ഇന്ദ്രൻസിന്റെ പരാമർശം തെറ്റ് – എല്ലാ സിനിമകളും ജൂറി കണ്ടിട്ടുണ്ട് – ഇന്ദ്രൻസി നു മറുപടിയുമായി പ്രേംകുമാർ

കഴിഞ്ഞ ദിവസം ആയിരുന്നു അമ്പത്തി രണ്ടാമത് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചത്.. ഇതിന് പിന്നാലെ വിവാദങ്ങൾ വലിയതോതിൽ തന്നെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ജൂറി സിനിമ കണ്ടിട്ടുണ്ടാവില്ല എന്നായിരുന്നു നടൻ ഇന്ദ്രൻസ് പരാമർശിച്ചത്. കണ്ടിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇന്ദ്രൻസിന്റെ പരാമർശത്തിന് പ്രതികരണവുമായി എത്തിരിക്കുകയാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാർ.

അത്തരം വാദങ്ങളൊക്കെ തെറ്റാണ്. പട്ടികയിൽ ഇടം നേടിയ എല്ലാ സിനിമകളും ജൂറി കണ്ടിട്ടുണ്ട്. ആവിശ്യമെങ്കിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്നും പ്രേംകുമാർ റിപ്പോർട്ടർ ടിവിയോടെ പറഞ്ഞിരുന്നു. 142 സിനിമകളാണ് അവാർഡ് പട്ടികയിൽ ഉണ്ടായിരുന്നത്. 22 സിനിമകളാണ് അവസാന പട്ടികയിൽ ഇടം നേടിയത്. ആ പട്ടികയിൽ ഹോം എന്ന സിനിമയുണ്ട്.

ജൂറി ആ സിനിമ കണ്ടിട്ടുമുണ്ട്. അക്കാദമിയുടെ ജോലി എന്നത് സിനിമകളെ ജൂറിയുടെ മുന്നിൽ എത്തിക്കുക എന്നതാണ്. അത് വ്യക്തമായി ചെയ്തിട്ടുണ്ട്. ജൂറി ഹോം കണ്ടിട്ടില്ല എന്ന വാദം തികച്ചും തെറ്റാണ്. നമ്മുടെ കൈയിൽ ഡിജിറ്റൽ തെളിവുകൾ ഒക്കെ ഉണ്ട്. പരിശോധിക്കാവുന്ന ഉള്ളൂ എന്നും പ്രേംകുമാർ വ്യക്തമാക്കിയിരുന്നു.

സൈദ് മിർസ എന്നു പറയുന്ന വ്യക്തി ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒക്കെ പ്രശസ്തനായ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചിത്രം വിലയിരുത്തിയത്. ഓരോരുത്തർക്കും അവരവരുടേതായ നിലപാടുകളുണ്ട്. ഒരു ജൂറിയുടെ നിഗമനം വേറൊരു ജൂറിയുടെ തീരുമാനം ആയിരുന്നെങ്കിലോ.? തീരുമാനം വ്യക്തിനിഷ്ഠവും ആണല്ലോ. നമുക്ക് വ്യക്തിപരമായ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹമുള്ള സിനിമകൾ ഉണ്ടായിരുന്നു. അതിനു വ്യത്യാസങ്ങൾ ഉണ്ടാകാം. ഇത് ജൂറിയുടെ അന്തിമമായി തീരുമാനമാണ്. അതിനെക്കുറിച്ച് പറയുവാൻ ഞാൻ ആളല്ല. സിനിമകൾ കണ്ടിട്ടില്ല എന്ന വാദം അംഗീകരിക്കാൻ സാധിക്കുകയുമില്ല.

ഹോം ഞാൻ കണ്ടിരുന്നു. വ്യക്തിപരമായി ആ സിനിമ വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ആ സിനിമയിലെ ഇന്ദ്രൻസ് ചേട്ടൻ പ്രകടനം ഏറ്റവും നല്ല പ്രകടനമാണ്.. പക്ഷേ അത് ജൂറിയുടെ തീരുമാനം ആണ്. അതിനെ ചോദ്യം ചെയ്യാൻ നമുക്ക് പറ്റില്ല എന്നാണ് പ്രേംകുമാർ പറയുന്നത്. പ്രേംകുമാറിന്റെ ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അർഹമായ പരിഗണന ചിത്രത്തിന് ലഭിച്ചില്ല എന്ന് തന്നെയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ എല്ലാം തന്നെ പറഞ്ഞിരുന്നത്.

Leave a Reply