സോഷ്യൽ മീഡിയയിൽ എപ്പോഴും വിമർശനങ്ങൾ കേൾക്കുന്ന ഒരു വ്യക്തിയാണ് കങ്കണ. പലപ്പോഴും പല സമകാലിക വിഷയങ്ങളെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്നു പറയുമ്പോഴാണ് കങ്കണ വലിയതോതിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് രാജ്യത്തുടനീളം ഈ അടുത്ത കാലത്ത് ഉയർന്നുകേൾക്കുന്ന നുപൂർ ശർമ്മയുടെ പേര് ചേർത്ത് പറയുന്ന ചില കാര്യങ്ങളാണ്.
ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇസ്ലാം മതത്തിനെതിരെ നൂപൂർ ശർമ്മ നടത്തിയ പ്രസ്താവനയാണ് രാജ്യത്തിനാകെ നാണക്കേട് ഉണ്ടാക്കി വെച്ചത്. ഇവർക്കെതിരെ ലോകരാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ നിലപാടെടുക്കുകയും ചെയ്തു. ബിജെപി വക്താവ് കൂടിയായ നൂപൂർ ശർമ മുഹമ്മദ് നബിക്ക് എതിരായി നടത്തിയ പരാമർശമാണ് മറ്റ് രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധത്തിൽ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
മുസ്ലിം രാജ്യങ്ങൾ എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർക്ക് പിന്തുണയുമായി ആണ് ഇപ്പോൾ കങ്കണ എത്തിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് താരറാണി കങ്കണ റണാവത് പറയുന്നത് ഇങ്ങനെയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് താരത്തെ കുറിച്ച് കങ്കണ നൂപൂറിനെ കുറിച്ച് തുറന്ന് പറയുന്നത്.
തന്റെ നിരവധി മുസ്ലിം സുഹൃത്തുക്കൾ മ ദ്യ പി ക്കുകയും പു ക വ ലിക്കുകയും വിവാഹത്തിന് മുൻപ് സെ ക്സി ൽ ഏർപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഖുർബ ധരിക്കാതിരിക്കുകയും ചെയ്തിട്ടുള്ളവർ ഉണ്ട്. ചിലർ പന്നിയിറച്ചി വരെ കഴിച്ചിട്ടുണ്ട്. പലപ്പോഴും ജോലിയുടെ ഭാഗമായയി എല്ലാ രീതിയിലും ചില കാര്യങ്ങൾ പിന്തുടരാൻ സാധിച്ചു എന്ന് വരില്ല. അതൊക്കെയാണ് ഇന്ത്യ നൽകുന്ന സ്വാതന്ത്ര്യവും അതിലെ സൗന്ദര്യവും എന്ന് പറയുന്നത്.
അല്ലാത്തപക്ഷം നൂപൂർ മാത്രമല്ല എല്ലാവരും ക്രിമിനലുകളായി മാറുമെന്നും കങ്കണ അഭിപ്രായമായി സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പിൽ പറയുന്നുണ്ട്. നൂപൂറിനു എതിരെയുള്ള കമന്റ് പങ്കുവെച്ചുകൊണ്ട് ആയിരുന്നു കങ്കണ ഇങ്ങനെ സംസാരിച്ചിരുന്നത്. നേരത്തെയും നൂപൂറിന് പിന്തുണ അറിയിച്ചുകൊണ്ട് തന്നെ കങ്കണ എത്തിയിട്ടുണ്ടായിരുന്നു.
ഭീഷണിപ്പെടുത്താൻ ഇതൊരു അഫ്ഗാനിസ്ഥാൻ അല്ലെന്നും ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആണ് ഈ രാജ്യം ഭരിക്കുന്നത് എന്നുമായിരുന്നു കങ്കണ അന്ന് പറഞ്ഞിരുന്നത്. കങ്കണയുടെ രാഷ്ട്രീയ പ്രസ്താവനകൾ ഒക്കെ തന്നെ അവരുടെ കരിയറിനെയും വളരെ മോശമായ രീതിയിൽ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയണം. അടുത്ത സമയത്ത് കങ്കണയുടെ ഒരു ചിത്രം വലിയ പരാജയമായിരുന്നു ബോക്സോഫീസിൽ നേരിട്ടിരുന്നത്. വിജയമാകുമെന്ന് പ്രതീക്ഷിച്ച് ഒരു ചിത്രം വലിയ പരാജയം നേരിട്ടതിന് പിന്നിലെ കാരണം ഒരുപക്ഷേ നടിയുടെ ചില തുറന്നുപറച്ചിലുകൾ ആയിരിക്കാം.