ചിരിക്കുന്നു ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ പിന്തുണയും ഈ പദ്ധതി വഴി കേന്ദ്ര സർക്കാർ ഒരുക്കുന്നു.സാധാരണക്കാർക്ക് ലഭിക്കുന്ന 5 കിലോ അരിക്ക് പുറമെ 5 കിലോ ഭക്ഷ്യ ദാനവും പയറുമാണ് നല്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.

ഏപ്രിൽ 20 ന് ശേഷമാണ് ഇതിന്റെ വിതരണത്തെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുക.ഭക്ഷ്യസാധനങ്ങൾ അന്യ സംസ്ഥാനതത്ത് നിന്നും കേരളത്തിലേക്ക് വരേണ്ടതുണ്ട്.അതിന് ശേഷമാകും വിതരണം തുടങ്ങുക.അത് കഴിഞ്ഞുള്ള മൂന്ന് മാസം ആയിരിക്കും നമ്മുക്ക് ഈ സേവനം ലഭ്യമാകുന്നത്.പയർ വർഗം ഒരു കാർഡിന് ഒരു കിലോ എന്ന രീതിയിൽ ആകും വിതരണം ചെയ്യുക.നിലവിൽ അതിനെ കുറിച്ചുള്ള തീരുമാനം വ്യകതമായി അറിയും.സംസ്ഥാന സർക്കാരിന്റെ ആനുകൂല്യം കൈപ്പറ്റാത്തവർ ഉടൻ തന്നെ വാങ്ങുക.അതിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നത്.ഇത് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

Leave a Comment

Scroll to Top