ഫോൺ പെട്ടന്ന് ചൂടാവുന്നുണ്ടെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ.

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന നമ്മുക്ക് ഏറ്റവും കൂടുതലായി നേരിടേണ്ടി വരുന്ന ഒരു പ്രശമാണ് അതിന്റെ ഓവർ ഹീറ്റിങ്.ഫോണിന് അമിതമായി ചൂടാക്കുക എന്നത് നമ്മൾ ചെറിയ രീതിയിൽ ടെൻഷനും ഉണ്ടാക്കും.കാരണം ഓവർ ഹീറ്റായി പൊട്ടി തെറിച്ച ഫോണുകൾ എന്ന രീതിയിൽ വാട്സ്ആപ്പിൽ ധാരാളം ഫോട്ടോകൾ നമ്മൾ കണ്ടിട്ടുണ്ട്. ഓവർ ഹീറ്റിങ് തടയാനുള്ള 10 ബേസിക് കാര്യങ്ങളാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.ഇതിൽ ഒന്നാമത്തേത് ആണ്,നിങ്ങളുടെ മൊബൈലിൽ ഒരു ബാക് കവർ ഇട്ടിട്ടുണ്ടെങ്കിൽ അതിപ്പോൾ തന്നെ റിമോവ് ചെയ്തു കളയുക.കാരണം നമ്മുടെ ഫോണിൽ ചൂടുണ്ടാകുന്നത് ഫോണിന്റെ പ്രോസസ്സർ ഓവർ ആയി വർക്ക് ചെയ്യുമ്പോൾ ആണ്.

ഇത്തരത്തിൽ ഉണ്ടാകുന്ന ചൂട് ബാക് വഴിയാകും പുറത്തേക്ക് പോക്ക്.അപ്പോൾ ഒരു ബാക് കാവർ ഉണ്ടെങ്കിൽ ആ ചൂട് പുറത്തേക്ക് പോകില്ല.ഫോണിൽ തന്നെ താങ്ങി നിൽക്കുകയും ചൂടാകാനുള്ള സാധ്യത കൂടുകയും ചെയ്യും.അടുത്ത ഒരു കാരണമാണ് ഫോണിൽ അമിതമായി ഗെയിം കളിക്കുക എന്നത്. കൂടാതെ ഇന്റെര്നെറ് കൂടുതൽ ബ്രൗസ് ചെയ്യുമ്പോളും ലൈവ് സ്ട്രീമിങ് വീഡിയോസ് കാണുമ്പോഴും നിങ്ങളുടെ മൊബൈൽ ഓവർ ഹീറ്റ് ആകാനുള്ള ചാൻസ് ഉണ്ട്.അത് കൊണ്ട് ഇതൊക്കെ പരമാവധി കുറയ്ക്കുക.അടുത്ത കാരണമാണ് നമ്മുടെ മൊബൈൽ ഫോൺ ശെരിയായ രീതിയിൽ അല്ല ചാർജ് ചെയ്യുന്നതെങ്കിൽ.

എല്ലാവരും ഫോണുകൾ ചാർജ് ചെയ്യുന്നത് ഒന്നുകിൽ ഫോൺ ചാർജി തീർന്ന് ഓഫ് ആകുമ്പോൾ അല്ലെങ്കിൽ ഡ്രൈ ഔട്ട് ആകുമ്പോഴായിരിക്കും ചാർജ് ചെയ്യുന്നത്. ബാറ്ററി ലോ കാണിക്കുന്നത് മുൻപായി ചാർജ് ചെയ്യാൻ നോക്കുക,കൂടാതെ ഒരുപാട് നേരം ചാർജർ കണക്ട് ചെയ്തിടാതിരിക്കുക.അടുത്തതായി ഓവർ ഹീറ്റിങ് തടയാനുള്ള ഒരു വഴിയാണ് റീസെന്റ് ആയി നിങ്ങൾ ഉപയോഗിച്ച അപ്ലിക്കേഷൻ ഒക്കെ ബാക്ക്ഗ്രൗണ്ടിൽ നിന്നും അല്ലെങ്കിൽ മിനിമൈസ് ആയി കിടക്കുന്നതെല്ലാം റിമൂവ് ചെയ്യുക.ആവശ്യമുള്ളത് മാത്രം ഇട്ടിട്ട് ബാക്കി ഒക്കെ ഒഴിവാക്കുക.ഇത് നമ്മുടെ ഫോണിന്റെ ബാറ്ററി ചാർജ് നിലനിർത്താനും സാധിക്കും.

ഓവർ ഹീറ്റിങ് തടയാനുള്ള മറ്റൊരു കാര്യം ആണ് നിങ്ങളുടെ ഫോണിന്റെ ഡിസ്‌പ്ലേയിൽ സൺ ലൈറ്റ് ഡയറക്റ്റ് അടിക്കാതെ ശ്രദ്ധിക്കുക.അടുത്തതായി നിങ്ങളുടെ മൊബൈൽ എപ്പോഴും ചൂട് കൂടിയതും ആയ സ്ഥലത്തു വെക്കാതിരിക്കുക.ഉദാഹരണത്തിന് ടിവി യുടെ മുകളിൽ, ഫ്രിഡ്‌ജിന്റെ മുകളിൽ ഒന്നും വെക്കാതെ നോർമൽ ആയ സ്ഥലത്ത് വെക്കുക.അടുത്ത കാരണം ഫോൺ ചാർജ് ചെയ്യുമ്പോ ഹാർഡ് ആയ സ്ഥലത്തു വെച്ചു ചാർജ് ചെയ്യുക.കട്ടിലിലും സോഫയിലും ഒക്കെ വെച്ച് ചാർജ് ചെയ്യാതിരിക്കുക.

ഇത് പ്രതലത്തിലെ ചൂടും ചാർജ് ചെയ്യുന്ന ചൂട് കൂടി ആയിട്ട് മൊബൈൽ ഓവർ ഹീറ്റിങ് അകാൻ ചാൻസ് ഉണ്ട്.
ഫോൺ ഓവർ ഹീറ്റിങ് അകാൻ ഉള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് നിങ്ങൾ ഓവർ നൈറ്റിൽ ഫോൺ ചാർജ് ചെയ്യാനിടുന്നത്.കൂടുതൽ ആളുകളും കിടക്കാൻ നേരം മൊബൈൽ ചാർജ് ചെയ്യാനിടും എന്നിട്ട് രാവിലെ എഴുന്നേക്കുന്നത് വരെ അത് ചാർജിങ് ആയിരിക്കും. ഫുൾ ചാർജ് ആയി കഴിഞ്ഞാൽ പിന്നെ ചാർജിങ് ഇട്ടാൽ ബാറ്റെറിയെ ബാധിക്കുകയും ചൂടാകുകയും ചെയ്യും.

അടുത്ത കാരണം ഒർജിനൽ അല്ലാത്ത ചാർജർ ഉപയോഗിക്കുന്നത് നല്ലതല്ല.വില കുറഞ്ഞ ചാർജറുകൾ ഉപയോഗിക്കാതിരിക്കുക.അടുത്ത കാരണം അനാവശ്യമായ ആപ്പുകൾ ഒക്കെ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ ഏതെങ്കിലും സ്പൈ ആപ്പുകൾ ഉണ്ടെങ്കിൽ അതും റിമൂവ് ചെയ്യുക.ഇനി ഓവർ ഹീറ്റ് ആയാൽ നിങ്ങളുടെ മൊബൈൽ കുറച്ചു നേരത്തേക്ക് ഒന്ന് ഓഫ് ചെയ്തു വെക്കുക.ഇത് അറിയാത്ത നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ അറിവ് ഷെയർ ചെയ്ത് എത്തിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply