കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ എല്ലാം വാർത്തയാകുന്നത് മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിൽക്കുന്ന രണ്ടു പ്രതിഭകളുടെ ജീവിതം തന്നെയായിരുന്നു. മലയാളത്തിലെ യുവസംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും ഒരുമിക്കുന്നു എന്ന രീതിയിൽ പുറത്തുവന്ന ചിത്രങ്ങൾ ആയിരുന്നു അതിന് കാരണം. വിവാഹിതനായെങ്കിലും വർഷങ്ങളായി ഗായിക അഭയ ഹിരണ്മയിമായി ലിവിങ് ടുഗദറിൽ ആയിരുന്നു ഗോപി സുന്ദർ. ഇതിനിടയിലാണ് ഗായിക അമൃത സുരേഷുമായുള്ള ജീവിതത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ കൂടുതൽ ആളുകളും അന്വേഷിച്ചത് അഭയയുടെ പ്രതികരണം തന്നെയായിരുന്നു.
ഗോപി സുന്ദറിന്റെയും അഭയ ഹിരണ്മയിയുടെയും പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി കൊണ്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പലരും അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. പങ്കുവെച്ച് പിറന്നാൾ ചിത്രങ്ങൾക്ക് താഴെയും വലിയതോതിൽ വിമർശന കമന്റുകൾ വന്നിരുന്നു. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് താരത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചാരണങ്ങൾ എത്തിയത്. ഇതിനെതിരെ ഇപ്പോൾ പ്രതികരണം അറിയിച്ചിരിക്കുകയാണ് അഭയ. തനിക്ക് എല്ലാവരും ഒരു ഉപകാരം ചെയ്യണം.
പുരുഷന്മാരായ തന്റെ സുഹൃത്തുക്കളെ തന്റെ കാമുകന്മാർ ആണെന്ന് ചിത്രീകരിച്ച് പറയുന്നതും ചിത്രീകരിക്കുന്നതും ദയവായി എല്ലാവരും ഒന്നു നിർത്തണം. അവർക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബവും, നല്ലൊരു ജീവിതവും ആണ് ഉള്ളതെന്ന് നിങ്ങൾ ഒന്നു മനസ്സിലാക്കണം എന്ന് അഭ്യർഥിക്കുന്നത്. അവർ തന്റെ സുഹൃത്തുക്കൾ ആയതിനാൽ ഒരു പബ്ലിക് ഡൊമൈനിൽ ട്രോൾ ഏൽക്കേണ്ടതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല. അത് വളരെ ക്രൂരമായ ഒരു അവസ്ഥയാണ്.
അതുപോലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് താൻ പ്രതികരിച്ചു എന്ന് അവകാശപ്പെടുന്ന ഓൺലൈൻ വാർത്തകളിൽ നിന്നു വിട്ടുനിൽക്കണമെന്നും താരം അറിയിക്കുന്നുണ്ട്. ഒരു മാധ്യമത്തിനും ഔദ്യോഗികമായ പ്രസ്താവനകളും പ്രതികരണങ്ങളും താനായി നൽകിയിട്ടില്ല. തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് വ്യക്തിപരമാണ്. അതുകൊണ്ടു തന്നെ പരിചയക്കാരെയും സുഹൃത്തുക്കളെയും ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് അവർ അഭ്യർത്ഥിക്കുന്നത്.
അഭിയുടെ ഈ തുറന്നുപറച്ചിൽ ഇരുവരും തമ്മിലുള്ള ജീവിതത്തിന്റെ പലതരത്തിലുള്ള താളപ്പിഴകളിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത് എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്.