മുകേഷിന്റെ മകനെ തേടി ദുബായിൽ ആ ഭാഗ്യം വന്നെത്തി!

മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് ചുവടുവച്ച് താരപുത്രൻ ആണ് ശ്രാവൺ മുകേഷ്. ചെറുതും വലുതുമായ പല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി ശ്രാവൺ. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയാണ് താരപുത്രൻ നായകനായി രംഗത്തെത്തിയത്. കല്യാണം” എന്ന സിനിമയ്ക്ക് ശേഷം ഒരുപാട് സിനിമകൾക്കുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും അമ്മയുടെ ഉപദേശം കൊണ്ട് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ശ്രാവൺ.

ഒരു അഭിനേതാവ് എന്നതിലുപരി ഡോക്ടർ കൂടിയാണ് ശ്രാവൺ മുകേഷ്. കുടുംബസമേതം ദുബായിലാണ് ശ്രാവൺ കഴിയുന്നത്. 1988ലാണ് മുകേഷും സരിതയും വിവാഹിതരായത്. 2013ൽ ഇവർ ബന്ധം വേർപെടുത്തുകയും ചെയ്‌തു. ശ്രാവണിന് ഒപ്പം ദുബായിലാണ് അമ്മ സരിത താമസിക്കുന്നത്. കോവിഡ് കാലത്തെ ആരോഗ്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ശ്രാവണിന് കഴിഞ്ഞ ദിവസം യുഎഇ ഗവൺമെന്റ് ഗോൾഡൻ വിസ നൽകിയിരുന്നു.

കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. അവരിലൊരാൾ ആയി സജീവമായി ശ്രാവണും ഉണ്ടായിരുന്നു. റാസൽഖൈമയിലെ കോവിഡ് പോരാളികളിൽ മുൻപന്തിയിൽ ശ്രാവണും ഉണ്ടായിരുന്നു. സിനിമയിൽ ഒരുപാട് അവസരങ്ങൾ തേടി എത്തിയെങ്കിലും മഹാമാരിയുടെ കാലത്ത് രോഗികളെ ശുശ്രൂഷിക്കുക ആയിരുന്നു ശ്രാവണിന്റെ പ്രധാന ലക്‌ഷ്യം.

ഈ സമയത്ത് പ്രാധാന്യം നൽകേണ്ടത് കോവിഡ് രോഗികൾക്ക് ആണെന്ന് ‘അമ്മ സരിത പറഞ്ഞു എന്ന് മാധ്യമങ്ങൾക്കുമുന്നിൽ ശ്രാവൺ പറഞ്ഞിരുന്നു. ഡോക്ടറായി ജോലി ചെയ്തു വരുന്നതിനിടയിൽ ആയിരുന്നു അഭിനയത്തിൽ പരീക്ഷണംനടത്തിയത്. കോവിഡ് കാലം ആയതോടെ ഉറക്കം പോലും മാറ്റിവെച്ച് സേവനത്തിനായി ഇറങ്ങുകയായിരുന്നു. വിശദമായ ചോദിച്ചറിഞ്ഞതിനു ശേഷമാണ് രോഗിക്ക് വേണ്ട ചികിത്സ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഗിയെ രക്ഷിക്കാൻ ആവശ്യമായ ചികിത്സ എന്താണ് അത് പെട്ടെന്ന് തന്നെ ചെയ്യണം.

ചികിത്സ നൽകി പെട്ടെന്ന് ഡിസ്ചാർജ് ചെയ്താൽ മാത്രമേ ബെഡ് ഫ്രീ ആവുകയുള്ളൂ. എങ്കിൽ മാത്രമേ മറ്റു രോഗങ്ങൾക്ക് ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ അതിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് പറഞ്ഞത് സരിതയായിരുന്നു. കോവിഡ് രോഗികളെ സേവിക്കേണ്ട സമയമാണിതെന്നും അതിനുള്ള അവസരം തട്ടികളയരുത് എന്ന് ‘അമ്മ ശ്രാവണിനോട് പറഞ്ഞു. അങ്ങനെയായിരുന്നു കോവിഡ് അതിജീവന പോരാട്ടത്തിൽ ശ്രാവണും പങ്കാളിയായത്.

റാസൽഖൈമയിലെ രാജകുടുംബാംഗങ്ങളും ശ്രാവണിന് കീഴിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്. തിരക്കുള്ള സമയമായതിനാൽ തങ്ങളുടെ അവസരം വരുമ്പോൾ വിളിച്ചാൽ മതി എന്ന് പറഞ്ഞവർ വെയ്റ്റിംഗ് റൂമിലേക്ക് പോവുകയായിരുന്നു. രാജകുടുംബത്തിലെ അംഗങ്ങൾ കാണിച്ച ആ മര്യാദ മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ് എന്ന് ശ്രാവൺ പറയുന്നു. മക്കൾ ഒരു ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കണമെന്ന് അമ്മ സരിതയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.

സ്കൂൾ പഠന കാലത്തും എല്ലാത്തിനും മക്കളുടെ കൂടെ ഉണ്ടായിരുന്നത് അമ്മ മാത്രമാണ്. അതാണ് അമ്മയ്ക്കൊപ്പം നിൽക്കുന്നതെന്ന് ശ്രാവൺ പറഞ്ഞു. ഹോസ്റ്റലിൽ നിന്നായിരുന്നു ശ്രാവണും സഹോദരനും പഠിച്ചത്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ഓടിയെത്തുന്ന അമ്മ അവിടെ മക്കളെ കണ്ട് നിറകണ്ണുകളോടെ ആയിരുന്നു തിരിച്ചുപോയത്. മക്കൾക്ക് വേണ്ടി ജീവിച്ച ഒരു അമ്മയായിരുന്നു സരിത. അതുകൊണ്ടാണ് അമ്മയെ ചേർത്ത് പിടിച്ചത് എന്ന് ശ്രാവൺ പറഞ്ഞു.

Leave a Comment

Scroll to Top