ആയുഷ്മാൻ പദ്ധതി – അടുത്ത ആഴ്ചമുതൽ ഇനി വീട്ടിൽ എല്ലാവർക്കും ഇന്റർനെറ്റ് സൗജന്യം

ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ആവശ്യം എന്ന് പറയുന്നത് എല്ലാവർക്കും വളരെ അത്യാവശ്യമായ ഒന്ന് തന്നെയാണ്. നിരവധി ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുമാണ്. ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകത്തെ പറ്റി ഇന്ന് കൂടുതൽ ആളുകൾക്കും ചിന്തിക്കാൻ സാധിക്കില്ല. സംസ്ഥാനത്തുള്ള ബിപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് അടുത്താഴ്ച മുതൽ സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട് ഇപ്പോൾ കെ ഫോൺ കമ്പനി. തദ്ദേശ വകുപ്പിന്റെ ഭാഗത്തുനിന്നും തയ്യാറാക്കിയിരിക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമാണ് കണക്ഷനുകളുടെ എണ്ണം നിലവിൽ നിശ്ചയിക്കുന്നത്.

വലിയ കാലതാമസം ഇതിൽ ഉണ്ടാകില്ലെന്നാണ് കെ ഫോൺ കമ്പനി അറിയിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിൽ 500 ബിപിഎൽ കുടുംബങ്ങൾക്ക് എങ്കിലും സൗജന്യമായി ഇന്റർനെറ്റ് നൽകുവാനാണ് ശ്രദ്ധിക്കുന്നത്. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് നിരക്ക് കുറച്ചും ആയിരിക്കും ഇന്റർനെറ്റ് നൽകുക. പ്രഖ്യാപനം നടത്തിയിട്ട് ഒരുപാട് കാലങ്ങൾ കഴിഞ്ഞു എന്നാൽ ഇതുവരെയും ഈ പദ്ധതി തുടങ്ങാൻ കഴിഞ്ഞില്ല എന്ന വിമർശനങ്ങൾക്ക് ഒടുവിലാണ് സർക്കാർ ഇപ്പോൾ പെട്ടെന്ന് തന്നെ ഇതിനെക്കുറിച്ചുള്ള ഒരു തീരുമാനം എടുത്തത്.

ഒരു വാഗ്ദാന പദ്ധതിയായി മാറിപ്പോയി എന്ന നിലയിൽ പലരും സംസാരിച്ചിരുന്നു. അടുത്ത ആഴ്ച മുതൽ തന്നെ പദ്ധതിയുടെ അനുകൂല്യങ്ങൾ കേരളത്തിലെ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടുതൽ ആളുകൾക്കും ഇത് സഹായകരമായിരിക്കും എന്ന് തന്നെയാണ് മനസ്സിലാകുന്നത്. ഇപ്പോൾ നിരവധി ആളുകൾ വീട്ടിലും മറ്റും ഇരുന്നാണ് ജോലി ചെയ്യുന്നത്. വലിയതോതിൽ തന്നെ ഇന്റർനെറ്റ് അപ്പോൾ ഉപയോഗിക്കേണ്ടി വരികയും ചെയ്യാറുണ്ട്. വലിയ വില കൊടുത്ത് ഇന്റർനെറ്റ് പലരും ഓരോ മാസത്തേക്ക് സ്വന്തമാക്കുന്നത്.

അങ്ങനെയുള്ള ആളുകൾക്ക് ഇത് വളരെ മികച്ച ഒരു അവസരം തന്നെയാണ്. അതിവേഗം ബഹുദൂരം എന്ന രീതിയിലാണ് ഇപ്പോൾ സർക്കാർ ഓരോ കാര്യങ്ങളും ചെയ്യുന്നത്. വികസനത്തിന്റെ പാതയിൽ തന്നെയാണ് കേരളം എന്നു പറയാം. ഇന്റർനെറ്റിന് വേണ്ടി വലിയൊരു തുക തന്നെയാണ് പലരും ചിലവഴിക്കുന്നത്. ഇപ്പോൾ പഠന കാര്യങ്ങൾക്ക് പോലും ഇന്റർനെറ്റ് അനിവാര്യമായി മാറിയ ഒരു കാലഘട്ടം കൂടിയാണ്. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് വലിയതോതിൽ സഹായം നൽകുന്ന ഒരു പദ്ധതി തന്നെയായിരിക്കും ഇത്.

Leave a Comment

Scroll to Top