ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിൽ ? അഭയ ഹിരണ്മയിയുടെ പോസ്റ്റുകൾ റിമൂവ് ചെയ്തു താരം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ഉദയം ചെയ്ത ഗായകർ നിരവധിയായിരുന്നു.അതിലൊരു താരമാണ് അമൃത സുരേഷും. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിക്ക് ശേഷം അമൃത സുരേഷ് ഗാനരംഗത്ത് കൂടുതൽ ശോഭിക്കുകയായിരുന്നു. അതോടൊപ്പം നടൻ ബാല യുമായുള്ള വിവാഹം കൂടി നടന്നതോടെ അമൃത പൂർണ്ണമായും ആളുകളുടെ മനസിലേക്ക് ചേക്കേറുകയായിരുന്നു. മലയാളത്തിൽ നിന്നും ചെന്ന് തമിഴ്നാടിന്റെ മരുമകൾ ആയി മാറിയ അമൃത പിന്നീട് ഗാനരംഗത്ത് നിന്നുമൊക്കെ ഒരു ഇടവേള എടുത്തിരുന്നു.

ഇപ്പോൾ സ്വന്തമായി മ്യൂസിക് ബാൻഡും യൂട്യൂബും ഒക്കെയായി തിരക്കിലാണ് അമൃത. ജീവിതത്തിൽ ഉണ്ടായ ചില സ്വരചേർച്ചകൾ കാരണം ബാലയിൽ നിന്നും അകന്നു മകളോടൊപ്പം ജീവിതം നയിക്കുകയാണ്. ബാല അടുത്തകാലത്ത് വിവാഹിതനായപ്പോൾ അമൃത നേരിട്ട ഏറ്റവും വലിയ ചോദ്യം എന്നത് അമൃത വിവാഹിതയാവുന്നില്ലേ എന്നതായിരുന്നു. ഇപ്പോഴിതാ അതിന് ഒരു മറുപടി എന്നതുപോലെ ഗോപിസുന്ദറിനോപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത എഴുതിയ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്.

പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…. എന്നുപറഞ്ഞുകൊണ്ട് ഗോപിസുന്ദറിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അമൃത സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം ശ്രദ്ധേയമായ കാര്യം ഗോപിസുന്ദറും ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അഭയഹിരൺമയിമായുള്ള ചിത്രങ്ങളെല്ലാം തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കുകയും ചെയ്തിട്ടുണ്ട്.

ഗായിക അഭയ ഹിരണ്മയി ഗോപീസുന്ദറും തമ്മിൽ ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു. എന്നാലിപ്പോൾ അഭയ ഹിരണ്മയിക്ക് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് ഗോപിസുന്ദർ. ഇതിലൂടെ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നാണ് ആളുകൾ മനസ്സിലാക്കിയിരിക്കുന്നത്.

വിവാഹത്തിന് മുന്നോടിയായാണോ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത് എന്നും ചോദിക്കുന്നുണ്ട്. ഈ പോസ്റ്റിനു താഴെയായി അഭിരാമി സുരേഷും കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒരു ലൗ ഇമോജി ആയിരുന്നു അഭിരാമി നൽകിയത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുന്നത്

Leave a Comment

Scroll to Top