ഹിറ്റ്ലറിൻറെ നാടായ ജർമ്മനിയെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില സത്യങ്ങൾ

ഹിറ്റ്ലറുടെ നാടായ ജർമനിക്കു ഒരുപാട് സവിശേഷതകൾ ഉണ്ട്. യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഫെഡറൽ പാർലമെൻഡറി രാജ്യമാണ് ജർമനി. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി എന്നാണ് ജർമനിയുടെ ഔദ്യോഗിക നാമം. ജർമൻ ഭാഷയിൽ ഇതിനെ ബുണ്ടസ് റിപ്പബ്ലിക്ക് ടെറ്റ്സക്‌ലാൻഡ് എന്നാണ് പറയുന്നത്. ഏറ്റവും വലിയ വ്യവസായ വല്കൃത രാജ്യമാണ് ജർമനി. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യവും ജെർമനിയാണ്. ജർമനിയുടെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.

ഡെൻമാർക്ക്‌, ഓസ്ട്രിയ,സ്വിറ്റ്സർലൻഡ്,ഫ്രാൻസ്, ബെൽജിയം, ലേക്‌സെൻബെർഗ്, പോളണ്ട്, നെതെർലാൻഡ്, ചെക് റിപ്പബ്ലിക് ,എന്നിവയാണ് ജർമനിയുടെ അയൽരാജ്യങ്ങൾ. ജർമനിയിലെ ഏറ്റവും വലിയ നഗരവും രാജ്യ തലസ്ഥാനവും ബെർലിൻ ആണ്.ജർമനിയിൽ രാഷ്ട്രപതിയാണ് രാജ്യ തലവൻ. ഭരണ തലവൻ ചാൻസിലർ ആണ്. അമേരിക്കയെ മാറ്റിനിർത്തിയാൽ കുടിയേറ്റക്കാരുടെ ഇഷ്ടസ്ഥലം ജെർമനിയാണ്. വിവിധ ജർമ്മൻ ഗോത്രങ്ങൾ പണ്ടുകാലം മുതൽക്കേ ഉത്തര ജർമനിയെ കയ്യടക്കിയിരുന്നു. ഏഡി നൂറിനുമുന്പ് ജെർമാനിയ എന്ന സ്ഥലം രേഖപ്പെടുത്തിയിരുന്നു.

കുടിയേറ്റക്കാലത്തു ജർമ്മൻ ഗോത്രങ്ങൾ ദക്ഷിണ ദിശയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. പത്താം നൂറ്റാണ്ടിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ജർമ്മൻ പ്രദേശങ്ങൾ വിശുദ്ധ റോമാക്കാരുടെ കേന്ദ്രമായി മാറി. ആയിരത്തി തൊള്ളായിരത്തി നാല്പത്തഞ്ചിന് ശേഷം ജർമനി കിഴക്കൻ ജർമനി എന്നും പശ്ചിമ ജെർമനിയെന്നും രണ്ടായി തരംതിരിഞ്ഞു. ജെർമനിയെന്ന ആംഗലേയ പദത്തിന്റെ ഉത്ഭവം ലാറ്റിൻ പദമായ ജെർമാനിയയിൽ നിന്നാണ്. ജർമനിയിലെ ഏറ്റവും നീളം കൂടിയ നദിയാണ് റൈൻ. ഈ നദി കൂടിച്ചേരുന്ന ഭാഗത്തു ജെർമനിക്‌ ജനതകൾ ജീവിച്ചിരുന്ന പ്രദേശത്തെ വിശേഷിപ്പിക്കാൻ ജൂലിയറ്റ് സീസർ മുതലുള്ള ആൾകാർ ഉപയോഗിച്ചിരുന്ന വാക്കാണ് ഇത്.

എടുത്തുപറയത്തക്ക ജർമനിയുടെ ഒരു സവിശേഷതയാണ് ബിയർ ഉത്പാദനം. ലോകത്തു രണ്ടാം സ്ഥാനമാണ് ബിയർ ഉൽപ്പാദനത്തിൽ ജെർമനിക്കുള്ളത്. ചെക്ക് റിപ്പബ്ലിക് ആണ് ഒന്നാം സ്ഥാനത്തു. ആയിരത്തി അഞ്ഞൂറിൽ പരം ഇനം ബിയറുകൾ ജർമനിയിൽ ഉണ്ട്. ലോകത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ആഘോഷമാണ് ബിയർ ഫെസ്റ്റ്. ഒക്ടോബർ ഫെസ്റ്റ് എന്നും ഇതിനെ അറിയപ്പെടുന്നു. ഏകദേശം ആറ് മില്യൺ ലിറ്ററിലധികം ബിയർ ഈ ആഘോഷത്തിൽ ആളുകൾ കുടിക്കുന്നു. ഒക്ടോബർ ഫെസ്റ്റ് എന്നാണ് ഇതിന്റെ പേര് എങ്കിലും ഈ മാസത്തിലല്ല ഈ ആഘോഷം. സെപ്റ്റംബറിലെ അവസാന രണ്ടു ആഴ്ചകളിലാണ്. ജർമനിയെ കുറിച്ചുള്ള കൂടുതൽ അറിവിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply