1000 സ്ക്വയർ ഫീറ്റ് വീട് ചെങ്കല്ലുകൊണ്ട് നിർമ്മിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതന്ന് പരിശോധിക്കാം. കേരള സാഹചര്യത്തിൽ കാലാവസ്ഥയ്ക്ക് അനുസൃതമായ രൂപത്തിൽ വീടിൻറെ ചുമർ നിർമിക്കുന്നതിന് ചെങ്കല്ല് ആണ് ഏറ്റവും നല്ലത്. ചെങ്കല്ല് ലഭിക്കാത്ത അവസരങ്ങളിൽ സിമൻറ് ബ്ലോക്കുകൾ ഉപയോഗിക്കുക. എന്നാൽ 1000 സ്ക്വയർ ഫീറ്റ് വീട് ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഏകദേശം 1800 ചെങ്കല്ലുകൾ ആണ് ചുമർ നിർമിക്കുന്നതിനായി ആവശ്യം വരുന്നത്.
14 ഇഞ്ചുള്ള കല്ലുകളെ കുറിച്ചാണ് ഇവിടെ പരാമർശിച്ചത്. സാധാരണ നിലയിൽ കേരളത്തിൽ ലഭ്യമാകുന്ന ചെങ്കല്ലുകൾ 14-inch ഉള്ളതാണ്. കല്ലു വാങ്ങുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഒരേ കമ്പനിയിൽ ഒരേ അളവിലുള്ള ചെങ്കല്ലുകൾ വാങ്ങുവാൻ ശ്രദ്ധിക്കുക. ഒരു വീട് നിർമ്മിക്കുന്നതിനായി എത്ര കല്ലുകൾ ആവശ്യമുണ്ടോ അതെല്ലാം ഒരുമിച്ച് വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. പല നിലവാരത്തിലുള്ള കല്ലുകൾ വീടിൻറെ കെട്ടുറപ്പിന് ബാധിക്കാൻ സാധ്യത കൂടുതലാണ്.
ചിലപ്പോൾ പ്ലാനുകളക്ക് അനുസരിച്ച് കല്ലുകളുടെ ഏറ്റക്കുറച്ചിൽ ഉണ്ടാവുകയാണെങ്കിലും 1000 സ്ക്വയർ ഫീറ്റിന് 1800 ചെങ്കല്ലുകൾ മതിയാവുന്നതാണ്. സാധാരണനിലയിൽ ഒരു ടിപ്പർ ലോറിയിൽ കൊണ്ടുവരുന്ന ചെങ്കല്ല് 200 എണ്ണമാണ്. അങ്ങനെയാണെങ്കിൽ 1000 സ്ക്വയർ ഫീറ്റ് നിർമ്മിക്കുന്നതിനായി 9 ലോഡ് ലോറികളിൽ ചെങ്കല്ല് കൊണ്ടു വന്നാൽ മാത്രം മതി. ഇനി സിമൻറ് ചെലവ് എത്രയുണ്ടെന്ന് പരിശോധിക്കാം. ഏകദേശം ഒരു ചാക്ക് സിമൻറ് കൊണ്ട് 100 ചെങ്കല്ലുകൾ നിർമ്മിക്കാനായി സാധിക്കും.
സാധാരണ നിലയ്ക്ക് ഒരു ചട്ടി സിമൻറ് എടുക്കുന്നതിന് 6 ചട്ടി മണൽ ആവശ്യമുള്ള എന്ന നിലയ്ക്കാണ് ചാന്ത് കൂട്ടുന്നത്. അങ്ങനെ വരുമ്പോൾ ഒരു ചാക്ക് സിമൻറ് ഉപയോഗിക്കുമ്പോൾ ആറു ചാക്ക് മണൽ ആവശ്യമായിവരും. അങ്ങനെ വരുമ്പോൾ 18 ചാക്ക് സിമൻറ് കൊണ്ട് 135 അടി എംസാൻഡ് ഉപയോഗിച്ച് 1000 സ്ക്വയർ ഫീറ്റ് ഉള്ള വീട് നിർമ്മിക്കാൻ സാധിക്കുന്നതാണ്. നിലവിൽ ഇതുപോലെ ചുമർ നിർമ്മിക്കുന്നതിനായി ഉള്ള കൂലി ഒരു കല്ല് വെക്കുന്നതിന് 20 രൂപ എന്ന നിലയ്ക് 1800 കല്ലു വയ്ക്കുന്നത് 36,000 രൂപ ചിലവ് വേണ്ടിവരും വരും.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക