സാങ്കേതിക വിദ്യയുടെ കാര്യത്തിൽ വളരെയധികം പുരോഗതി പ്രാപിച്ച ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചു പോകുന്നത്. ചൊവ്വയിൽ വരെ ഒരു ഹെലികോപ്റ്റർ പറക്കാൻ കഴിയുന്ന രീതിയിലേക്ക് നമ്മുടെ ടെക്നോളജികൾ എല്ലാം നടന്നു കഴിഞ്ഞിരിക്കുന്നു. സ്പേസിന്റെ അല്ലെങ്കിൽ ബഹിരാകാശത്തിലെ എല്ലാവിധ അതിർത്തികളും ഭേദിച്ച് കൊണ്ട് പറക്കാൻ ആവശ്യമായിട്ടുള്ള എല്ലാ ടെക്നോളജികളും നമ്മുടെ കയ്യിൽ ഇന്നുണ്ട്.
എന്നാൽ നമ്മുടെ ഭൂമിയുടെ അകങ്ങളിലേക്ക് സഞ്ചരിക്കാൻ ആവശ്യമായിട്ടുള്ള യാതൊരുവിധത്തിലുള്ള ടെക്നോളജി നമ്മുടെ കയ്യിൽ നിന്നും ഇല്ല എന്നുള്ളത് സങ്കടകരമായ ഒരു അവസ്ഥ തന്നെയാണ്. ഇത്തരത്തിലുള്ള ഒരു ശ്രമമായിരുന്നു സത്യത്തിൽ കോള സൂപ്പർബോളായിലൂടെ റഷ്യ അല്ലെങ്കിൽ സോവിയറ്റ് യൂണിയൻ ശ്രമിച്ചിരുന്നത്. ഭൂമിയുടെ അകക്കാമ്പിലേക്ക് സഞ്ചരിക്കുക അതിനകത്ത് എന്തെല്ലാം കാര്യങ്ങളാണ് ഉള്ളതെന്ന് കണ്ടെത്തുക എന്നതായിരുന്നു സോവിയറ്റ് യൂണിയന്റെ പ്രധാനമായ ഒരു ലക്ഷ്യം.
ഇരുപതിലധികം വർഷം എടുത്തു വരികയാണെകിൽ കൃത്യമായി പറഞ്ഞാൽ ഏറെക്കുറെ 25ഓളം വർഷങ്ങളെടുത്തു കൊണ്ടായിരുന്നു ഇത്തരത്തിലുള്ള ഹോൾ സോവിയറ്റ് യൂണിയൻ നിർമിച്ചിട്ടുണ്ടായിരുന്നത്. അതിന്റെ ആഴങ്ങളിലേക്ക് നമ്മൾ നോക്കുമ്പോൾ 12 കിലോമീറ്റർ അഥവാ 12262 മീറ്ററാണ് ഈ ഒരു ബോർ ഹോളിന്റെ മൊത്തത്തിൽ വരുന്ന ആഴം എന്ന് പറയുന്നത്. അത് നമ്മളിലേക്ക് അടിക്കണക്ക് നമ്മൾ നോക്കുമ്പോൾ 40230 അടിയാണ് ലോകത്തിലെ തന്നെ ഇന്നേവരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ ഹോളിന്റെ ആഴം എന്ന് പറയുന്നത്.
ഇത് വളരെ സിമ്പിൾ ആയി നമുക്ക് മനസ്സിലാക്കാൻ സാധിക്കണമെങ്കിൽ നിങ്ങളുടെ വീട്ടിൽ നിന്നും 12 കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലത്തേക്ക് പോകാൻ ആവശ്യമായ ഡിസ്റ്റൻസ് മനസ്സിൽ കാൽക്കുലേറ്റ് നേരെ താഴോട്ട് നിങ്ങൾ ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും എത്രത്തോളം ആഴം വരെ മനുഷ്യർ കുഴിചു ചെന്നു എന്നതിനെ കുറിച്ച്. കൂടുതൽ ആയിട്ട് നോക്കുമ്പോൾ 25 വർഷത്തിൽ ഇത്രയധികം കഷ്ടപ്പെട്ട് കൊണ്ട് കോടിക്കണക്കിന് രൂപ മുടക്കി കൊണ്ട് ഇത്തരത്തിൽ ഒരു ബോർ ഹോൾ നിർമ്മിച്ചിട്ട് പിന്നെ എന്തുകൊണ്ട് പൂർണ്ണമായും മൂടി എന്നതിനെ കുറിച്ച് കൂടുതൽ നോക്കുമ്പോൾ രണ്ടു തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നതായി കാണാൻ സാധിക്കുന്നതാണ്.
ഒന്നാമതായിയിട്ട് ഗവൺമെൻറ് ഒഫീഷ്യൽസ് പറയുന്ന ഒരു കാര്യമാണ് അവർ പറയുന്നത് ആഴം കൂടി വരുന്നതിനനുസരിച്ച് മെഷീനുകൾ അല്ലെങ്കിൽ എന്തെങ്കിലും കൃത്യമായിട്ട് പ്രവർത്തിക്കുന്നില്ല ആഴം കൂടുന്ന അനുസരിച്ച് ചൂട് കൂടുന്നത് അനുസരിച്ചിട്ട് യന്ത്രഭാഗങ്ങൾക്ക് കാര്യമായുള്ള തകരാറുകൾ സംഭവിക്കുന്നു. വളരെ വലിയ രീതിയിലുള്ള ചിലവ് ഈ കാര്യത്തിനുവേണ്ടി വരുന്നു. എന്നീ കാരണങ്ങൾകൊണ്ട് തന്നെയാണ് ബോർവെൽ എന്ന പരിപാടി പൂർണ്ണമായിട്ടും അവസാനിപ്പിച്ചു എന്നാണ്
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക